BREAKING NEWS

കമ്പനി ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലും നിക്ഷേപകർക്കുള്ള തുക മാസാമാസം കൃത്യമായെത്തും!! ഉറപ്പിന് ചെക്കും, ഷെയർ ട്രേഡിങ്ങിന്റെ മറവിൽ വൻ നിക്ഷേപത്തട്ടിപ്പ്, ദമ്പതികളും സഹോദരങ്ങളും തട്ടിയെടുത്തത് 150 കോടി, പ്രതികൾ ഒളിവിൽ

· · 1 min read
Share: Copied!

തൃശൂർ: ഇരിങ്ങാലക്കുടയിൽ ഷെയർ ട്രേഡിങ്ങിന്റെ മറവിൽ 150 കോടിയുടെ വൻ നിക്ഷേപത്തട്ടിപ്പ്. പത്ത് ലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസം 30,000 മുതൽ അരലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു ദമ്പതികളും സ​ഹോദരങ്ങളുമടക്കം തട്ടിപ്പ് നടത്തിയത്. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബില്യൻ ബീസ് എന്ന ഷെയർ ട്രേഡിങ് സ്ഥാപനത്തിനെതിരെയാണ് പരാതിയുമായി നിക്ഷേപകർ രം​ഗത്തെത്തിയത്.

32 പേരുടെ പരാതിയിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ബിബിൻ കെ ബാബു, ഭാര്യ ജയ്ത വിജയൻ, സഹോദരങ്ങളായ സുബിൻ കെ. ബാബു, ലിബിൻ എന്നിവരുടെ പേരിൽ പോലീസ് നാലു കേസുകൾ റജിസ്റ്റർ ചെയ്തു. കേസെടുത്തതോടെ ബിബിൻ. കെ. ബാബുവും സഹോദരങ്ങളും ഒളിവിലാണ്.

കിടപ്പറ രം​ഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി, ബലാത്സം​ഗം ചെയ്തു, തനിക്ക് വന്ധ്യതയാണെന്നു പറഞ്ഞുപരത്തി- അമൃതയ്ക്കു പിന്നാലെ ​നടൻ ബാലയ്ക്കെതിരെ ​ഗു​രുതര ആരോപണവുമായി മുൻ ഭാര്യ എലിസബത്തും

32 പേരിൽനിന്നായി 150 കോടിയിലേറെ രൂപ ബില്യൻ ബീസ് ഉടമകൾ തട്ടിയെടുത്തെന്നാണ് പരാതി. നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെടുന്ന പക്ഷം രണ്ടു മൂന്നു ദിവസത്തിനുള്ളിൽ നൽകാമെന്നും ലാഭവിഹിതത്തിന്റെ ഒരു ഭാഗം എല്ലാ മാസവും നൽകാമെന്നുമായിരുന്നു ബില്യൻ ബീസ് ഉടമകൾ പരാതിക്കാരുമായി കരാറുണ്ടാക്കിയിരുന്നത്. മാത്രമല്ല കമ്പനി ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലും എല്ലാ മാസവും നിക്ഷേപകർക്ക് പണം കൃത്യമായി നൽകുമെന്നും ഇവർ ഉറപ്പു പറഞ്ഞിരുന്നു. ഇതിന് തെളിവായി ബിബിൻ, ജയ്ത, സുബിൻ, ലിബിൻ എന്നിവർ ഒപ്പുവച്ച ചെക്കും നിക്ഷേപകർക്ക് നൽകിയിരുന്നു.

ഇന്ത്യ- യുഎസ് പണമിടപാടിൽ വീണാ റെഡ്ഡിക്കും പങ്ക്? യുഎസ്എഐഡി ഇന്ത്യയിൽ നടപ്പാക്കിയ ‘വോട്ടർ വോട്ടിങ്’ പദ്ധതി അന്വേഷിക്കണം, ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള രാജി സംശയാസ്പദം- മഹേഷ് ജഠ്മലാനി!! ആരാണ് ഈ വീണാ റെഡ്ഡി?

പണം നൽകി ഏതാനും മാസങ്ങൾക്കകം ലാഭവിഹിതം മുടങ്ങിയതോടെ നിക്ഷേപകർ പണം തിരികെ ചോദിച്ചു എത്തിയപ്പോൾ ബില്യൻ ബീസ് ഉടമകൾ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് ഇവർ ദുബായിലേക്ക് കടന്നെന്നും പരാതിക്കാർ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026