BREAKING NEWS

കനയ്യ കുമാർ ക്ഷേത്രം സന്ദർശിച്ചതിനു പിന്നാലെ ​ക്ഷേത്രം ശുദ്ധീകരിച്ചത് ഗം​ഗാജലം കൊണ്ടുവന്ന്, കനയ്യ കുമാർ സംസാരിച്ചതു രാജ്യത്തിന് വിരുദ്ധമായി, കൂടാതെ സംസാരിച്ചത് ക്ഷേത്രത്തിലെ ഭ​ഗവതി സ്ഥാനത്തുനിന്നെന്നു വിശദീകരണം

· · 1 min read
Share: Copied!

പട്‌ന (ബിഹാർ): കോൺ​ഗ്രസ് നേതാവ് കനയ്യ കുമാർ സന്ദർശിച്ചതിനുപിന്നാലെ ക്ഷേത്രം ​ഗം​ഗാജലം കൊണ്ട് ക്ഷേത്രം ശുദ്ധീകരിച്ചെന്ന് ആരോപണം. ബിഹാർ സഹർസ ജില്ലയിലെ ബാൻ​ഗാവിലെ ഭ​ഗവതി സ്ഥാനിലുള്ള ദുർ​ഗാ ക്ഷേത്രത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. കുടിയേറ്റം നിർത്തുക, ജോലി നൽകുക എന്ന മുദ്രാവാക്യവുമായി നിലവിൽ ബിഹാറിൽ റാലി നടത്തുകയാണ് കനയ്യ കുമാർ. പ്രതിഷേധവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി.

പങ്കാളി ആത്മഹത്യാ ഭീഷണി മുഴക്കുന്നതും അതിനായി ശ്രമിക്കുന്നതും വിവാഹമോചനത്തിന് സാധുവായ കാരണം: ബോംബെ ഹൈക്കോടതി

ചൊവ്വാഴ്ച രാത്രിയോടെ ബിഹാറിൽ താൻ നടത്തുന്ന റാലിക്കിടെയാണ് കനയ്യ കുമാർ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രപരിസരത്തെ മണ്ഡപത്തിൽവച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു അദ്ദേഹം. അദ്ദേഹം മടങ്ങിയതിന് തൊട്ടടുത്തദിവസം ന​ഗർ പഞ്ചായത്ത് ബൻ​ഗാവ് വാർഡ് കൗൺസിലർ ആയ അമിത് ചൗധരിയുടെ നേതൃത്വത്തിൽ മണ്ഡപം ​വൃത്തിയാക്കുകയായിരുന്നു. ​ഗം​ഗാജലം ഉപയോ​ഗിച്ചാണ് മണ്ഡപം വൃത്തിയാക്കിയതെന്നാണ് ഇവർ പ്രതികരിച്ചത്.

അതേസമയം കനയ്യ കുമാർ രാജ്യത്തിന് വിരുദ്ധമായി സംസാരിച്ചെന്നും ക്ഷേത്രത്തിലെ ഭ​ഗവതി സ്ഥാനത്തുനിന്നാണ് അദ്ദേഹം സംസാരിച്ചതെന്നുമായിരുന്നു ശുദ്ധീകരിച്ച ശേഷം പ്രതികരണം. ക്ഷേത്രം വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതേക്കുറിച്ച് കനയ്യ കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും വിമർശനമുന്നയിച്ചുകൊണ്ട് കോൺ​ഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്. അടുത്തുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ പുതിയ വിവാദമാണ് ഈ സംഭവത്തോടെ ഉയർന്നിരിക്കുന്നത്.

BREAKING NEWS
41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ; നവംബർ 2ന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം; വിളിച്ചുവരുത്തിയത് ഹണിട്രാപ്പിനെന്ന് സംശയം; നടിയും കൂട്ടാളികളും പറയുന്നത് മറ്റൊരു കഥ, ദുരൂഹതയേറുന്നു
06 Nov 2026
BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026