BREAKING NEWS

സ്കൂട്ടറില്‍ ചരക്കുലോറിയിടിച്ചു, ദേഹത്തുകൂടി ടയര്‍ കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്കും സഹോദരനും പരിക്ക്

· · 1 min read
Share: Copied!

കൊല്ലങ്കോട്: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ ഗോവിന്ദാപുരം ആർ.ടി.ഒ. ചെക്പോസ്റ്റിന് സമീപം അമ്മയും രണ്ടുകുട്ടികളും സഞ്ചരിച്ച സ്കൂട്ടറിൽ, അതേ ദിശയിൽവന്ന ചരക്കുലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഏഴുവയസ്സുകാരന് ദാരുണാന്ത്യം. മുതലമട അടവുമരം പുത്തൻപുരയ്ക്കൽ വീട്ടിൽ വിഷ്ണുവിന്റെയും അനറ്റിന്റെയും മകൻ ശ്രീഹരിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. ഗോവിന്ദാപുരം അതിർത്തിക്കപ്പുറം തമിഴ്‌നാട് പ്രദേശത്തുള്ള ശ്രീ കന്തസ്വാമി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയാണ് മരിച്ച ശ്രീഹരി.

സ്കൂൾവിട്ടശേഷം മൂത്തമകൻ ശ്രീഹരിയേയും ഇളയമകൻ സൈൽ(5)നെയും കൂട്ടി അടവുമരത്തിനടുത്തുള്ള വീട്ടിലേക്ക്‌ അനറ്റ് സ്കൂട്ടറിൽ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ലോറിയുടെ വശം സ്കൂട്ടറിന്റെ ഹാൻഡിൽ ഭാഗത്ത്‌ ഇടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സ്കൂട്ടറിൽനിന്ന് മൂന്നുപേരും റോഡിലേക്ക് വീണെങ്കിലും പിന്നിലിരുന്ന ശ്രീഹരിയുടെ ദേഹത്തുകൂടെ ലോറിയുടെ പിൻചക്രം കയറുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ശ്രീഹരി മരിച്ചു.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ലോറി ഡ്രൈവർ പൊള്ളാച്ചി സ്വദേശി ഉദയകുമാറിന്റെ (53) പേരിൽ കൊല്ലങ്കോട് പോലീസ് കേസെടുത്തു. നേരത്തേ ചെമ്മണാമ്പതി ഭാഗത്ത്‌ കുറേക്കാലം താമസിച്ചിരുന്ന വിഷ്ണുവും കുടുംബവും അടുത്തകാലത്താണ് ചുള്ളിയാർ ഡാമിനടുത്തുള്ള അടവുമരം ഭാഗത്തേക്ക് താമസം മാറ്റിയിത്.

BREAKING NEWS
രണ്ട് ആണ്‍മക്കളെയും കനാലിലെറിഞ്ഞ് കൊലപ്പെടുത്തി പിതാവ്
18 Nov 2026
BREAKING NEWS
'മനഃപൂർവം ചെയ്തതാണ്, ആരെയും കൊല്ലാനല്ല, ഷോപ്പ് നശിപ്പിക്കാൻ'; കോഴിക്കോട് ഹ്യൂണ്ടായി ഷോറൂമിലേക്ക് അതിവേ​ഗത്തിൽ കാർ ഇടിച്ചു കയറ്റി; ഒഴിവായത് വൻ ദുരന്തം; ജീവനക്കാരെ ആക്രമിച്ചു; ഇടിപ്പിച്ച വാഹനത്തിൽ നാലുപേർ; മൂന്നുപേർ ഓടി രക്ഷപ്പെട്ടു; ഒരാൾ പിടിയിൽ
18 Nov 2026
BREAKING NEWS
ആശുപത്രിക്കെതിരെ വ്യാജവാർത്ത; പിൻവലിക്കാൻ 10 ലക്ഷം വാങ്ങി, ദൃശ്യങ്ങളും ശബ്ദരേഖയും പുറത്ത്; തിരുവനന്തപുരം ഡിസിസി അം​ഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ; പിന്നാലെ നെഞ്ചുവേദന, അഭിനയമെന്ന് പോലീസ്
18 Nov 2026
BREAKING NEWS
അതിർത്തിയിൽ പട്രോളിങ്ങിനിടെ വഴിതെറ്റി ബംഗ്ലാദേശിലെത്തി; ഇന്ത്യൻ ജവാനെ കസ്റ്റഡിയിലെടുത്ത് ബി.ജി.ബി; കൈമാറാൻ ‘ഫ്ലാഗ് മീറ്റിങ്’
18 Nov 2026