BREAKING NEWS

കാരവാനിൽ വസ്ത്രം മാറുന്നതിനിടെ അയാൾ കയറിവന്നു, ഞാൻ ബഹളം വച്ചതോടെ ഇറങ്ങി പോയി , സംവിധായകനെതിരെ വെളിപ്പെടുത്തലുമായി യുവ നടി

· · 1 min read
Share: Copied!

ഹൈദരാബാദ്: കരിയറിൽ നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞു യുവനടി ശാലിനി പാണ്ഡേ.ഒരു സിനിമ പേജിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. കാരവാനിൽ നിന്ന് വസ്ത്രം മാറുന്നതിനിടെ ഒരു ​ദക്ഷിണേന്ത്യൻ സംവിധായകൻ ഒന്ന് വാതിലിൽ മുട്ടുക പോലും ചെയ്യാതെ കയറിവന്നുവെന്ന് നടി വെളിപ്പെടുത്തി. താൻ അലറി വിളിച്ചതോടെ അയാൾ ഇറങ്ങി പോയി എന്നുമാണ് നടി വ്യക്തമാക്കുന്നത്.

ഈ സംഭവം നടക്കുമ്പോൾ എനിക്ക് 22 വയസായിരുന്നു. എന്റെ കരിയറിന്റെ തുടക്ക കാലത്തായിരുന്നു ഇത്. ഒരു ദക്ഷിണേന്ത്യൻ സിനിമയിൽ അഭിനയിക്കുകയായിരുന്നു. ഞാൻ കാരവാനിനകത്ത് വസ്ത്രം മാറി കൊണ്ടിരിക്കുമ്പോൾ അനുമതി പോലും ചോ​​ദിക്കാതെ വാനിലേക്ക് കയറിവന്നു. ഞാൻ അവിടെ വച്ച് അലറിവിളിച്ചു. പിന്നീട് അയാൾ ഇറങ്ങി പോയി. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് ഇതറിഞ്ഞവർ എന്നോട് പറഞ്ഞത്. ഞാൻ അങ്ങനെ ചെയ്യരുതെന്നായിരുന്നു അവരുടെ വാദം. നല്ല പുരുഷന്മാർക്കൊപ്പം മാത്രമല്ല, വെറുപ്പുളവാക്കുന്ന പുരുഷന്മാർക്കൊപ്പവും കരിയറിൽ പ്രവൃത്തിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026