BREAKING NEWS

പ്രമുഖ മൊബൈൽ, ശീതളപാനീയ കമ്പനികളുടെ പേരിൽ നിക്ഷേപക തട്ടിപ്പ്, തട്ടിപ്പുകാർ ഉപയോ​ഗിക്കുന്നത് യഥാർത്ഥ പേരും ലോഗോയും; തട്ടിപ്പിന്റെ ആരംഭം വാട്സ്ആപ്പ് വഴി വരുന്ന സന്ദേശം… മുന്നറിപ്പുമായി കേരളാ പോലീസ്

· · 1 min read
Share: Copied!

പ്രമുഖ ശീതളപാനീയ, മൊബൈൽ നിർമാണ കമ്പനികളുടെ പേരിൽ നിക്ഷേപക തട്ടിപ്പെന്നു മുന്നറിയിപ്പുമായി കേരളാ പോലീസ്. കമ്പനികളുടെ യഥാർത്ഥ പേരും ലോഗോയുമാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. പ്രമുഖ കമ്പനികളുടെ പേരിൽ സുഹൃത്തുക്കളിൽ അല്ലെങ്കിൽ കുടുംബാംഗങ്ങളിൽ നിന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് ലഭിക്കുന്ന സന്ദേശമാണ് തട്ടിപ്പിൻറെ ആരംഭം.

ഇത്തരത്തിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകയും ചെയ്യും. തുടർന്ന് കമ്പനിയിൽ നിക്ഷേപം നടത്തുന്നതിനും ലാഭം ലഭിക്കുന്നതിനും പ്രമുഖ കമ്പനിയുടേതെന്ന് അവകാശപ്പെടുന്ന വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നു. ഇത്തരത്തിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ കമ്പനിയുടെ ഉൽപ്പന്നങ്ങളിൽ നിക്ഷേപിക്കുവാൻ ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തുകൊണ്ട് പ്രേരിപ്പിക്കുന്നു.

തുടക്കത്തിൽ ലാഭവിഹിതം എന്ന പേരിൽ ചെറിയ തുകകൾ നൽകുന്നു. തുടർന്ന് തട്ടിപ്പുകാർ ഈ ആപ്പ് മുഖാന്തിരം നിക്ഷേപം നടത്തുന്നതിന് പുറമെ കൂടുതൽ ആളുകളെ ചേർക്കുന്നതിലൂടെ ഒരു നിശ്ചിത ശതമാനം ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിക്കുന്നു. മണി ചെയിൻ മാതൃകയിലാണ് തട്ടിപ്പ് നടത്തുന്നത്. പരാതിക്കാർ പണം മടക്കി ആവശ്യപ്പെടുമ്പോൾ ടാക്സ് കാർഡ്, സെക്യൂരിറ്റി കീ എന്നീ പേരിൽ കൂടുതൽ തുക ആവശ്യപ്പെടുകയും ചെയ്യും.

പാതി വില ആശയം അനന്ദകുമാറിന്റേത്—, കിട്ടിയ കാശെല്ലാം തീർന്നു, ഇനി അക്കൗണ്ടിലുള്ളത് തപ്പിപ്പെറുക്കിയാൽ 10 ലക്ഷം കാണും- അനന്തു, വ്യക്തിപരമായി പണം വാങ്ങിയിട്ടില്ല, സായി ട്രസ്റ്റിനായി ലഭിച്ച സംഭാവനയ്ക്ക് രസീത് നൽകിയിട്ടുണ്ട്- കെഎൻ ആനന്ദ കുമാർ

ഇത്തരത്തിൽ അമിത ലാഭം വാഗ്ദാനം നൽകിയുള്ള ജോലി വാഗ്ദാനങ്ങളിലോ, ഓൺലൈൻ നിക്ഷേപങ്ങളിലോ പൊതുജനങ്ങൾ ഇടപാടുകൾ നടത്താതിരിക്കുക. ഇത്തരം തട്ടിപ്പുകൾക്ക് യഥാർത്ഥ കമ്പനിയുമായി യാതൊരുവിധ ബന്ധവും ഇല്ല. ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ നിക്ഷേപവുമായി ബന്ധപ്പെട്ട സാമൂഹ്യ മാധ്യമ പരസ്യങ്ങളും/ ലിങ്കുകൾ /ആപ്പുകൾ എന്നിവ പൂർണമായും അവഗണിക്കുക. ഇനി ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ഇരയാവുകയോ ചെയ്താൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെട്ടോ,https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികൾ നൽകാം.

 

 

 

 

 

BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026