BREAKING NEWS

ഇടപാടുകൾ സിനിമക്കാർ വിനോദസഞ്ചാരികൾ, പുറമെ ചില പെൺവാണിഭ സംഘങ്ങളുമായി മാത്രം, ഫിറോസിനെ കൂടെക്കൂട്ടിയത് കഞ്ചാവ് ഇടപാടുകാർക്ക് എത്തിച്ചുകൊടുക്കാൻ, ഭർത്താവിനും മക്കൾക്കും ലഹരി ഇടപാടുകൾ അറിയില്ല, ക്രിസ്റ്റീന റൂമെടുത്തത് തിരക്കഥാകൃത്ത് എന്നുപറഞ്ഞ്

· · 1 min read
Share: Copied!

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ റിസോർ‍ട്ടുകൾ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിവിൽപന നടത്തുന്നതായി രണ്ടുമാസം മുൻപ് എക്സൈസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവുമായി സ്ത്രീയും സഹായിയും പിടിയിലായത്. ചെന്നൈയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന–43), സഹായി മണ്ണഞ്ചേരി മല്ലംവെളി വീട്ടിൽ കെ.ഫിറോസ് (26) എന്നിവരെ ഓമനപ്പുഴ ബീച്ചിനു സമീപമുള്ള റിസോർട്ടിൽ നിന്നാണു എക്സൈസ് കസ്റ്റഡിയിലെടുത്തത്.

ചലച്ചിത്ര പ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും പുറമെ ചില പെൺവാണിഭ സംഘങ്ങൾക്കും ഇവർ ഹൈബ്രിഡ് കഞ്ചാവ് നൽകുന്നുണ്ടെന്നായിരുന്നു കിട്ടിയ വിവരം. ഇവരുടെ പ്രവർത്തനം കൊച്ചി, ആലപ്പുഴ‌ കേന്ദ്രീകരിച്ചാണെന്നു മനസിലാക്കിയ എക്സൈസ് , മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഓമനപ്പുഴ കടപ്പുറത്ത് ഒരു റിസോർട്ടിൽ ലഹരി ഇടപാട് നടക്കുന്ന വിവരമറിഞ്ഞ് എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ എം.മഹേഷും സംഘവും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും നേരിയ അളവിൽ എംഡിഎംഎ പിടിച്ചെങ്കിലും പ്രതികളെ കിട്ടിയില്ല. എന്നാൽ ക്രിസ്റ്റീന ഇവിടേക്കു വരുന്നുണ്ടെന്ന നിർണായക വിവരം ലഭിച്ചു. സിനിമ തിരക്കഥാകൃത്ത് എന്നു പറഞ്ഞാണ് ഇവർ റിസോർട്ടിൽ മുറി ബുക്ക് ചെയ്തിരുന്നത്.

ഏകദേശം രാത്രി 10.30ഓടെ എറണാകുളത്തുനിന്നു റിസോർട്ടിൽ എത്തിയ ഇവരെയും വണ്ടി ഓടിച്ചിരുന്ന ഫിറോസിനെയും എക്സൈസ് സംഘം പിടികൂടുകയായിരുന്നു. കാറും തസ്‌‌ലിമയുടെ ബാഗും പരിശോധിച്ചപ്പോൾ നാല് പാക്കറ്റുകളാക്കി വച്ചിരുന്ന ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. നാലു പൊതികളായി പ്രത്യേക നമ്പറുകളിട്ടാണു ക്രിസ്റ്റീന ബാഗിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഈ സമയം ഭർത്താവും കുട്ടികളും ഒപ്പമുണ്ടായിരുന്നു. അവർക്ക് ഈ ലഹരി ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണു പ്രാഥമിക സൂചന.

പിന്നീട് ക്രിസ്റ്റീനയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ചലച്ചിത്ര താരങ്ങളുടെയും മറ്റും നമ്പറുകൾ കണ്ടത്. ഇവരുമായി പരിചയമുണ്ടെന്നും ഇതിൽ 3 പേർക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകുന്നുണ്ടെന്നും ക്രിസ്റ്റീന പറഞ്ഞു. ആലപ്പുഴയിലെ ചിലർക്കു കഞ്ചാവ് കൈമാറാനാണു ഓമനപ്പുഴയിലെത്തിയത്. ഭർത്താവിനോടും മക്കളോടും ഇക്കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. താൻ ബെംഗളൂരുവിൽ നിന്നു കോഴിക്കോട് വഴി എറണാകുളത്തെത്തി. ചെന്നൈയിൽ നിന്ന് എറണാകുളത്തെത്തിയ ഭർത്താവിനും മക്കൾക്കുമൊപ്പം ആലപ്പുഴയിലേക്കു വരികയായിരുന്നെന്നും തസ്‌ലിമയുടെ മൊഴിയിലുണ്ട്.

അതേസമയം ഫിറോസിനെ ഒപ്പം കൂട്ടിയത് ഡ്രൈവറായി മാത്രമല്ല, ഓൺലൈൻ ഇടപാട് നടത്തി ഉറപ്പിക്കുന്നവർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കാനും വേണ്ടിയാണ്. പ്രമുഖരുമായി മാത്രമേ ഇടപാടുകൾ നടത്താറുള്ളൂവെന്നും ഫിറോസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇയാൾക്കെതിരെ നേരത്തേ കേസുകളില്ല. ഇരുവരുടെയും മൊബൈൽ ഫോണുകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ എസ്. വിനോദ് കുമാർ പറഞ്ഞു.

‌‌ഇന്ത്യൻ വിപണിയിൽ 2 കോടിയിലേറെ രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. കഞ്ചാവ് ഇനങ്ങളായ കന്നാബിസ് ഇൻഡിക്ക, കന്നാബിസ് സാറ്റിവ എന്നിവ സംയോജിപ്പിച്ചുണ്ടാക്കിയ പുതിയ ഇനമാണ് ഹൈബ്രിഡ് കഞ്ചാവ്. ഇവ ഗ്രീൻ ഹൗസ് രീതിയിൽ കൃത്രിമ കാലാവസ്ഥ സൃഷ്ടിച്ചു കൃഷി ചെയ്തു നിശ്ചിത സമയപരിധിക്കുള്ളിൽ വിളവെടുക്കും. തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണു ഹൈബ്രിഡ് കഞ്ചാവു കൃഷി വ്യാപകം.

കാരവാനിൽ വസ്ത്രം മാറുന്നതിനിടെ അയാൾ കയറിവന്നു, ഞാൻ ബഹളം വച്ചതോടെ ഇറങ്ങി പോയി , സംവിധായകനെതിരെ വെളിപ്പെടുത്തലുമായി യുവ നടി

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026