BREAKING NEWS

തനിക്ക് ജന്മം നൽകിയ ഉമ്മയേയും കൂടപ്പിറപ്പിനേയും ഇളയമകനേയും ഇല്ലാതാക്കിയത് മറ്റൊരു മകൻ, മരണത്തോട് മല്ലടിച്ച് കൂടെകൂട്ടിയവൾ… വിസ തീർന്നതിനാൽ നാട്ടിലെത്താനാകാതെ നിസ്സഹായനായി അഫാന്റെ പിതാവ്

· · 1 min read
Share: Copied!

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തിൽ ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി പ്രതി അഫാന്റെ പിതാവ് റഹീം. വെറും മണിക്കൂറുകൾ കൊണ്ട് ഉറ്റവരെയെല്ലാം തന്റെ മകൻ അരുംകൊല ചെയ്തെന്നറിഞ്ഞിട്ടും ഒന്നും ചെയ്യാനാകുന്നില്ല. ഉമ്മയും കൂടെപ്പിറപ്പും ഇളയമകനും നഷ്ടപ്പെട്ടു. അവരെ കൊന്ന കുറ്റത്തിനു മൂത്തമകൻ പോലീസ് സ്റ്റേഷനിൽ. ഭാര്യയാകട്ടെ മരണത്തോട് മല്ലടിച്ചു ആശുപത്രിയിൽ… ഒന്നും ചെയ്യാനാകാതെ സന്നദ്ധപ്രവർത്തകരുടെ കനിവും കാത്തിരിക്കുകയാണ് റഹീം.

‘നോട്ടീസ് കിട്ടി മടക്കി പോക്കറ്റിൽ വച്ചിട്ടുണ്ട്’- നടുറോഡിൽ കസേരയിട്ടും പന്തൽ കെട്ടിയും സമരം..!!, എം.വി ജയരാജൻ, കെവി സുമേഷ് എംഎൽഎ ഉൾപെടെ അയ്യായിരത്തോളം പേർക്കെതിരെ കേസ്

നാട്ടിലേക്ക് വരാൻ ശ്രമം നടത്തുന്നതായും വീസ കാലാവധി തീർന്നതിനാലാണ് വരാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സന്നദ്ധ പ്രവർത്തകർ ​സഹായവുമായി ഒപ്പമുണ്ടെന്നും റഹീം പ്രതികരിച്ചു. ഇന്നലെയാണ് പെൺസുഹൃത്ത് ഫർസാനയെയും അനിയൻ അഫ്സാനെയും ഉമ്മുമ്മയെയും ബന്ധുക്കളായ ലത്തീഫിനെയും സാജിതയെയും റഹീമിന്റെ മകൻ അഫാൻ അതിക്രൂരമായി കൊലപ്പെടുത്തിയത്. അഞ്ച് കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്. അഫാൻറെ ആക്രമണത്തിൽ പരുക്കേറ്റ ഉമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

പക്ഷിപ്പനിയെ പേടിക്കുന്നില്ലെങ്കില്‍ നേരെ ഇങ്ങോട്ടു പോന്നോളൂ…!!! ഫ്രീയായി ഇഷ്ടംപോലെ ചിക്കന്‍ ബിരിയാണി തിന്നാം… മുട്ടയുടെ 40 വെറൈറ്റി വേറെയും..!!!

”വരാൻ പറ്റിയ സാഹചര്യം ഇതുവരെ ആയിട്ടില്ല. സാമൂഹ്യപ്രവർത്തകർ ശ്രമിക്കുന്നുണ്ട്. അധികം വൈകാതെ ശരിയാകുമെന്ന് പറഞ്ഞിട്ടുണ്ട്. ഇതുവരെ കൃത്യമായിട്ടൊന്നും പറയാറായിട്ടില്ല. സൗദി അറേബ്യയിലെ ദമാമിലാണ് ഉള്ളത്. വിസ പ്രശ്നമുണ്ട്. പിന്നെ കുറച്ച് സാമ്പത്തിക ബാധ്യതയുമുണ്ട്. അതാണ് വിഷയമായിട്ടുള്ളത്. രണ്ടര വർഷമായി വിസയില്ലാതെ നിൽക്കുകയാണ്. എല്ലാ സഹായവും നൽകി സാമൂഹ്യപ്രവർത്തകർ ഒപ്പമുണ്ട്.” റഹീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അഫാന്റെ പിതാവിനെ സൗദിയിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള തീവ്ര ശ്രമം നടക്കുന്നതായി സാമൂഹ്യപ്രവർത്തകനായ നാസ് വക്കം പ്രതികരിച്ചു. ഇഖാമ കാലാവധി തീർന്നതിനാൽ ഇത് പുതുക്കിയോ പിഴയടച്ചോ എത്തിക്കാനാണ് ശ്രമം. അധികം വൈകാതെ നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നതായി സാമൂഹ്യ പ്രവർത്തകൻ അറിയിച്ചു. ഞായറാഴ്ചക്കകം നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും നാസ് വക്കം പറഞ്ഞു.

അതേസമയം വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കിരയായ അഞ്ചുപേരുടേയും മൃതദേഹങ്ങൾ സംസ്കരിച്ചു. അഫ്സാൻ, ലത്തീഫ്, സൽമ ബീവി, ഷാഹിദ എന്നിവരുടെ മൃതദേഹങ്ങൾ താഴേ പാങ്ങോട് ജുമാമസ്ജിദ് ഖബർസ്ഥാനിലും ഫർസാനയുടെ മൃതദേഹം ചിറയിൻകീഴ് കാട്ടുമുറായ്ക്കൽ ജുമാമസ്ജിദിലുമാണ് ഖബറടക്കിയത്.

 

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026
BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026