PRAVASI

വാഹനം കൊക്കയിലേക്ക് മറിഞ്ഞ് യുഎഇയില്‍ മലയാളി മരിച്ചു, മരണകാരണം അപകടസമയത്തുണ്ടായ ഹൃദയാഘാതം

· · 1 min read
Share: Copied!

ആലുവ: യുഎഇയില്‍ മലയാളിയ്ക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട്ടുകര കനാൽ റോഡ് പെരേക്കാട്ടിൽ അഫ്സൽ (43) ആണ് മരിച്ചത്. കെട്ടിട നിർമാണ സൈറ്റിൽനിന്ന് താമസസ്ഥലത്തേക്ക് മടങ്ങുന്നവഴി റാസ് അല്‍ ഖൈമയില്‍ വെച്ച് റോഡിന്‍റെ വശം ഇടിഞ്ഞ് അഫ്സല്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടസമയത്ത് വാഹനത്തില്‍ അഫ്സല്‍ അടക്കം ആറുപേര്‍ ഉണ്ടായിരുന്നു. റാസ് അല്‍ ഖൈമയില്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ സെയില്‍സ് ഓഫിസറാണ് അഫ്സല്‍.

അപകടസമയത്ത് ഉണ്ടായ ഹൃദയാഘാതമാണ് അഫ്സലിന്‍റെ മരണത്തിന് ഇടയാക്കിയതെന്ന് വീട്ടുകാർ പറഞ്ഞു. കൂടെ സഞ്ചരിച്ചവര്‍ക്കാര്‍ക്കും കാര്യമായ പരിക്കില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുകയാണ്. കുഞ്ഞുമുഹമ്മദ് – ജുബൈരിയത്ത് ദമ്പതികളുടെ മകനാണ് അഫ്സൽ. ഭാര്യ: ഏലൂർ മേത്തേരിപ്പറമ്പ് ഷിബിന. മക്കൾ: മെഹറിഷ്, ഇനാര.

BREAKING NEWS
വിമാനങ്ങൾ റദ്ദായേക്കാം, വ്യോമാതിർത്തി അടച്ചേക്കാം; പശ്ചിമേഷ്യയിൽ ആക്രമണ സാധ്യത; പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി അമേരിക്ക
07 Nov 2026
BREAKING NEWS
മകളോടു ഫോണിൽ സംസാരിച്ചു നിമിഷങ്ങൾക്കകം പിതാവു കേൾക്കുന്നത് മകളുടെ മരണ വാർത്ത!! കാറിന്റെ ടയർ പഞ്ചറായിയെന്നു വിളിച്ചുപറഞ്ഞ മകളോട് സഹായത്തിനായി റിക്കവറി ടോൾ ഫ്രീ നമ്പറിൽ വിളിക്കുവെന്ന് നാട്ടിൽ നിന്ന് പിതാവ്... കാറിൽ നിന്നിറങ്ങി ഫോൺ വിളിക്കുന്നതിടെ മറ്റൊരു വാഹനം ഇടിച്ചുതെറുപ്പിച്ചു, ദുബായിൽ മലയാളി വി...
07 Nov 2026
BREAKING NEWS
’എന്റെ ദേഹത്ത് വെള്ളമൊഴിച്ചു, ഞാൻ അവനെ കഴുത്തറുത്ത് കൊന്നു’: യമൻ സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി പ്രവാസി പോലീസ് സ്റ്റേഷനിൽ; സംഭവം കുവൈറ്റിൽ
01 Nov 2026
BREAKING NEWS
‘ഓർമ്മയിലെ ഇന്ദിര’ - ഇന്ദിരാഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ ഇടപെടലുകളും ചർച്ചയായി; ജിദ്ദയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക പരിപാടി
31 Oct 2026