BREAKING NEWS

പരിശീലനത്തിനിടെ 270 കിലോ​ഗ്രാം ഭാരമുള്ള ബാർബെൽ കഴുത്തിൽ വീണ് കഴുത്തൊടിഞ്ഞു, ജൂനിയർ ദേശീയ ഗെയിംസ് സ്വർണമെഡൽ ജേതാവിനു ദാരുണാന്ത്യം

· · 1 min read
Share: Copied!

ജയ്പൂർ: ജൂനിയർ ദേശീയ ഗെയിംസ് സ്വർണമെഡൽ ജേതാവായ പവർലിഫ്റ്റർക്ക് ജിമ്മിൽ പരിശീലനത്തിനിടെ ദാരുണാന്ത്യം. വനിതാ പവർലിഫ്റ്റർ യാഷ്തിക ആചാര്യ (17)യാണ് ജിമ്മിലെ പരിശീലനത്തിനിടെ 270 കിലോ​ഗ്രാം ഭാരമുള്ള ബാർബെൽ കഴുത്തിൽ വീണ് മരിച്ചത്. പരിശീലനത്തിനിടെ ബാർബെൽ വീണ് താരത്തിൻ്റെ കഴുത്തൊടിഞ്ഞുവെന്നാണ് നയാ ഷഹർ എസ്എച്ച്ഒ വിക്രം തിവാരിയെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ട്. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ് സംഭവം.

ജിമ്മിൽ പരിശീലിക്കുന്നതിനിടെയായിരുന്നു സംഭവം. അപകടം നടന്ന ഉടൻ യാഷ്തിക ആചാര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ജിമ്മിൽ പരിശീലകൻ്റെ സഹായത്തോടെ ഭാരമുയർത്തുന്നതിനിടെയാണ് യാഷ്തികയ്ക്ക് അപകടമുണ്ടായത്.

അപകടത്തിൽ പരിശീലകനും നിസാര പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ കുടുംബം പരാതി നൽകാത്തതിനാൽ സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും എസ്എച്ച്ഒ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബുധനാഴ്ച വീട്ടുകാർക്ക് വിട്ടുകൊടുത്തു.

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026