LATEST UPDATES

ചിലര്‍ക്ക് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും ചിലരില്‍ രോഗം ഗുരുതരമാകാം; മസ്തിഷ്ക ജ്വരം പ്രതിരോധിക്കാം

· · 1 min read
Share: Copied!

തലച്ചോറിന്റെ ആവരണത്തില്‍ ഉണ്ടാകുന്ന വീക്കമാണ് മസ്തിഷ്‌ക ജ്വരം. കഠിനമായ തലവേദന, പനി, ഛര്‍ദ്ദി എന്നിങ്ങനെ പ്രധാനമായും മൂന്ന് ലക്ഷണങ്ങളാണ് മസ്തിഷ്‌ക ജ്വരത്തിനുള്ളത്. വൈറസ്, ബാക്ടീരിയ, ഫംഗല്‍, അബീബ ബാധയെ തുടര്‍ന്ന മസ്തിഷ്‌ക ജ്വരം ഉണ്ടാകാം. ചിലരില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും ചിലരില്‍ രോഗം ഗുരുതരമാകാം. എന്ത് തരം രോഗാണുവാണ് ബാധിച്ചിരിക്കുന്നത്, രോഗിയുടെ പ്രതിരോധ ശേഷി എന്നിവയെ അടിസ്ഥാനപ്പെടുത്തിയിരിക്കും രോഗത്തിന്റെ തീവ്രത.

മൂക്കിനുള്ളിലൂടെയാണ് പലപ്പോഴും രോഗാണുക്കള്‍ തലച്ചോറിന്റെ ആവരണത്തില്‍ എത്തുക. ചില ഘട്ടങ്ങളില്‍ രക്തത്തിലൂടെയും രോഗാണുക്കള്‍ തലച്ചോറിന്റെ ആവരണത്തില്‍ വീക്കം അല്ലെങ്കില്‍ അണുബാധ ഉണ്ടാക്കാം. ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസിന് ആന്റിബയോട്ടിക് മരുന്നുകള്‍ ആവശ്യമാണ്. എന്നാല്‍ വൈറല്‍ മെനിഞ്ചൈറ്റിസിന്റെ മിക്ക കേസുകളിലും അത്തരം മരുന്നുകളുടെ ആവശ്യമുണ്ടാകാറില്ല. ചില സന്ദര്‍ഭങ്ങളില്‍ ഏത് വൈറസാണ് എന്നതിനെ ആശ്രയിച്ച് ആന്റിവൈറലുകള്‍ നല്‍കാറുണ്ട്. വൈറല്‍ അണുബാധയാണെങ്കില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യതയുണ്ട്.

മസ്തിഷ്‌ക ജ്വരം എങ്ങനെ പ്രതിരോധിക്കാം. പനി ബാധിതരായ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നത് ഒഴിവാക്കാം. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായ മൂടി പിടിക്കാന്‍ ശ്രമിക്കുക. പ്രത്യേകിച്ച് ടോയ്‌ലറ്റ് ഉപയോഗിച്ചതിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാനും ശ്രദ്ധിക്കണം. രോഗം ബാധിച്ചവരുമായി വ്യക്തിഗത വസ്തുക്കള്‍ പങ്കിടുന്നത് ഒഴിവാക്കുക. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് സമീകൃതാഹാരം കഴിക്കാനും നന്നായി ഉറങ്ങാനും വ്യായാമം ചെയ്യാനും ശ്രദ്ധിക്കുക. സുരക്ഷിതരായിരിക്കാന്‍ ശുദ്ധവും ഫില്‍ട്ടര്‍ ചെയ്തതുമായ വെള്ളം കുടിക്കുക, നന്നായി പാകം ചെയ്ത ഭക്ഷണം കഴിക്കുക. ബാക്ടീരിയ-വൈറല്‍ ബാധകള്‍ക്ക് ലഭ്യമായ വാക്സിന്‍ സ്വീകരിക്കാനും മടിക്കേണ്ട.

BREAKING NEWS
കയറിപിടിക്കാന്‍ അവസരം കൊടുത്തിട്ട് പിന്നെ എന്നെ അത് ചെയ്തേ, ഇത് ചെയ്തേ എന്ന് പറഞ്ഞിട്ട് കാര്യമില്ല, നമ്മുടെ സമ്മതം ഇല്ലാതെ ആരും ഒരു കാര്യവും ചെയ്യില്ല, എല്ലാത്തിനും റെഡിയായിട്ടും വഴങ്ങി കൊടുത്തിട്ടും, പിന്നെ കിടന്ന് ഫീൽ ചെയ്തിട്ട് എന്തുകാര്യം, വാതിലിന്റെ ലോക്ക് തുറന്നു കൊടുത്താലേ ആരായാലും അകത്ത്...
06 Nov 2026
BREAKING NEWS
'അന്ന് പുറത്ത് പോകണ്ടെന്ന് പറഞ്ഞതാ, കേട്ടിരുന്നെങ്കിൽ എന്റെ മോൻ ജീവനോടെ ഉണ്ടായിരുന്നേനെ'; അഭിറാമിന്റെ ഓർമകളിൽ വിതുമ്പി മുത്തശ്ശി
06 Nov 2026
BREAKING NEWS
ബൈക്കിലെത്തി രണ്ടേമുക്കാൽ പവന്റെ താലിമാല കവർന്നു; 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ; വധശ്രമമുൾപ്പെടെ നിരവധിക്കേസുകളിൽ പ്രതി
06 Nov 2026
BREAKING NEWS
എന്റെ കുട്ടിയെ ഇത്തരത്തിൽ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..........., എന്റെ സഹോദരന് നീതി ലഭിക്കണം. അതിനുവേണ്ടി ഏതറ്റംവരെയും പോകും, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം, പ്രതികളെ വെറുതെ വിടരുത്, അഭിരാമിന്റെ സഹോദരി
06 Nov 2026