BREAKING NEWS

‘അമ്മയും ഞാനും ഒരു സിനിമയുടെ ഓഡിഷനുവേണ്ടി ചെന്നൈയിലെത്തി, ക്യാബിനിലെത്തിയപ്പോൾ സംവിധായകൻ എന്നോട് മടിയിൽ കയറി ഇരിക്കാൻ ആവശ്യപ്പെട്ടു!! ഞാൻ ഇറങ്ങിയോടി’, കാസ്റ്റിംഗ് കൗച്ച് അനുഭവം വിവരിച്ച് നടി ശ്രേയ ഗുപ്‌തോ

· · 1 min read
Share: Copied!

ബോക്‌സോഫീസിൽ 100 കോടി ക്ലബിൽ കയറിയ സൽമാൻ ഖാൻ ചിത്രമാണ് സിക്കന്ദർ. രശ്മിക മന്ദാന നായികയായി എത്തിയ ചിത്രത്തിലെ മ​റ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്ത നടി ശ്രേയ ഗുപ്‌തോ തന്റെ സിനിമാ ജീവിതത്തിലുണ്ടായ മോശം അനുഭവം പങ്കുവച്ചിരിക്കുകയാണ്. തമിഴിൽ രജനികാന്തിനോടൊപ്പവും സൂര്യയോടൊപ്പവും അഭിനയിച്ച നടിയാണ് ശ്രേയ. ‘വാരണം ആയിരം’ എന്ന ചിത്രത്തിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ചെന്നൈയിൽ ഓഡിഷനെത്തിയ കാലത്തുണ്ടായ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട അനുഭവം വിവരിക്കുന്നത്.

നടിയുടെ വാക്കുകൾ ഇങ്ങനെ- 2014ൽ ചെന്നൈയിൽ വച്ചാണ് കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട ദുരനുഭവം ഉണ്ടായത്. അന്ന് സിനിമയിലേക്ക് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മുംബൈയിൽ നിന്ന് അത്തരത്തിലുളള ഒരു അനുഭവവും ഉണ്ടായിട്ടില്ല. ഓഡീഷനിൽ പങ്കെടുക്കുന്നതിനായി സംവിധായകന്റെ ചെന്നൈയിലുളള ഓഫിസിൽ ഞാനും അമ്മയും എത്തിയിരുന്നു. അവിടെ സംവിധായകനും നിർമാതാവും ഉണ്ടായിരുന്നു.
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് : ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ഡയറികള്‍, പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി എന്ന് തെളിയിക്കുന്ന യാത്രാ രേഖകള്‍ എന്നിവ കണ്ടെടുത്തു

ക്യാബിനിലേക്ക് പ്രവേശിച്ച സമയംതന്നെ സംവിധായകൻ പറഞ്ഞ കാര്യം കേട്ട് ഞാൻ അതിശയിച്ചുപോയി. എന്നോട് അദ്ദേഹത്തിന്റെ മടിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. അന്ന് ഞാൻ ചെറുപ്പമായിരുന്നു. സംവിധായകന്റെ പെരുമാ​റ്റം കണ്ടപ്പോൾതന്നെ എന്തോ അസ്വസ്ഥത തോന്നി. ഓഡീഷന് തയ്യാറെടുപ്പുകൾ നടത്തിയില്ലെന്ന് പറഞ്ഞ് താൻ ആ മുറിയിൽ നിന്ന് തിരികെ ഇറങ്ങിയോടി.
‌പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തവരെ വെട്ടിപ്പരിക്കേൽപിച്ചു, മുഖത്തു തിളച്ച ചായ ഒഴിച്ചു, 10 പേർക്കെതിരെ കേസ്

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസ് അവസാന ഘട്ടത്തില്‍; ഹൈക്കോടി സിംഗിള്‍ ബെഞ്ച് തള്ളിയ ഹര്‍ജി ഡിവിഷന്‍ ബെച്ച് വീണ്ടും തള്ളി; കേസില്‍ വിധി ജൂണില്‍

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026