BREAKING NEWS

200 സിനിമകളില്‍ 700 ഓളം പാട്ടുകളെഴുതി, ‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ’; ഹിറ്റ് ഗാനങ്ങളുടെ രചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാലകൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

200 സിനിമകളിലായി 700 ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. ബാഹുബലിയടക്കം മൊഴി മാറ്റ ചിത്രങ്ങൾക്ക് മലയാളം പാട്ടുകൾ ഒരുക്കി. ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, നാടൻ പാട്ടിന്റെ മടിശീല, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങി നിരവധി ഹിറ്റുകൾ ​ഗോപാലകൃഷ്ണന്റെ സംഭാവനയാണ്. ഹരിഹരൻ സിനിമകളിലാണ് ഏറ്റവും കൂടുതൽ പാട്ടുകൾ ചിട്ടപ്പെടുത്തിയത്.

സംസ്കാര സമയം അറയിച്ചിട്ടില്ല. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. തീർത്തും കേരളീയമായ സാംസ്‌കാരിക ജീവിതത്തിന്റെ സ്പർശമുള്ള ഗാനങ്ങൾകൊണ്ട് സഹൃദയമനസ്സിൽ സ്ഥാനം നേടിയ ചലച്ചിത്ര ഗാനരചയിതാവായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണനെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

BREAKING NEWS
തെങ്ങിലെ പോഷകക്കുറവും രോഗലക്ഷണങ്ങളും; കർഷകർക്ക് ബോധവൽക്കരണവുമായി കാർഷിക വിദ്യാർഥികൾ
09 Nov 2026
BREAKING NEWS
നിക്ഷേപ പദ്ധതികളുടെ പുരോഗതി ഇനി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തത്സമയം അറിയാം; ഡിജിറ്റൽ ഡാഷ്‌ബോർഡ് വരുന്നു; സംരംഭക രംഗത്തെ മികവിനുള്ള പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ വിതരണം ചെയ്തു
09 Nov 2026
BREAKING NEWS
ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള നീക്കവുമായി ഷെയ്ഖ് ഹസീന; പുതിയ പാസ്പോർട്ടിനും തിരിച്ചറിയൽ കാർഡിനും അപേക്ഷ നൽകി
09 Nov 2026
BREAKING NEWS
'എന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതുകൊണ്ട് പിണറായി വിജയൻ മാർക്‌സിസ്റ്റ് പാർട്ടി വിടാൻ പോകുകയാണോ? മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുമ്പോൾ സിപിഎം ആണ് ചെറുതാകുന്നത്':ബി. ഗോപാലകൃഷ്ണൻ
09 Nov 2026