BREAKING NEWS

നിലമ്പൂരിൽ നടക്കുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള പോരാട്ടം, പിണറായി ഭരണത്തിൽ കമ്മ്യൂണിസ്റ്റുകാർ പോലും അസ്വസ്ഥർ, ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കെ സി വേണുഗോപാൽ

· · 1 min read
Share: Copied!

മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. നിലമ്പൂരിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമെന്ന് പറഞ്ഞ കെ സി വേണുഗോപാൽ പിണറായി ഭരണത്തിൽ കമ്മ്യൂണിസ്റ്റുകാർ പോലും അസ്വസ്ഥർ ആണെന്നും കൂട്ടിച്ചേർത്തു.

ഇടതുപക്ഷത്തിനെതിരെയുള്ള പോരാട്ടമാണ് നടക്കുക. ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും നിലമ്പൂരിലേതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. പിണറായി ഭരണത്തിൽ കമ്മ്യൂണിസ്റ്റ് കാർ പോലും അസ്വസ്ഥർ. പിണറായി സർക്കാരിനെതിരെ ജനം ഒറ്റകെട്ടായി നിൽക്കേണ്ട സമയമാണിതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

പിണറായിക്കെതിരെ പോരാടാൻ സഹകരിക്കേണ്ടവർക്ക് കൂടെ നിൽക്കാം. ഈ പറഞ്ഞതിൽ എല്ലാമുണ്ടെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് പി.വി അൻവർ വ്യക്തമാക്കി. യുഡിഎഫുമായുള്ള ചര്‍ച്ചയില്‍ വ്യക്തത വന്നിട്ടില്ലെന്നും വ്യക്തതക്കായി കാത്തിരിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. ശത്രുവിനൊപ്പമാണ് ഇപ്പോഴും ചിലരെന്നും അതാരെന്ന് ജനം പിന്നീട് തിരിച്ചറിയുമെന്നും അൻവർ കൂട്ടിച്ചേർത്തു. സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് താനില്ലെന്ന് പി.വി അൻവർ പറഞ്ഞു.

BREAKING NEWS
ക്ലാസിൽ കയറി വിദ്യാർഥിനികളെ ചെയിൻസോ ഉപ​യോ​ഗിച്ച് ആക്രമിച്ച കേസിലെ പ്രതിയു‌ടെ കാൽ മുറിച്ചുമാറ്റണം?, പോലീസ് വെടിവെപ്പിൽ‍ ശരീരത്തിന്റെ താഴ്ഭാഗത്ത് ​ഗുരുതര പരിക്ക്!! ആക്രമണത്തിന് ഇരയായ 15കാരിക്ക് വലതുകൈ നഷ്ടമായി, മുഖത്തും കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവ്, അസ്ഥികൾക്ക് ഒന്നിലധി...
03 Nov 2026
BREAKING NEWS
വീട്ടിൽ ജോലിയൊന്നും ചെയ്യാതെ സ്ഥിരമായി മൊബൈലിൽ നോക്കിയിരിക്കുന്നു, പിതാവ് ഫോൺ വാങ്ങി തറയിലെറിഞ്ഞ് പൊട്ടിച്ചു!! കലികയറിയ മകൾ പിതാവിന്റെ തലയ്ക്കിട്ട് കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ അടിച്ചു, കത്തിയെടുത്ത് വയറ്റിൽ കുത്തിയിറക്കി, രക്തമൊലിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പിതാവ് പാതിവഴിയിൽ തളർന്നുവീണ...
03 Nov 2026
BREAKING NEWS
വൈസ് ചാൻസലറുടെ ശവമഞ്ചം പ്രതീകാത്മകമായി ചുമന്നു, വി.സിയെ ശാരീരികമായി ആക്രമിച്ചു- അന്വേഷണ സമിതിയുടെ കണ്ടെത്തൽ, വിദ്യാർഥികൾ മാതാപിതാക്കൾക്കൊപ്പമെത്തി മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കും- സിൻഡിക്കേറ്റ്!! ഞങ്ങൾ തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ മാപ്പു പറയില്ല- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, നിരാഹാര സമരം ...
03 Nov 2026
BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026