BREAKING NEWS

പോക്കറ്റിൽ നിന്നു പണം മോഷ്ടിച്ചതിനു വഴക്കു പറഞ്ഞു, പിതാവിനെ പതിനാലുകാരൻ മുറിയിലിട്ട് പൂട്ടി തീകൊളുത്തിക്കൊന്നു

· · 1 min read
Share: Copied!

ഫരീദാബാദ്: തന്റെ പോക്കറ്റിൽ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞ പിതാവിനെ പതിനാലുകാരനായ മകൻ തീകൊളുത്തി കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പിതാവ് തൽക്ഷണം മരിച്ചു. അജയ് നഗർ പാർട്ട് 2ൽ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് അലീം (55) ആണ് മരിച്ചത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ വീടിന് മുകൾ നിലയിൽ നിന്ന് അലീമിന്റെ നിലവിളി കേട്ട് വീട്ടുടമസ്ഥൻ റിയാസുദ്ദീൻ മുകളിലെത്തി നോക്കുമ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അയൽക്കാരന്റെ സഹായത്തോടെ റിയാസുദ്ദീൻ ടെറസിൽ കയറിയപ്പോഴാണ് മുറിക്ക് തീപിടിച്ചതായി കാണുന്നത്. റിയാസുദ്ദീനും അയൽവാസിയും ചേർന്ന് വാതിൽ ചവിട്ടിത്തുറന്ന് നോക്കുമ്പോൾ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ അലീമിനെ കാണുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച്തന്നെ അലീം മരിച്ചു. ‌‌‌

‘ഞാൻ തിരിച്ചെത്തിയാൽ മരിച്ച പോലീസുകാർക്കുവേണ്ടി പ്രതികാരം ചെയ്യും’, വിദ്യാർഥി പ്രക്ഷോഭത്തിൽ മരിച്ച പോലീസുകാരുടെ വിധവകൾക്ക് വാക്കു നൽകി ഷെയ്ഖ് ഹസീന

ഈ സമയം പതിനാലുകാരൻ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് കുട്ടിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പോക്കറ്റിൽ നിന്ന് പണം മോഷ്ടിച്ചതിന് പിതാവ് വഴക്കു പറഞ്ഞതായി പതിനാലുകാരൻ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. ഇതിൻ്റെ ദേഷ്യത്തിൽ തീകൊളുത്തുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. കുട്ടിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

വീണ്ടും കാട്ടാന ആക്രമണം; വനത്തിനുള്ളിലേക്ക് ചീനിക്ക ശേഖരിക്കാന്‍ പോയ ആദിവാസി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് അലീമും കുടുംബവും ഫരീദാബാദിൽ എത്തിയത്. തുടർന്ന് റിയാസുദ്ദീന്റെ വീടിന് മുകളിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. അലീമിന്റെ ഭാര്യ വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. അലീമിന് മറ്റ് നാല് മക്കൾ കൂടിയുണ്ട്. വിവാഹിതരായ ഇവർ മറ്റിടങ്ങളിലാണ് താമസിക്കുന്നത്. പിതാവും 14 കാരനും മാത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026