BREAKING NEWS

പിടിച്ചുപറിയിൽ നിന്ന് പിന്നോട്ടില്ല…!!! ടോൾ ഒരിക്കലും നിർത്തലാക്കില്ല…!! കരാർ കഴിഞ്ഞാലും പിരിവ് നിർത്തില്ല…, പിരിച്ച തുകയുടെ ഓഡിറ്റിങ് നടത്തില്ല.., ടോൾ പ്ലാസകളുടെ എണ്ണം കുറയ്ക്കില്ല..,

· · 1 min read
Share: Copied!

ന്യൂഡൽഹി:ഇന്ത്യയിലെ റോഡുകളിൽ ടോളുകൊടുക്കാതെ യാത്ര ചെയ്യാമെന്ന മോഹം വേണ്ടെന്ന് കേന്ദ സർക്കാർ. ടോൾ ശാശ്വതമായി തുടരും. റോഡ് പണിയുന്ന കമ്പനിയുടെ കരാർ കാലാവധി കഴിഞ്ഞാലും ദേശീയ പാതകളിലെ ടോൾ പിരിവ് നിർത്തില്ലെന്നാണു കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചത്. ഇത്രനാളായി വിവിധ ടോൾ ബൂത്തുകൾ വഴി പിരിച്ച തുകയുടെ ഓഡിറ്റിങ് നടത്തില്ലെന്നും ടോൾ ബൂത്തുകൾ കുറയ്ക്കുന്നതിനോ അടയ്ക്കുന്നതിനോ ശ്രമിക്കുന്നില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു.

ദേശീയപാതകളിലൂടെ യാത്രചെയ്യുന്നവരിൽ നിന്ന് യൂസർ ഫീ ഇനത്തിലാണ് ടോൾ ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ഈ തുകയ്ക്കു പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല. റോഡ് നിർമാണത്തിനു ചെലവായ തുകയും പിരിച്ചുകിട്ടിയ തുകയും സംബന്ധിച്ച് ഓഡിറ്റുകളൊന്നും നടത്തേണ്ടന്നാണു കേന്ദ്ര നയം. 2008ലെ ദേശീയപാത ഫീസ് നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് യൂസർ ഫീ ഈടാക്കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.

ഈ യൂസർ ഫീ വർഷംതോറും പരിഷ്കരിക്കുന്നതാണ്. റോഡ് നിർമാണ സമയത്ത് കമ്പനികളുമായി കരാറിൽ ഏർപ്പെടുകയാണ് പതിവ്. ഇത് നിശ്ചിത തുക വരെ അല്ലെങ്കിൽ കാലയളവ് വരെ ഫീസ് പിരിച്ചെടുക്കാൻ കമ്പനികൾക്ക് അധികാരം നൽകുന്നു. കാലയളവ് അവസാനിച്ചാൽ ടോൾ ബൂത്ത് മാറ്റുകയല്ല, പകരം പിരിവ് സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്യുക. സർക്കാർ നേരിട്ടോ അല്ലെങ്കിൽ ഏജൻസികൾ വഴിയോ ടോൾ പിരിവ് തുടരും.

ഈ തുക ഭാവി പദ്ധതികൾക്കും നിലവിലെ പദ്ധതികളുടെ വിപുലീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമാണ് വിനിയോഗിക്കുക. ദേശീയപാത, പാലം, തുരങ്കം, ബൈപാസ് എന്നിവയിലാണ് ടോൾ പിരിവ് തുടർന്നും ഈടാക്കുക. ഓരോ പദ്ധതിയും പൂർത്തിയായ ശേഷം ഗസറ്റിൽ വിജ്ഞാപനം ചെയ്താണ് ടോൾ പിരിവ് നടത്തുന്നത്. ടോൾ നിരക്കുകൾ സംബന്ധിച്ച് പത്രങ്ങളിൽ പരസ്യം നൽകുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്താകമാനം നിലവിൽ 1063 ടോൾ പ്ലാസകളാണ് പ്രവർത്തിക്കുന്നത്.

 

ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തുന്ന നാടാണ് കേരളം…!!! സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിൽ… അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്… ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങിന് പിന്നാലെ നിർമ്മല സീതാരാമൻ….

മദ്യലഹരിയിൽ ഒരു അടിപോലും മുന്നോട്ടുവയ്ക്കാനാകാതെ രണ്ടുപേർ റെയിൽവേ ട്രാക്കിൽ, ദൂരെനിന്ന് അപകടം മുന്നിൽകണ്ട് എമർജൻസി ബ്രേക്കിട്ട് ലോക്കോ പൈലറ്റുമാർ, ട്രെയിൽ വന്നു നിന്നത് ഇരുവരുടേയും തൊട്ടടുത്ത്

BREAKING NEWS
പോലീസിനെ വിമർശിച്ച് സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ലൈക്കടിച്ച് തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ; സസ്പെൻഷൻ
01 Nov 2026
BREAKING NEWS
എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല, നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, എനിക്ക് നീ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല, ഇനി എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകും, നെഞ്ചുപൊട്ടി ഉബൈദ്
01 Nov 2026
BREAKING NEWS
മത്സ്യ വ്യാപാരിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍
01 Nov 2026
BREAKING NEWS
ചങ്ങനാശ്ശേരി കുടുംബത്തിന്റെ കൂട്ടമരണത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ഓൺലൈൻ ഗെയിമിങ്, ട്രേഡിങ് ഇടപാടുകളും പരിശോധിക്കും
01 Nov 2026