BREAKING NEWS

വിവാഹമോചനം നേടിയ അന്നുതന്നെ ചെഹലിനിട്ട് പണികൊടുത്ത് മുൻ ഭാര്യ!! ഭർത്താവിനാൽ വഞ്ചിക്കപ്പെട്ട ഭാര്യ, മറ്റുള്ളവരുടെ മുന്നിലിട്ട് ഭാര്യയെ തല്ലുന്ന ഭർത്താവ്… ഒരു ചതിയനായ ഭർത്താവിന്റ കഥ പറയുന്ന മ്യൂസിക് വീഡിയോയുമായി ധനശ്രീ വർമ

· · 1 min read
Share: Copied!

മുംബൈ: ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലുമായി ഔദ്യോഗികമായി വേർപിരിഞ്ഞ ദിവസംതന്നെ ഭർത്താവ് വഞ്ചിച്ച ഭാര്യയായി അഭിനയിക്കുന്ന മ്യൂസിക് വിഡിയോ പുറത്തുവിട്ട് കോറിയോഗ്രഫറും ഇൻഫ്ലുവൻസറുമായ ധനശ്രീ വർമ. ‘ദേഖാ ജി ദേഖാ മേനേ’ എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന വീഡിയോയിൽ ഗാർഹിക പീഡനവും ദാമ്പത്യ അവിശ്വസ്തതയുമാണ് ഹൈലൈറ്റ്. വീഡിയോ ധനശ്രീ വർമതന്നെയാണ് പുറത്തിറക്കിയത്.

മദ്യപിക്കുന്നതിനിടെ അക്രമാസക്തരായ യുവാക്കൾ ഹോസ്റ്റൽ ‌ഉപകരണങ്ങൾ തകർന്നു, പ്രശ്നം ചോദ്യംചെയ്യുന്നതിനിടെ കാറിന്റെ ബോണറ്റിലേക്കു വീണ യുവാവുമായി ലഹരി സംഘത്തിന്റെ യാത്ര, യുവാവിനെ കണ്ടുകിട്ടിയത് ഒരു കിലോമീറ്ററപ്പുറം റോഡരികിൽ പരുക്കേറ്റ നിലയിൽ

ജാനി എഴുതി സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ജ്യോതി നൂറനാണ്. രാജസ്ഥാൻ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന വീഡിയോയിൽ, ഇഷ്‌വാക് സിങ്ങാണ് ധനശ്രീ വർമയ്‌ക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽവച്ച് ഭർത്താവ് ഭാര്യയെ തല്ലുന്നത് ഉൾപ്പെടെയുള്ള പീഡനങ്ങളാണ് വീഡിയോയിലുള്ളത്. കൂടാതെ ഭർത്താവിനാൽ ചതിക്കപ്പെടുന്നതിന്റെ ഒട്ടേറെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പോക്സോ കേസ് പ്രതി, ലഹരിയ്ക്കടിമ, പണം ആവശ്യപ്പെട്ട് വീട്ടിൽ നിരന്തരം വഴക്ക്, സഹികെട്ട് അമ്മ മകനെ പോലീസിലേൽപ്പിച്ചു, പോലീസെത്തിയപ്പോൾ ബ്ലേഡ് കഴുത്തിൽ വച്ച് ആത്മഹത്യാ ഭീഷണി, പ്രതിക്ക് ലഹരി കടത്തുകാരുമായി ബന്ധമെന്ന് പോലീസ്

വിവാഹമോചനത്തിനു തൊട്ടുപിന്നാലെ, ഭർത്താവിനെ കുറ്റക്കാരനാക്കി വിവാഹജീവിതത്തിലെ താളപ്പിഴകൾ അവതരിപ്പിക്കുന്ന വിഡിയോ ധനശ്രീ പുറത്തിറക്കിയത്, വ്യാപക ചർച്ചകൾക്കും വഴിതെളിച്ചു. കഴിഞ്ഞ ദിവസമാണ് യുസ്‌വേന്ദ്ര ചെഹലിനും ധനശ്രീ വർമയ്ക്കും കോടതി വിവാഹമോചനം അനുവദിച്ചത്.

ബാന്ദ്ര കുടുംബകോടതിയാണ് ചെഹലിനും ധനശ്രീക്കും വിവാഹമോചനം അനുവദിച്ചത്. നാളെ ആരംഭിക്കുന്ന ഐപിഎൽ മത്സരങ്ങളുടെ ഭാഗമാകേണ്ടതിനാൽ നടപടികൾ വേഗത്തിലാക്കണമെന്നു ബോംബെ ഹൈക്കോടതി കുടുംബക്കോടതിക്കു നിർദേശം നൽകിയിരുന്നു. ഐപിഎലിൽ പഞ്ചാബ് കിങ്സിന്റെ ഭാഗമാണ് ചെഹൽ. വിവാഹമോചനക്കേസുകളിലെ 6 മാസ കാലയളവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചെഹലും ധനശ്രീയും കോടതിയെ സമീപിച്ചിരുന്നെങ്കിലും കുടുംബ കോടതി തള്ളി. തുടർന്നു ബോംബെ ഹൈക്കോടതിയെ സമീപിച്ച് കേസ് വേഗം പരിഗണിക്കാൻ വിധി നേടുകയായിരുന്നു.2020 ൽ വിവാഹിതരായ ഇവർ 2 വർഷമായി വേറിട്ടാണു താമസം.

BREAKING NEWS
‘ബോധപൂർവമുള്ള അപകടമല്ല’ വാദം തള്ളി കോടതി; സുഹൈലിന് ഉടൻ ജാമ്യമില്ല; നവംബർ 16- വരെ ബോസ്റ്റൽ സ്കൂളിൽ; കൂട്ടാളികൾ മൂവരും പുറത്തേക്ക്
06 Nov 2026
BREAKING NEWS
"കൃഷ്ണദാസ് അങ്ങനെ പറയില്ല; പി.പി. ദിവ്യ ആരാണ്? അവർ വലിയ അഴിമതിക്കാരിയാണ്. ഇത്തരക്കാർക്ക് വരാനുള്ള വഴിയമ്പലമല്ല ബിജെപി. പി.പി. ദിവ്യയെ പാർട്ടിയിൽ എടുക്കില്ല": കെ. സുരേന്ദ്രൻ; "എനിക്ക് 56 വയസ്സേ ആയിട്ടുള്ളൂ. ജൂനിയറാണ്; ഗവർണർ പദവി ആഗ്രഹിച്ചിട്ടില്ല"
06 Nov 2026
BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026
BREAKING NEWS
41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ; നവംബർ 2ന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം; വിളിച്ചുവരുത്തിയത് ഹണിട്രാപ്പിനെന്ന് സംശയം; നടിയും കൂട്ടാളികളും പറയുന്നത് മറ്റൊരു കഥ, ദുരൂഹതയേറുന്നു
06 Nov 2026