PRAVASI

‘അച്ഛന്‍റെ ഫോണിൽ വിളിച്ചപ്പോൾ ഒരാൾ ഹിന്ദിയിൽ മറുപടി പറഞ്ഞ് ഫോൺ വെച്ചു’; കുവൈത്തിലെത്തിയത് ഒരുമാസം മുന്‍പ്; മലയാളി യുവാവിനെ കാണ്മാനില്ല

· · 1 min read
Share: Copied!

കുവൈത്ത് സിറ്റി: ഒരുമാസം മുന്‍പ് കുവൈത്തിലെത്തിയ മലയാളി യുവാവിനെ കാണ്മാനില്ല. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സുരേഷ് ദാസനെയാണ് കാണാതായത്. ഫെബ്രുവരി ഒന്നാം തീയതി മുതലാണ് ഇയാളെ കാണാതായത്. ജാബിർ ആശുപത്രിയിലെ ലിഫ്റ്റ് ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ഒന്നാം തീയതി ജോലി കഴിഞ്ഞ് തിരികെ മെഹബൂലയിലെ താമസസ്ഥലത്തിന് തൊട്ടടുത്ത ജങ്ഷനിൽ ട്രാൻസ്‌പോർട്ടേഷൻ വാഹനത്തിൽനിന്ന് സുരേഷ് ഇറങ്ങിയതിന് പിന്നാലെ അച്ഛനെ കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ലെന്ന് സുരേഷിന്‍റെ മകന്‍ ആകാശ് പറഞ്ഞു.

അച്ഛന്‍റെ ഫോണിൽ വിളിച്ചപ്പോൾ ഒരാൾ ഹിന്ദിയിൽ മറുപടി പറഞ്ഞ് ഫോൺ വെക്കുകയും പിന്നീട് ഫോണ്‍ നിർജീവമാകുകയും ചെയ്തതായി ആകാശ് പറഞ്ഞു. സുരേഷിന്‍റെ കമ്പനി അധികൃതർ സമീപത്തെ പോലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്തിയെങ്കിലും ഇതുവരെ ഇയാളെ കണ്ടെത്താനായിട്ടില്ല. ഞായറാഴ്ച കമ്പനി അധികൃതർ സുരേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകും.

BREAKING NEWS
വിമാനങ്ങൾ റദ്ദായേക്കാം, വ്യോമാതിർത്തി അടച്ചേക്കാം; പശ്ചിമേഷ്യയിൽ ആക്രമണ സാധ്യത; പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി അമേരിക്ക
07 Nov 2026
BREAKING NEWS
മകളോടു ഫോണിൽ സംസാരിച്ചു നിമിഷങ്ങൾക്കകം പിതാവു കേൾക്കുന്നത് മകളുടെ മരണ വാർത്ത!! കാറിന്റെ ടയർ പഞ്ചറായിയെന്നു വിളിച്ചുപറഞ്ഞ മകളോട് സഹായത്തിനായി റിക്കവറി ടോൾ ഫ്രീ നമ്പറിൽ വിളിക്കുവെന്ന് നാട്ടിൽ നിന്ന് പിതാവ്... കാറിൽ നിന്നിറങ്ങി ഫോൺ വിളിക്കുന്നതിടെ മറ്റൊരു വാഹനം ഇടിച്ചുതെറുപ്പിച്ചു, ദുബായിൽ മലയാളി വി...
07 Nov 2026
BREAKING NEWS
’എന്റെ ദേഹത്ത് വെള്ളമൊഴിച്ചു, ഞാൻ അവനെ കഴുത്തറുത്ത് കൊന്നു’: യമൻ സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി പ്രവാസി പോലീസ് സ്റ്റേഷനിൽ; സംഭവം കുവൈറ്റിൽ
01 Nov 2026
BREAKING NEWS
‘ഓർമ്മയിലെ ഇന്ദിര’ - ഇന്ദിരാഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ ഇടപെടലുകളും ചർച്ചയായി; ജിദ്ദയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക പരിപാടി
31 Oct 2026