BREAKING NEWS

സ്വർണവും പണവും നിക്ഷേപിച്ചാൽ വൻ ലാഭമെന്ന് പറഞ്ഞ് ദീമ ജ്വല്ലറി ഉടമകളുടെ തട്ടിപ്പ്..!! രണ്ട് പേർ അറസ്റ്റിൽ… നിരവധി പേർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ…

· · 1 min read
Share: Copied!

മലപ്പുറം എടപ്പാളിൽ കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്. ദീമ ജ്വല്ലറി ഉടമകളായ ഐലക്കാട് സ്വദേശി അബ്ദുറഹ്മാൻ, വെങ്ങിനിക്കര സ്വദേശി അബ്ദുൾ ലത്തീഫ് എന്നിവരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ആറു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 35 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് പ്രാഥമിക നിഗമനം.

ആളുകളിൽനിന്ന് സ്വർണമായും പണമായും നിക്ഷേപം സ്വീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. കോടികളുടെ നിക്ഷേപ തട്ടിപ്പാണ് എടപ്പാൾ ദീമ ജ്വല്ലറിയിൽ ഉണ്ടായിരിക്കുന്നത്. പണം നിക്ഷേപിച്ചാൽ ലാഭവും സ്വർണ്ണം നിക്ഷേപിച്ചാൽ പിൻവലിക്കുന്ന സമയത്ത് ഇന്നത്തെ മൂല്യത്തിൽ നൽകാമെന്നുമായിരുന്നു മോഹന വാഗ്ദാനം. 16 വർഷമായി ജ്വല്ലറി പ്രവർത്തിക്കുന്നുണ്ട്.

ആളുകൾ പിൻവലിക്കാൻ എത്തിയതോടെ ജ്വല്ലറി പൂട്ടി ഉടമകൾ മുങ്ങി. ആദ്യ രണ്ടു പരാതികളിൽ പാർട്ണർമാരായ ആറ് ഉടമകൾക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. അബ്ദുറഹ്മാൻ, അബ്ദുല്ലത്തീഫ് എന്നിവർ അറസ്റ്റിലായി. കുഞ്ഞി മുഹമ്മദ് കസ്റ്റഡിയിലാണ്. രണ്ടുപേർ വിദേശത്തേക്ക് കടന്നുവെന്നും പോലീസ് സംശയിക്കുന്നു.

നാല് എഫ്ഐആറുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പണം ഉപയോഗിച്ച് ഉടമകൾ ബിനാമി പേരിൽ ഭൂമി വാങ്ങിയതും പോലീസ് അന്വേഷിക്കുന്നുണ്ട്. നിരവധി പേരാണ് പരാതിയുമായി ചങ്ങരംകുളം പോലീസിൽ എത്തുന്നത്.

Two arrested Jewellery investment fraud in Malappuram
arrest fraud case Jewellery fraud malappuram

BREAKING NEWS
എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല, നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, എനിക്ക് നീ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല, ഇനി എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകും, നെഞ്ചുപൊട്ടി ഉബൈദ്
01 Nov 2026
BREAKING NEWS
മത്സ്യ വ്യാപാരിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍
01 Nov 2026
BREAKING NEWS
ചങ്ങനാശ്ശേരി കുടുംബത്തിന്റെ കൂട്ടമരണത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ഓൺലൈൻ ഗെയിമിങ്, ട്രേഡിങ് ഇടപാടുകളും പരിശോധിക്കും
01 Nov 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ കാലത്തും കാലടി സർവകലാശാലയിൽ 90 മുതൽ 120 ദിവസവും വരെ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു, എന്തേ അന്ന് SFI-ക്കാർ മന്ത്രിയോട് ചോദ്യം ചോദിച്ചില്ല? വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടികളിൽ സർക്കാർ ഇടപെടാറില്ല, സസ്‌പെൻഡ് ചെയ്യുന്നതും തിരിച്ചെടുക്കുന്നതുമെല്ലാം സർവകലാശാലയുടെ അധികാര പര...
01 Nov 2026