BREAKING NEWS

കൂട്ടുകാര്‍ക്കൊപ്പം ചായ കുടിക്കാന്‍ പുറത്തുപോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി, ചൊവ്വാഴ്ച രാത്രി കാണാതായ 13 കാരന്‍ മടങ്ങിയെത്തി, പോലീസില്‍ ഹാജരാകാന്‍ നിര്‍ദേശം

· · 1 min read
Share: Copied!

കൊച്ചി: ആലുവയില്‍നിന്ന് കാണാതായ 13കാരന്‍ മടങ്ങിയെത്തി. ചൊവ്വാഴ്ച രാത്രി മുതല്‍ കുട്ടിയെ കാണാനില്ലെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടി സ്വമേധയാ വീട്ടിലെത്തുകയായിരുന്നു. ഇതുവരെ പോലീസിൽ ഹാജരാക്കിയില്ലെന്നാണ് വിവരം. ഇന്ന് നടക്കാനിരിക്കുന്ന പരീക്ഷക്ക് ശേഷം പോലീസിനു മുമ്പാകെ ഹാജരാക്കുമെന്നാണ് വിവരം. ആലുവ എസ്.എൻ.ഡി.പി സ്കൂളിലെ വിദ്യാർഥിയാണ്.

നേരത്തെ ആലുവ റൂറൽ പോലീസ് കുട്ടിക്കായി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കൂട്ടുകാർക്കൊപ്പം ചായ കുടിക്കാൻ പുറത്തുപോകുകയാണെന്ന് അറിയിച്ച് വീട്ടിൽ നിന്നിറങ്ങിയ കുട്ടി രാത്രിയായിട്ടും വീട്ടിൽ എത്തിയില്ല. ഇതോടെ വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ആയതോടെ അന്വേഷണം വഴിമുട്ടിയിരുന്നു. ഇതിനിടെയാണ് തിരികെ വീട്ടിലെത്തിയത്.

കുട്ടി ആലുവ പരിസരത്ത് തന്നെ ഉണ്ടായിരുന്നെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം. ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി കുട്ടികൾക്ക് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. കുടുംബത്തിന്‍റെയും സ്കൂൾ അധികൃതരുടേയും മൊഴി പോലീസ് ശേഖരിക്കും.

BREAKING NEWS
ക്രൈസ്തവ പ്രാർത്ഥനക്കിടെ വീടിന് നേരെ ആർഎസ്എസ് പ്രവർത്തകരുടെ കല്ലേറ്, നിരന്തരം ശല്യക്കാരെന്ന് വീട്ടുകാര്‍ ഒരാള്‍ അറസ്റ്റില്‍
06 Nov 2026
BREAKING NEWS
മുഖ്യമന്ത്രിയുടെ പ്രതികരണം കുറ്റസമ്മതത്തിന് തുല്യം, വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈദ്യുതി ബോർഡിന്റേതാണ്, കരാറിൽ ഒപ്പിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഏകപക്ഷീയം, വിമര്‍ശനവുമായി പിണറായി വിജയന്‍
06 Nov 2026
BREAKING NEWS
‘ബോധപൂർവമുള്ള അപകടമല്ല’ വാദം തള്ളി കോടതി; സുഹൈലിന് ഉടൻ ജാമ്യമില്ല; നവംബർ 16- വരെ ബോസ്റ്റൽ സ്കൂളിൽ; കൂട്ടാളികൾ മൂവരും പുറത്തേക്ക്
06 Nov 2026
BREAKING NEWS
"കൃഷ്ണദാസ് അങ്ങനെ പറയില്ല; പി.പി. ദിവ്യ ആരാണ്? അവർ വലിയ അഴിമതിക്കാരിയാണ്. ഇത്തരക്കാർക്ക് വരാനുള്ള വഴിയമ്പലമല്ല ബിജെപി. പി.പി. ദിവ്യയെ പാർട്ടിയിൽ എടുക്കില്ല": കെ. സുരേന്ദ്രൻ; "എനിക്ക് 56 വയസ്സേ ആയിട്ടുള്ളൂ. ജൂനിയറാണ്; ഗവർണർ പദവി ആഗ്രഹിച്ചിട്ടില്ല"
06 Nov 2026