BREAKING NEWS

റോഡ് നടക്കാനുള്ളതാണ്, നിസ്കരിക്കാനുള്ളതല്ല, മുസ്ലിങ്ങൾ അച്ചടക്കം ഹിന്ദുക്കളിൽനിന്ന് പഠിക്കണമെന്ന് യോഗി ആദിത്യനാഥ്

· · 1 min read
Share: Copied!

ലക്നൗ: വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അച്ചടക്കം ഹിന്ദുക്കളിൽനിന്ന് പഠിക്കണമെന്നാണ് യോഗി പറഞ്ഞത്. ആഘോഷങ്ങളും ഉത്സവങ്ങളും ധിക്കാരം കാണിക്കാനുള്ള അവസരമല്ല. റോഡ് നടക്കാനുള്ളതാണ്, നിസ്കരിക്കാനുള്ളതല്ല. സൗകര്യം വേണമെങ്കിൽ അച്ചടക്കം പിന്തുടരാൻ പഠിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. റോഡിൽ നിസ്കാരം വിലക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ യോഗിയുടെ വിവാദ പരാമർശം.പ്രയാഗ്‌രാജിലെ മഹാകുംഭമേള മതപരമായ അച്ചടക്കത്തിന്റെയും ചിട്ടയായ പെരുമാറ്റത്തിന്റെയും ഉദാഹരണമായി യോഗി ചൂണ്ടിക്കാട്ടുന്നു.

അക്രമമോ ഉപദ്രവമോ ക്രമക്കേടോ ഇല്ലാതെയാണ് 66 കോടി ഭക്തർ മഹാകുംഭ മേളയിൽ പങ്കെടുത്തത്. റോഡുകൾ നടക്കാൻ വേണ്ടിയുള്ളതാണ്. ഹിന്ദുക്കളിൽ നിന്ന് അച്ചടക്കം പഠിക്കണം. പ്രയാഗ്‌രാജിൽ എവിടെയും കൊള്ളയടി ഉണ്ടായിരുന്നില്ല, എവിടെയും തീവയ്പ്പ് നടന്നില്ല, എവിടെയും പീഡനം ഉണ്ടായിരുന്നില്ല, എവിടെയും നശീകരണമില്ല, എവിടെയും തട്ടിക്കൊണ്ടുപോകലില്ല. ഇതാണ് മതപരമായ അച്ചടക്കമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

‘‘അവർ ഭക്തിയോടെ വന്നു, മഹാസ്നാനത്തിൽ പങ്കെടുത്തു. തുടർന്ന് അവരുടെ ലക്ഷ്യസ്ഥാനത്തേക്കു നീങ്ങി. ഉത്സവങ്ങളും ആഘോഷങ്ങളും അല്ലെങ്കിൽ അത്തരം ഏതെങ്കിലും പരിപാടികൾ ധിക്കാരത്തിനുള്ള വേദിയായി മാറരുത്. നിങ്ങൾക്ക് സൗകര്യം വേണമെങ്കിൽ, ആ അച്ചടക്കം പിന്തുടരാൻ പഠിക്കണം’’ – യോഗി ആദിത്യനാഥ് പറഞ്ഞു.

BREAKING NEWS
’വിവാദങ്ങൾ സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി
17 Nov 2026
BREAKING NEWS
മോർഫ് ചെയ്ത ചിത്രങ്ങളും വ്യാജ പോസ്റ്റുകളും; വി. ഡി സതീശൻ മുഖ്യമന്ത്രിയായതിനു ശേഷം സോഷ്യൽ മീഡിയയിൽനിന്ന് നീക്കിയത് 15,627 പോസ്റ്റുകൾ; 4,201 പരാതികൾ, 3,472 എണ്ണത്തിൽ പോലീസ് നടപടി
17 Nov 2026
BREAKING NEWS
’ശബരിമലയെ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കും; തീർഥാടകരുടെ എണ്ണത്തിൽ 50 ശതമാനം വർധന ലക്ഷ്യം,അടുത്ത സീസണിനുമുമ്പ് വൻ സൗകര്യങ്ങളൊരുക്കും’- മുഖ്യമന്ത്രി
17 Nov 2026
BREAKING NEWS
ചുണയുണ്ടെ​ങ്കെിൽ ദേഹത്ത് തൊടടാ..., കൊല്ലാൻ വന്നതെങ്കിൽ കൊല്ലെടാ..., അസഭ്യവര്‍ഷവും കയ്യാങ്കളിയും, മണ്ണന്തല രഞ്ജിത്ത് വധക്കേസ് വിധിക്കിടെ കോടതിക്കു മുമ്പില്‍ തമ്മില്‍ തല്ലി സിപിഎമ്മും ബിജെപിയും
17 Nov 2026