LATEST UPDATES

ഖത്തർ അമീർ ഇന്ത്യയിൽ, ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ ഔപചാരികമായ സ്വീകരണം

· · 1 min read
Share: Copied!

ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഹസ്തദാനം നൽകിയ ശേഷം ആലിംഗനം ചെയ്താണ് മോദി അമീറിനെ സ്വാഗതം ചെയ്തത്. ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ ഔപചാരികമായ സ്വീകരണം ഒരുക്കും.

മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഖത്തറിലെ വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖർ ഉൾക്കൊള്ളുന്ന ഉന്നതതല സംഘം തുടങ്ങിയവർ അമീറിനെ അനുഗമിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയും അമീറും ചർച്ച നടത്തും. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശിച്ചിരുന്നു. ഇതിനു മുൻപ് 2015 മാർച്ചിൽ ഖത്തർ അമീർ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.

പിതാവിന്റെ ചികിത്സ ഏറ്റെടുക്കാം പക്ഷെ സഹകരിക്കണം, വയനാട്ടിൽ പോയി മുറിയെടുക്കാം!! ശരീരത്തിൽ സ്പർശിച്ചു, എതിർത്തതോടെ ഫോണിൽ നിരന്തരം ശല്യം, അശ്ലീല സന്ദേശങ്ങൾ, മലപ്പുറം സ്വദേശിക്കെതിരെ പരാതി നൽകി പെൺകുട്ടി

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026