BREAKING NEWS

ഒരേസമയം ഇരയ്​ക്കും വേട്ടക്കാർക്കും ഒപ്പം ഓടുന്ന സമീപനമാണ്​ ബിജെപിയുടേത്, ആശമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന ആവശ്യം പോലും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല, സംസ്ഥാനം മാത്രം വിചാരിച്ചാൽ ഓണറേറിയം വർധിപ്പിക്കാനാവില്ലെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ

· · 1 min read
Share: Copied!

തിരുവനന്തപുരം : ആശാവർക്കർമാരോട് അനുഭാവ പൂർണമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. സമരക്കാരോട്​ ദേഷ്യമോ വിരോധമോ ഇല്ല. കേന്ദ്രസർക്കാർ പദ്ധതിയായ ‘ആശ’യിൽ ബജറ്റിൽ പറഞ്ഞതിനെക്കാൾ കൂടുതൽ തുക സർക്കാർ അനുവദിച്ചിട്ടുണ്ട്​. അവർക്ക്‌ ഓണറേറിയം ഉൾപ്പെടെ കുടിശ്ശികയുണ്ടായിരുന്നു. അത്‌ തീർപ്പാക്കിയെന്ന് മന്ത്രി ബാല​ഗോപാൽ പറഞ്ഞു.

വേതനം വർധിപ്പിക്കുമെന്ന്‌ പറഞ്ഞാൽ മാത്രം പോര, അത്​ ചെയ്യാനാകണം. നിലവി​ലെ സാഹചര്യത്തിൽ സംസ്ഥാനത്തിന്‌ ചെയ്യാൻ കഴിയാത്ത ആവശ്യങ്ങളാണ്​ സമരക്കാർ ഉന്നയിക്കുന്നത്​. സംസ്ഥാനം മാത്രം വിചാരിച്ചാൽ ഓണറേറിയം വർധിപ്പിക്കാനാവില്ല. ആശ വർക്കർമാരുടെ സമരത്തിന്‌ നേതൃത്വം നൽകുന്നവർ വിഷയത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ ആരോപിച്ചു.

ഒരേസമയം ഇരയ്​ക്കും വേട്ടക്കാർക്കും ഒപ്പം ഓടുന്ന സമീപനമാണ്​ സമരത്തിൽ ബിജെപി സ്വീകരിക്കുന്നത്‌. അവരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന് ആവശ്യം പോലും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല. പത്തു വർഷത്തിലേറെയായി ഇൻസെന്റീവ്‌ കൂട്ടിയില്ല. ഗുജറാത്തിൽ സമരം ചെയ്‌ത രണ്ടായിരം ആശമാരെ ബിജെപി സർക്കാർ പിരിച്ചുവിട്ടു. എന്നാൽ കേരളം അതുപോലെ ചെയ്യില്ലെന്നും മന്ത്രി ബാല​ഗോപാൽ പറഞ്ഞു.

BREAKING NEWS
റോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പടക്കം പൊട്ടിക്കലും റീല്‍ ചിത്രീകരണവും, ചോദ്യം ചെയ്ത പൊലീസുകാരനെ മര്‍ദിച്ച് കൊന്ന് മദ്യപ സംഘം, നാലുപേര്‍ അറസ്റ്റില്‍
09 Nov 2026
BREAKING NEWS
നിരവധി കേസുകളിൽ പ്രതി, അറസ്റ്റ് ചെയ്യാതിരിക്കാൻ വീടിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി... അറസ്റ്റ് ചെയ്യാൻ വരുന്നവരെ ആക്രമിക്കാൻ സമീപത്ത് കൊടുവാൾ, കല്ലുകൾ, പൈപ്പ് തുടങ്ങിയ മാരകായുധങ്ങൾ കണ്ണിലെറിയാൻ മുളകുപൊടിയും!! കെട്ടിടത്തിനിരുവശത്ത് നിന്നും ലാഡറുകൾ പിച്ച് ചെയ്ത് കെട്ടിടത്തിൽ കയറി പ്രതിയെ തൂക്കിയെടു...
09 Nov 2026
BREAKING NEWS
അറബ് പാർട്ടികളെ കണ്ണിൽകണ്ടുകൂടാ...ദേശീയ ഐക്യസർക്കാർ രൂപീകരിക്കണം.... അധികാരം വിട്ടുകൊടുക്കാൻ തയ്യാറാകാതെ നെതന്യാഹു!! ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ഗാദി ഐസൻകോട്ടിന് പ്രസിഡന്റിന്റെ ആദ്യം ക്ഷണം!! അനുവദിച്ചിരിക്കുന്നത് 28 ദിവസത്തെ സമയം... ഐസൻകോട്ടിനു മുന്നിലുള്ള ലക്ഷ്യവും ചെറുതല്ല
09 Nov 2026
BREAKING NEWS
ഹാലോവീന്‍ പാര്‍ട്ടിയുടെ മറവില്‍ മദ്യ വിരുന്ന്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേര ലൈംഗികാതിക്രമവും, അതിഥികളായെത്തിയത് പ്രമുഖരുടെ മക്കള്‍, മയക്കു മരുന്ന് ഉപയോഗിച്ചതായി സംശയം, ഒരാള്‍ അറസ്റ്റില്‍
09 Nov 2026