BUSINESS

മണിക്കൂറില്‍ 0-60 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ 2.9 സെക്കന്‍ഡ് മാത്രം, ഷോക്ക്വേവ് ഇലക്ട്രിക്ക് ബൈക്ക് പുറത്തിറക്കി അള്‍ട്രാവൈലറ്റ്

· · 1 min read
Share: Copied!

ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം 165 കിലോമീറ്റര്‍ റേഞ്ചുള്ള ഷോക്ക്വേവ് ഇലക്ട്രിക്ക് ബൈക്കും പുറത്തിറക്കി അള്‍ട്രാവൈലറ്റ്. തുടക്കകാല ഓഫറായി ആദ്യം ബുക്ക് ചെയ്യുന്ന 1,000 ഷോക്ക്വേവ് ഇലക്ട്രിക്ക് ബൈക്കിന് 1.50 ലക്ഷം(എക്‌സ് ഷോറൂം) രൂപയാണ് വില. പിന്നീട് ബുക്കു ചെയ്യുന്നവര്‍ ഷോക്ക്വേവ് സ്വന്തമാക്കാന്‍ 1.75 ലക്ഷം രൂപ നല്‍കേണ്ടി വരും. 120 കിലോഗ്രാം മാത്രം ഭാരമുള്ള ഷോക്ക് വേവ് 14.7 എച്ച്പി കരുത്തും പരമാവധി 505എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്റര്‍. മണിക്കൂറില്‍ 0-60 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ 2.9 സെക്കന്‍ഡ് മതി. ഷോക്ക്വേവിനൊപ്പം അള്‍ട്രാവൈലറ്റ് പുറത്തിറക്കിയ ടെസെറാക്ട് സ്‌കൂട്ടറിനും ഇതേ വേഗതയുണ്ട്. കറുപ്പ്/മഞ്ഞ, വെള്ള/ചുവപ്പ് എന്നിങ്ങനെ രണ്ട് കളര്‍ കോംബിനേഷനുകള്‍. അടുത്ത വര്‍ഷം ആദ്യ പാദം മുതല്‍ ഷോക്ക് വേവിന്റെ വിതരണം ആരംഭിക്കുമെന്നും അള്‍ട്രാവൈലറ്റ് അറിയിച്ചിട്ടുണ്ട്. അഞ്ച് പ്ലാറ്റ്‌ഫോമുകളാണ് വൈദ്യുത ഇരുചക്രവാഹനങ്ങള്‍ നിര്‍മിക്കാനായി അള്‍ട്രാവൈലറ്റിനുള്ളത്.

BREAKING NEWS
ആനവണ്ടിയിൽ പോകാം; വിദ്യാർത്ഥികൾക്കായി അടിപൊളി പദ്ധതിയുമായി കെഎസ്ആർടിസി; കുറഞ്ഞ ടെലവിൽ പഠനയാത്രയ്ക്ക് അവസരം; ‘വിജ്ഞാന ദർശിനി’ പദ്ധതി തുടങ്ങി
21 Oct 2026
BREAKING NEWS
‘ അൽപമെങ്കിലും ഉളുപ്പും ലജ്ജയുമുണ്ടെങ്കിൽ വി.ഡി. സതീശൻ മാപ്പുപറയണം; നിങ്ങൾ നിയമം അനുസരിക്കുന്ന സംസ്ഥാനമാണെങ്കിൽ എന്തുകൊണ്ട് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തില്ല, ഞങ്ങൾക്ക് നിങ്ങളെ കേൾക്കേണ്ടതില്ലയെന്നാണ് ഡിവിഷൻ ബെഞ്ച് ചോദിച്ചത് ’; പിണറായിയെയും കൂട്ടുപ്രതികളെയും സംരക്ഷിച്ചത് യു.ഡി.എഫ് സർക്കാരെന്ന് കെ.എം....
21 Oct 2026
BREAKING NEWS
’ഇ.ഡി.–വി.ഡി. കൂട്ടുകെട്ടിനുള്ള തിരിച്ചടി; ന്യായമായ വാദങ്ങൾ കോടതി ശരിവച്ചിരിക്കുന്നു ’; പിണറായിക്ക് അനുകൂല വിധിവന്നതിൽ പ്രതികരിച്ച് പി. രാജീവ്; ’നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ഉയർത്തിപ്പിടിക്കുന്ന വിധി’: എം.വി. ഗോവിന്ദൻ
21 Oct 2026
BREAKING NEWS
കവർച്ചയ്ക്ക് നാലുപേരെ നാട്ടിൽനിന്നും കൊണ്ടുപോയി; ജീവനക്കാരനെ ബന്ധിയാക്കി ഖത്തർ കെ.എം.സി.സി.യിൽ നിന്നും 8 കോടി രൂപ കവർന്നു; കൊയിലാണ്ടി സ്വദേശിയായ ഒരാൾ പിടിയിൽ
21 Oct 2026