BREAKING NEWS

ബലാത്സംഗ, ലൈംഗിക പീഡനക്കേസ് പ്രതി, സ്വയം പ്രഖ്യാപിത ആൾ ദൈവം നിത്യാനന്ദ മരിച്ചതായി അഭ്യൂഹം, ജീവത്യാ​ഗം ചെയ്തെന്ന് അനുയായികൾ!! രാജ്യം വിട്ടത് തങ്ങളുടെ മൂന്നു മക്കളെ നിത്യാനന്ദ തട്ടിക്കൊണ്ടു പോയെന്ന ദമ്പതികളുടെ പരാതിയോടെ…

· · 1 min read
Share: Copied!

ചെന്നൈ: വിവാദ നായകനും സ്വയം പ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദ മരിച്ചതായി അഭ്യൂഹം. നിത്യാനന്ദയുടെ അനുയായിയും സഹോദരിയുടെ മകനുമായ സുന്ദരേശ്വരനാണ് ഇക്കാര്യം അറിയിച്ചത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലായിരുന്നു വെളിപ്പെടുത്തൽ.

സനാതന ധർമം സ്ഥാപിക്കുന്നതിനു വേണ്ടി പോരാടിയ സ്വാമി ‘ജീവത്യാഗം’ ചെയ്തെന്നാണ് സുന്ദരേശ്വരൻ അനുയായികളെ അറിയിച്ചത്. എന്നാൽ നിത്യാനന്ദ മരണപ്പെട്ടുവെന്നുള്ള വാർത്തകൾ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നിഷേധിക്കുന്നുണ്ട്. കൂടാതെ മരണവാർത്ത ഏപ്രിൽ ഫൂൾ എന്ന അർഥത്തിൽ പങ്കുവച്ചതാണോ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ പലരും ഉന്നയിക്കുന്നുണ്ട്.

എന്നാൽ നേരത്തെയും നിരവധി തമിഴ്, ദേശീയ മാധ്യമങ്ങൾ നിത്യാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.

തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് നിത്യനന്ദയുടെ ജനനം. പിന്നീട് ആത്മീയതയിലൂടെ അദ്ദേഹം പ്രശസ്‌തിയിലേക്ക് ഉയരുകയായിരുന്നു. തനിക്ക് ദിവ്യമായ കഴിവുകൾ ഉണ്ടെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ട്, അദ്ദേഹം വലിയ തോതിൽ ഭക്തരെ ആകർഷിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഒന്നിലധികം ആശ്രമങ്ങളുണ്ടാക്കി. പ്രശസ്‌തിയുടെ കൊടുമുടിയിൽ നിൽക്കവെയാണ് 2010ൽ സിനിമ നടിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ അശ്ലീല വീഡിയോ പുറത്തുവന്നത്. ഇതിനിടെ ബലാത്സംഗ, ലൈംഗിക പീഡന കുറ്റങ്ങളും അദ്ദേഹത്തിനെതിരെ ചുമത്തി.

അതേസമയം തന്നെ തങ്ങളുടെ മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന ദമ്പതികളുടെ പരാതിയ്ക്കു പിന്നാലെ നിത്യാനന്ദ ഇന്ത്യ വിടുകയായിരുന്നു. ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് വാങ്ങി ‘കൈലാസ’ എന്ന പേരിൽ രാജ്യമുണ്ടാക്കി ജീവിക്കുകയാണെന്ന വാർത്തകൾ‌ പുറത്തുവന്നിരുന്നു. കൈലാസയ്ക്ക് സ്വന്തമായി പാസ്പോർട്ട് വരെയുണ്ടായിരുന്നു എന്നാതായിരുന്നു വാർ‌ത്തകൾ.

ലോകത്തിലെ തന്നെ ഏക പരമാധികാര ഹിന്ദു രാഷ്ട്രമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പാസ്‌പോർട്ടിന് പുറമേ പൗരത്വം, കറൻസി തുടങ്ങിയവ പ്രഖ്യാപിച്ചത്. എന്നാൽ കൈലാസം ഒരു വ്യാജ രാജ്യമാണെന്നും തട്ടിപ്പാണെന്നുമായിരുന്നു പലരുടെയും ആക്ഷേപം.

മക്കൾ അൽപം കുരുത്തംകെട്ടതാണേൽ അച്ഛനു എന്തുചെയ്യാൻ പറ്റും? മക്കളെ നോക്കാൻ പറ്റുന്നില്ല, കാമുകനു കല്യാണം കഴിച്ചുകൊടുത്ത ഭാര്യയെ മൂന്നിന്റെയന്ന് തിരികെ വിളിച്ചുകൊണ്ടുവന്ന് ആദ്യ ഭർത്താവ്

അഡ്മിഷൻ എടുക്കാൻ വന്നപ്പോൾ തന്നെ പരിചയപ്പെട്ടു..!! ക്ലാസ് ടീച്ചർ അഞ്ച് വയസുകാരിയുടെ പിതാവുമായി ബന്ധം സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തി..!! ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത ടീച്ചർ ഒടുവിൽ കുടുങ്ങി…

BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026