LATEST UPDATES

ഇൻസെന്റിവ്‌ കൂട്ടാനാണ് ആരോ​ഗ്യമന്ത്രി തിടുക്കപ്പെട്ട് ഡൽഹിക്കു പോയതെങ്കിൽ നല്ലകാര്യം, ഓണറേറിയാം കൂട്ടാനാണെങ്കിൽ അത് തരേണ്ടത് സംസ്ഥാനം, കേന്ദ്രത്തിന്റെ തലയിൽ കെട്ടിവയ്ക്കേണ്ട- ആശ പ്രവർത്തകർ

· · 1 min read
Share: Copied!

തിരുവന്തപുരം: സംസ്ഥാനത്ത് ആശ പ്രവർത്തകർ നിരാഹാര സമരത്തിലേക്ക് നീങ്ങുന്നതിനിടെ ആരോഗ്യ മന്ത്രി വീണ ജോർജ് ഡൽഹിയിലെത്തി. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ലക്ഷ്യമിട്ടാണ് സന്ദ‍ർശനം എന്നാണ് വിവരം. ഡൽഹി കേരളാ ഹൗസിലെത്തിയ മന്ത്രി പക്ഷെ പ്രതികരിക്കാൻ തയ്യാറായില്ല. അതേസമയം ഡൽഹിയിലേക്കു ആരോഗ്യമന്ത്രി പോയതിവെ വിമർശിച്ച് ആശമാർ രംഗത്ത് വന്നു.

ഉമ്മയേയും ഉപ്പുപ്പായെയും ഉമ്മുമ്മയേയും ഉപ്പ കുത്തി വീഴ്ത്തിയത് ആ മൂന്നുവയസുകാരിയുടെ കൺമുന്നിലിട്ട്!!, ഷിബിലയുടെ ശരീരത്തിലുണ്ടായിരുന്നത് 11 മുറിവുകൾ, പിണങ്ങിപ്പോയി തിരിച്ചെത്തിയ ഷിബിലയെ റൂമിലിട്ട് ക്രൂരമായി മർദ്ദിച്ചു, പ്രണയിച്ചതിന്റെ പേരിൽ സഹിച്ചാണ് അവൾ പോയത്- ബന്ധുക്കൾ

ഓണറേറിയം 21000 ആക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് സമരത്തിന് നേതൃത്വം നൽകുന്ന എം.എ ബിന്ദു, എസ്. മിനി എന്നിവർ തിരുവനന്തപുരത്ത് പ്രതികരിച്ചു. ‘ഓണറേറിയാം കൂട്ടാൻ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ല. അതിനായി കേന്ദ്രത്തിൽ പോകേണ്ട കാര്യമില്ല. ഇൻസെന്റിവ്‌ കൂട്ടാൻ ആണ് മന്ത്രി പോയത് എങ്കിൽ നല്ലകാര്യം. സമരത്തിൻ്റെ ഭാഗമായി തന്നെയാണ് കേന്ദ്രമന്ത്രി പാർലമെൻ്റിൽ ഇൻസെൻ്റീവ് വർധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയത്.

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ല: വിവാദ പരാമര്‍ശവുമായി കോടതി, പരാമര്‍ശം പോക്‌സോ കേസില്‍

അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഓണറേറിയം വർധിപ്പിക്കാൻ കേന്ദ്രത്തിൽ പോകേണ്ടതില്ല. സംസ്ഥാനത്തിന് തീരുമാനിക്കാവുന്ന കാര്യത്തിന് ഇവിടെ തീരുമാനിക്കാം. ആശ വർക്കാർമാരോട് ഇന്നലെ പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട ആരോഗ്യ മന്ത്രിയാണ് ഇന്ന് തിടുക്കത്തിൽ ഡൽഹിക്ക് പോയിരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് കിട്ടിയാൽ ആശ വർക്കർമാർക്ക് തരാനാണെങ്കിൽ നല്ലത്. ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാനമാണ്. അത് കേന്ദ്രത്തിൻ്റെ തലയിൽ കെട്ടിവെക്കേണ്ട’ നേതാക്കൾ പറഞ്ഞു.

BREAKING NEWS
മുഖ്യമന്ത്രിയുടെ പ്രതികരണം കുറ്റസമ്മതത്തിന് തുല്യം, വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈദ്യുതി ബോർഡിന്റേതാണ്, കരാറിൽ ഒപ്പിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഏകപക്ഷീയം, വിമര്‍ശനവുമായി പിണറായി വിജയന്‍
06 Nov 2026
BREAKING NEWS
‘ബോധപൂർവമുള്ള അപകടമല്ല’ വാദം തള്ളി കോടതി; സുഹൈലിന് ഉടൻ ജാമ്യമില്ല; നവംബർ 16- വരെ ബോസ്റ്റൽ സ്കൂളിൽ; കൂട്ടാളികൾ മൂവരും പുറത്തേക്ക്
06 Nov 2026
BREAKING NEWS
"കൃഷ്ണദാസ് അങ്ങനെ പറയില്ല; പി.പി. ദിവ്യ ആരാണ്? അവർ വലിയ അഴിമതിക്കാരിയാണ്. ഇത്തരക്കാർക്ക് വരാനുള്ള വഴിയമ്പലമല്ല ബിജെപി. പി.പി. ദിവ്യയെ പാർട്ടിയിൽ എടുക്കില്ല": കെ. സുരേന്ദ്രൻ; "എനിക്ക് 56 വയസ്സേ ആയിട്ടുള്ളൂ. ജൂനിയറാണ്; ഗവർണർ പദവി ആഗ്രഹിച്ചിട്ടില്ല"
06 Nov 2026
BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026