BREAKING NEWS

കപ്പൽ മുങ്ങി, ക്യാപ്റ്റനേയും രണ്ട് എൻജിനീയർമാരേയും കൂടി രക്ഷപ്പെടുത്തി, കണ്ടെയ്നറിലെ രാസവസ്തുക്കൾ കടലിൽ കലർന്നാൽ പ്രശ്നം ​ഗുരുതരം, കണ്ടെയ്നറുകൾ ഒഴുകിയെത്തുക ആലപ്പുഴ, കൊല്ലം തീരത്തേക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം: കടലിൽ ചെരിഞ്ഞ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ പൂർണമായി മുങ്ങിയതോടെ അതീവ ജാഗ്രതയിൽ അധികൃതർ. കണ്ടെയ്നറിലെ രാസവസ്തുക്കൾ കടൽ ജലത്തിൽ കലർന്നാലുള്ള സാഹചര്യം നേരിടാനുള്ള തയാറെടുപ്പിലാണ് നാവികസേനയും കോസ്റ്റ് ഗാർഡും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും.

കണ്ടെയ്നറിലെ ഇന്ധന രൂപത്തിലുള്ള അവശിഷ്ടങ്ങൾ കടലിൽ പരന്നാൽ അത് ജലജീവികളെയും കടലിലെ ആവാസ വ്യവസ്ഥയെയും സാരമായി ബാധിക്കുമെന്ന് വിദ്​ഗദർ പറയുന്നു. അതേസമയം കപ്പൽ പൂർണമായി മുങ്ങിയതിനാൽ ബങ്കർ ഫ്യൂവൽ (കപ്പൽ ഇന്ധനവും) കടലിൽ ഏതാണ്ടു രണ്ടു നോട്ടിക്കൽ മൈൽ ചുറ്റളവിൽ വ്യാപിച്ചു എന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ കാറ്റിന്റെ ഗതിയും കടൽത്തിരകളുടെ ചലനവും അനുസരിച്ച് ആലപ്പുഴ, കൊല്ലം തീരത്തേക്കാണ് കണ്ടെയ്നറുകൾ ഒഴുകിയെത്തുക. ജനങ്ങൾ ഇവയുടെ അടുത്തേക്ക് പോകരുതെന്ന് നിർദേശമുണ്ട്.

കപ്പൽ മുങ്ങിത്തുടങ്ങുന്നതിനു മുമ്പ് ക്യാപ്റ്റനെയും എൻജിനീയർമാരെയും മാറ്റിയിരുന്നു. കപ്പൽ ഉപേക്ഷിച്ച് ക്യാപ്റ്റനടക്കം മൂന്നുപേർ ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുജാതയിൽ രക്ഷപ്പെട്ടു. റഷ്യൻ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീൻസ് സ്വദേശികളും യുക്രൈനിൽ നിന്നുള്ള 2 പേരും ഒരു ജോർജിയൻ സ്വദേശിയുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. 24 ജീവനക്കാരിൽ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. കപ്പലിൽ തുടർന്ന ക്യാപ്റ്റനെയും രണ്ട് എൻജിനീയർമാരെയുമാണ് അവസാനം രക്ഷപ്പെടുത്തിയത്.

ജയിലിലെ ശുചിമുറിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ, ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങി, പ്രതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

BREAKING NEWS
'നേഹാ ബോറ രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ', ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് അവർ പറയുന്നത് രാഹുലിൽ നിന്നും പ്രചോദനമുൾക്കൊണ്ട്; കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നു '
03 Nov 2026
BREAKING NEWS
ഖദീമി മസ്ജിദ് പൊളിച്ചുനീക്കും... കൃഷിഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും ഭരണപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മതേതര പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങളുടെ പുനർനിർമാണത്തിനും നവീകരണത്തിനും പള്ളി തടസം- കേന്ദ്രം ഹൈക്കോടതിയിൽ
03 Nov 2026
BREAKING NEWS
ജമ്മു കാശ്മീരിൽ രാഷ്ട്രീയപ്പോര്, നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എംപി ആഗ റൂഹുള്ള പാർട്ടി വിട്ടു, എംപി സ്ഥാനം രാജിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു
03 Nov 2026
BREAKING NEWS
കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍
03 Nov 2026