BREAKING NEWS

അഞ്ച് വർഷത്തേക്കു ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ വേണ്ടെന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങി? ശമ്പള കുടിശിക കിട്ടാത്ത മനോവിഷമത്തിൽ അധ്യാപിക ആത്മഹത്യ ചെയ്തു

· · 1 min read
Share: Copied!

കോഴിക്കോട്: താമരശ്ശേരി കോടഞ്ചേരിയിൽ അധ്യാപികയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂൾ അധ്യാപിക അലീന ബെന്നിയെയാണ് (29) തൂങ്ങി മരിച്ചത്. കട്ടിപ്പാറയിലെ സ്കൂളിൽ 5 വർഷം ജോലി ചെയ്ത അലീന, കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരിയിലാണ് ജോലി ചെയ്യുന്നത്. കട്ടിപ്പാറയിലെ വീട്ടിലെ മുറിയിലാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് വർഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അലീനയുടെ കുടുംബം ആരോപിച്ചു.

പോക്കറ്റിൽ നിന്നു പണം മോഷ്ടിച്ചതിനു വഴക്കു പറഞ്ഞു, പിതാവിനെ പതിനാലുകാരൻ മുറിയിലിട്ട് പൂട്ടി തീകൊളുത്തിക്കൊന്നു

അലീനയെ കാണാതെ സ്കൂൾ അധികൃതർ പിതാവ് ബെന്നിയെ വിളിച്ച് കാര്യം അന്വേഷിക്കുകയായിരുന്നു. തുടർന്ന് മൂന്നു മണിയോടെ പിതാവ് ബെന്നി വീട്ടിലെത്തി നോക്കിയപ്പോഴാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

‘ഞാൻ തിരിച്ചെത്തിയാൽ മരിച്ച പോലീസുകാർക്കുവേണ്ടി പ്രതികാരം ചെയ്യും’, വിദ്യാർഥി പ്രക്ഷോഭത്തിൽ മരിച്ച പോലീസുകാരുടെ വിധവകൾക്ക് വാക്കു നൽകി ഷെയ്ഖ് ഹസീന

താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെൻ്റിന് കീഴിലുള്ള  കട്ടിപ്പാറ ഹോളി ഫാമിലി എൽ പി സ്കൂളിൽ 5 വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി സ്കൂളിലാണ് ജോലി ചെയ്യുന്നത്. ജോലിക്കായി ആറുവർഷം മുൻപ് 13 ലക്ഷം രൂപ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെൻ്റിന് നൽകിയതായും കുടുംബം പറയുന്നുണ്ട്. വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള സ്കൂളിലാണ് അവസാന ഒരു വർഷം അലീന ജോലി ചെയ്തത്.

കട്ടിപ്പാറ സ്കൂളിൽ ലീവ് വേക്കൻസിയിലാണ് അലീന ആദ്യം ജോലിക്ക് കേറിയത്. ഇവിടെ നിയമനത്തിന് സാധ്യതയില്ലായിരുന്നിട്ടും മാനേജ്മെൻ്റ് സ്ഥിര നിയമനത്തിന് സാധ്യതയുണ്ടെന്ന് വാഗ്ദാനം നൽകിയാണ് ഇവർക്ക് ജോലി നൽകിയത്. എന്നാൽ അവധിക്ക് പോയ അധ്യാപിക തിരികെ വന്നതോടെ അലീനയെ വീടിന് അടുത്തുള്ള സ്കൂളിൽ നിന്ന് കോടഞ്ചേരിയിലേക്ക് മാറ്റി. ഇവിടെയും സ്ഥിര നിയമനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം.

എന്നാൽ ഇതുവരെ അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് മകൾ ജീവനൊടുക്കിയതെന്നു ബെന്നി പറഞ്ഞു. കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിലെ 5 വർഷത്തെ ശമ്പളമോ, ആനുകൂല്യമോ ആവശ്യമില്ലെന്നു കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയിരുന്നുവെന്നും പിതാവ് ആരോപിച്ചു. ശമ്പള കുടിശിക കിട്ടാതെ വന്നതോടെ അലീന മാനസികമായി തളർന്നുവെന്നും ബെന്നി പറഞ്ഞു.

BREAKING NEWS
കെ സുധാകരന്റെ അനുയായി ആയ സുഹൈൽ മുൻപും നേതൃത്വത്തിനു തലവേദന, എ.കെ.ജി. സെന്റർ ആക്രമണമുൾപ്പെടെ നിരവധി കേസുകളിൽ പ്രതി, ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കാപ്പാ കേസ് പ്രതികളടക്കമുള്ള ഗുണ്ടകളുടെ യോഗം വിളിച്ചുചേർത്ത് വിവാദത്തിലായി!! സ്വകാര്യ ആശുപത്രിയിൽനിന്ന് പത്തുലക്ഷം രൂപ തട്ടാൻ ശ്രമം, ഡിസിസി അംഗത്തെ പ...
18 Nov 2026
BREAKING NEWS
“എനിക്ക് അല്ലാഹുവിലേക്ക് പോകണം, ഞാൻ പോയിക്കഴിഞ്ഞു, അവന്റെ വാഗ്ദാനമായ അന്ത്യം ഞാൻ കാണും, അല്ലാഹു അക്ബർ” വീഡിയോ സന്ദേശം... പിന്നാലെ കശ്മീർ താഴ്വരയിലെ അവസാന ഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന, കൊല്ലപ്പെട്ടത് തലയ്ക്ക് 15 ലക്ഷം പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ- Video
18 Nov 2026
BREAKING NEWS
ഈ പൊട്ടന്മാർക്ക് സയൻസ് അറിയില്ല, അതിലെ ആദ്യം മുതൽ അവസാനം വരെയുള്ള പൊട്ടന്മാർക്ക് ഒന്നുമറിയില്ല!! ഇനി ഈ മഹാന്മാരൊക്കെ വലിയ കന്നാസിൽ കൊണ്ടുപോയി മിക്സ് ചെയ്തിട്ടാണോ സാമ്പിളെടുത്തതെന്ന് അറിയില്ല- ഇ–20 പെട്രോൾ വിവാദത്തിൽ പരിഹാസവുമായി സുരേഷ് ഗോപി
18 Nov 2026
BREAKING NEWS
സ്കൂട്ടറില്‍ ചരക്കുലോറിയിടിച്ചു, ദേഹത്തുകൂടി ടയര്‍ കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്കും സഹോദരനും പരിക്ക്
18 Nov 2026