LATEST UPDATES

മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവരൊന്നിക്കു ഒന്നിക്കുന്ന ‘കണ്ണപ്പ’ ടീസര്‍ പുറത്ത്

· · 1 min read
Share: Copied!

പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ ‘കണ്ണപ്പ’ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ രണ്ടാം ടീസര്‍ പുറത്ത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ടീസറും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രഭാസ്, മോഹന്‍ലാല്‍, അക്ഷയ് കുമാര്‍ എന്നിവരും അതിഥി വേഷത്തിലെത്തുന്ന ചിത്രം 2025 ഏപ്രില്‍ 25 ന് ആഗോള റിലീസായെത്തും. മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്ത ചിത്രം മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടൈന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിശയകരമായ ദൃശ്യങ്ങള്‍, തീവ്രമായ ആക്ഷന്‍, വിഷ്ണു മഞ്ചു, മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ശ്കതമായ താരനിര എന്നിവയാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്ന ടീസറിന്റെയും ഹൈലൈറ്റ്.

ആദ്യ ഷോട്ട് മുതല്‍ തന്നെ തീവ്രമായ ഭക്തി, ആക്ഷന്‍, നാടകീയത എന്നിവയുടെ ലോകത്തേക്ക് കൊണ്ട് പോകുന്ന ഈ ടീസറില്‍ തിന്നാടു എന്ന നായക കഥാപാത്രമായി വിഷ്ണു മഞ്ചുവിനെ അവതരിപ്പിച്ചിരിക്കുന്നു. ശിവന്റെ ആത്യന്തിക ഭക്തനായി പരിവര്‍ത്തനം ചെയ്യുന്ന, നിര്‍ഭയ യോദ്ധാവായി മാറിയ കഥാപാത്രമാണ് തിന്നാടു. അക്ഷയ് കുമാര്‍ ശിവനായും മോഹന്‍ലാല്‍ കിരാതനായും വേഷമിടുന്നു. മറക്കാനാവാത്ത ഒരു സിനിമാ അനുഭവത്തിന് വേദിയൊരുക്കിക്കൊണ്ട് പ്രഭാസാണ് രുദ്രയായി അഭിനയിക്കുന്നത്. കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദന്‍ എന്നിവരുടെ ദൃശ്യങ്ങളും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇടിമുഴക്കത്തോടെയുള്ള പശ്ചാത്തലസംഗീതവും അതിശയിപ്പിക്കുന്ന ഛായാഗ്രഹണവും ഉള്ള കണ്ണപ്പ, വൈകാരികവും എന്നാല്‍ ആക്ഷന്‍ നിറഞ്ഞതുമായ ഒരു യാത്രയാണ് സമ്മാനിക്കുക എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. പുരാണങ്ങളെ അതിശയകരമായ വിഷ്വല്‍ ഇഫക്റ്റുകളുമായി സംയോജിപ്പിച്ചു കൊണ്ട്, ശക്തമായ സംഭാഷണങ്ങളും വൈകാരിക സ്പന്ദനങ്ങളും ഉള്‍പ്പെടുത്തി ചിത്രം വലിയ സ്‌ക്രീനിലെത്തുമ്പോള്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയായി അത് മാറുമെന്ന് ടീസര്‍ കാണിച്ചു തരുന്നുണ്ട്.

കണ്ണപ്പ ഒരു കഥയേക്കാള്‍ കൂടുതലായി, വിശ്വാസത്തിനും ഭക്തിക്കും പരിവര്‍ത്തനത്തിന്റെ ശക്തിക്കും ഉള്ള ആദരവാണ് എന്നും, ആധുനിക പ്രേക്ഷകരുമായി പ്രതിധ്വനിക്കുന്ന വിധത്തില്‍ ഈ ഐതിഹാസിക കഥയെ ജീവസുറ്റതാക്കാന്‍ ഓരോ ഫ്രെയിമും സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തിട്ടുണ്ട് എന്നും സംവിധായകന്‍ മുകേഷ് കുമാര്‍ സിങ് പറയുന്നു. കണ്ണപ്പയുടെ മഹത്വം ലോകം അനുഭവിക്കുന്നതിലുള്ള ആവേശത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ചിത്രം തന്റെ ഹൃദയത്തോട് അവിശ്വസനീയമാംവിധം അടുത്തിരിക്കുന്നു എന്ന് പറഞ്ഞ വിഷ്ണു മഞ്ചു, പലപ്പോഴും പുരാണങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഒരു ചരിത്രകഥയ്ക്ക് ഇത് ജീവന്‍ നല്‍കുന്നു എന്നും, ശിവന്റെ അനുഗ്രഹത്താല്‍, അതിശയിപ്പിക്കുന്ന സ്ഥലങ്ങള്‍ മുതല്‍ അവിശ്വസനീയമായ താരനിര വരെ എല്ലാം ശരിയായി വന്നു എന്നും വെളിപ്പെടുത്തി.

BREAKING NEWS
‘സിസ തോമസ്, സർവകലാശാല വിസി ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?, നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയുംകുറിച്ച് ഗീർവാണം മുഴക്കാൻ? നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം, വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്, അവരോടൊപ്പം ഞങ്ങളെല്ല...
11 Nov 2026
BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026