BREAKING NEWS

ബന്ധുവീട്ടിലെ കിടപ്പുമുറിയിൽ 20 കാരൻ്റെ മൃതദേഹം, ആശുപത്രിയില്‍ കൊണ്ടുപോയില്ല, തിടുക്കപ്പെട്ട് സംസ്‌കരിക്കാൻ കുടുംബത്തിൻ്റെ നീക്കം; പോലീസെത്തി തട‌ഞ്ഞു

· · 1 min read
Share: Copied!

ആലപ്പുഴ: ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്‍റെ മൃതദേഹം തിടുക്കപ്പെട്ട് സംസ്‌കരിക്കാനുള്ള നീക്കം പോലീസെത്തി തടഞ്ഞു. മണ്ണഞ്ചേരി സ്വദേശി അർജുൻ (20) ആണ് മരിച്ചത്. മുത്തച്ഛന്‍റെ വീട്ടിലാണ് യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ, ആശുപത്രിയിൽ കൊണ്ടുപോകാനോ ഡോക്ടറെ വിളിച്ച് മരണം സ്ഥിരീകരിക്കാനോ വീട്ടുകാർ ശ്രമിച്ചില്ല.

പെട്ടെന്ന് തന്നെ മൃതദേഹം സംസ്‌കരിക്കാനായിരുന്നു വീട്ടുകാരുടെ ശ്രമം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും സംസ്‌കാരം തടയുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തങ്ങളുടെ വീട്ടിൽ സ്ഥലമില്ലാത്തതിനാൽ അർജുൻ മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും കൂടെയായിരുന്നു താമസിച്ചിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

BREAKING NEWS
ക്രൈസ്തവ പ്രാർത്ഥനക്കിടെ വീടിന് നേരെ ആർഎസ്എസ് പ്രവർത്തകരുടെ കല്ലേറ്, നിരന്തരം ശല്യക്കാരെന്ന് വീട്ടുകാര്‍ ഒരാള്‍ അറസ്റ്റില്‍
06 Nov 2026
BREAKING NEWS
മുഖ്യമന്ത്രിയുടെ പ്രതികരണം കുറ്റസമ്മതത്തിന് തുല്യം, വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈദ്യുതി ബോർഡിന്റേതാണ്, കരാറിൽ ഒപ്പിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഏകപക്ഷീയം, വിമര്‍ശനവുമായി പിണറായി വിജയന്‍
06 Nov 2026
BREAKING NEWS
‘ബോധപൂർവമുള്ള അപകടമല്ല’ വാദം തള്ളി കോടതി; സുഹൈലിന് ഉടൻ ജാമ്യമില്ല; നവംബർ 16- വരെ ബോസ്റ്റൽ സ്കൂളിൽ; കൂട്ടാളികൾ മൂവരും പുറത്തേക്ക്
06 Nov 2026
BREAKING NEWS
"കൃഷ്ണദാസ് അങ്ങനെ പറയില്ല; പി.പി. ദിവ്യ ആരാണ്? അവർ വലിയ അഴിമതിക്കാരിയാണ്. ഇത്തരക്കാർക്ക് വരാനുള്ള വഴിയമ്പലമല്ല ബിജെപി. പി.പി. ദിവ്യയെ പാർട്ടിയിൽ എടുക്കില്ല": കെ. സുരേന്ദ്രൻ; "എനിക്ക് 56 വയസ്സേ ആയിട്ടുള്ളൂ. ജൂനിയറാണ്; ഗവർണർ പദവി ആഗ്രഹിച്ചിട്ടില്ല"
06 Nov 2026