NEWS

വിനോദയാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ വാഹനത്തിന് പുറത്തേക്കിറങ്ങി, കൊക്കയില്‍ വീണ് 23 കാരന് ദാരുണാന്ത്യം

· · 1 min read
Share: Copied!

താമരശ്ശേരി: കൊക്കയില്‍ വീണ് 23കാരന് ദാരുണാന്ത്യം. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്. വയനാട് ഭാഗത്തേക്ക് ട്രാവലറിൽ വിനോദയാത്രയ്ക്കായി പോകുന്നതിനിടെ മൂത്രമൊഴിക്കാനായി ഇറങ്ങിയ സമയത്തായിരുന്നു അപകടം. ഇന്നു പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ചുരം ഒൻപതാം വളവിന് സമീപമാണ് യുവാവ് കൊക്കയിൽ വീണത്.

കോഴിക്കോട്ടെ സ്വകാര്യസ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന അമൽ സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു. അമൽ അടക്കം 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കൽപറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് കൊക്കയിൽനിന്ന് അമലിനെ പുറത്തെടുത്തത്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ്. പിതാവ്: രവി, മാതാവ്: സുമ.

BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026