BREAKING NEWS

പതിനൊന്നു വയസുകാരനുമായി ഒളിച്ചോടി, ഹോട്ടലിൽ മുറിയെടുത്ത് ശാരീരികപീഡനം, 23 കാരിയായ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ

· · 1 min read
Share: Copied!

സൂറത്ത്: പതിനൊന്നു വയസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കുട്ടിയുടെ ട്യൂഷൻ അധ്യാപികയായ 23 വയസ്സുകാരി മാൻസി ആണ് പൊലീസ് പിടിയിലായത്. ഏപ്രിൽ 25നാണ് കുട്ടിയെയും അധ്യാപികയെയും കാണാതായത്. മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിൽ ഗുജറാത്ത്– രാജസ്ഥാൻ അതിർത്തിയായ ഷംലാജിക്ക് സമീപമാണ് ഇരുവരെയും കണ്ടെത്തിയത്.

പൊലീസ് പറയുന്നതനുസരിച്ച്, ഏപ്രിൽ 25ന് കുട്ടിയുമായി മാൻസി സൂറത്തിൽനിന്ന് പുറപ്പെട്ട് അഹമ്മദാബാദിലും തുടർന്ന് വഡോദര വഴി ഡൽഹിയിലും ബസിൽ എത്തി. അവിടെനിന്ന് ഇരുവരും ജയ്പുരിലേക്ക് പോയി. രണ്ടു രാത്രി ഒരു ഹോട്ടലിൽ താമസിച്ചു.

പ്രൈമറി സ്കൂൾ അധ്യാപികയായ മാനസി, ട്യൂഷനും പഠിപ്പിക്കുന്നുണ്ട്. പതിനൊന്നു വയസ്സുകാരൻ മൂന്നു വർഷമായി തന്റെയടുത്ത് ട്യൂഷൻ ക്ലാസിനു വരുന്നുണ്ടെന്ന് മാനസി പൊലീസിനോട് പറഞ്ഞു. വീട്ടുകാർ തന്നെ വിവാഹത്തിന് നിർബന്ധിച്ചതിനാലാണ് കുട്ടിയുമായി നാടുവിട്ടതെന്നും ഇവർ പറഞ്ഞു.കുട്ടിയുമായി ശാരീരിക ബന്ധമുണ്ടായിരുന്നതായി മാനസി സമ്മതിച്ചതായി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഭഗീരഥ് സിങ് ഗാധ്വി പറഞ്ഞു.

BREAKING NEWS
ജയിലിലെന്ന് പാക്കിസ്ഥാൻ, വെറും നാടകമെന്ന് ഇന്ത്യ...പാക്കിസ്ഥാനിൽ ഇന്ത്യാവിരുദ്ധ ഭീകരർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു, ഇന്ത്യ തട്ടിക്കളയുമോയെന്ന് പേടി!! ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റി, സയീദ് ലഷ്കർ പ്രവർത്തകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് അവസാനിപ്പിച്...
15 Nov 2026
BREAKING NEWS
വിശപ്പ് മാറ്റാൻ റോഡപകടത്തിൽ ചത്ത നായയുടെ മാംസം ഭക്ഷിച്ച് യുവാവ്; ഒഡിഷയിൽ തെരുവിൻ കഴിയുന്നവരുടെ പട്ടിണിയും മാനസികാരോഗ്യവും പൊതുസമൂഹത്തിനു മുന്നിൽ ചർച്ചയാക്കി മന:സാക്ഷിയെ ഞെട്ടിച്ച ദൃശ്യങ്ങൾ വൈറൽ
15 Nov 2026
BREAKING NEWS
മകൾ കാമുകനൊപ്പം വീട്ടിൽനിന്ന് ഇറങ്ങിപ്പോയി, മഞ്ജു അവസാനമായി വിളിച്ച ഫോൺ നമ്പർ രാജേഷിന്റെയെന്ന് പോലീസിന്റെ കണ്ടെത്തൽ, കാണാതായ മഞ്ജുവും രാജേഷും നേരത്തെ പ്രണയത്തിലായിരുന്നു, ഇതിൽ വിള്ളൽ വീണതോടെ കൊലപ്പെടുത്തിയെന്ന് കഥയിറക്കി യുവാവിനെ രണ്ടര വർഷം അടച്ചു!! 7 വർഷം മുൻപ് കൊല്ലപ്പെട്ട യുവതി ഭർത്താവിനൊപ്പം...
15 Nov 2026
BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026