ജ്യോതിഷാചാര്യ
ഷാജി പൊന്നമ്പുള്ളി
9995373305
8075211288
അശ്വതി: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, മറ്റുള്ളവരുട പെരുമാറ്റങ്ങളില്‍ ശ്രദ്ധവേണം, അനാവശ്യആധികള്‍ മനസിലുണ്ടാകം.
ഭരണി: ക്ഷേത്രസംബന്ധമായ കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കും, ആത്മവിശ്വാസം വര്‍ധിക്കും, ആശുപത്രിചെലവേറും.
കാര്‍ത്തിക: കാര്യനിര്‍വഹണശേഷി വര്‍ധിക്കും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും, ജീവിതപങ്കാളിയുടെ പിന്തുണയുണ്ടാകും.
രോഹിണി: സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധവേണം, ആഘോഷങ്ങളില്‍ പങ്കെടുക്കും, കാര്യങ്ങള്‍ ശരിയായ രീതിയില്‍അവതരിപ്പിക്കാന്‍ കഴിയാതെ വരും.
മകയിര്യം: സാമ്പത്തികസ്രോതസുകള്‍ വര്‍ധിക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും, സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും.
തിരുവാതിര: തൊഴില്‍പരമായി യാത്രകള്‍ വേണ്ടതായി വരും, സാഹസ പ്രവൃത്തികളില്‍നിന്ന് വിട്ടുനില്‍ക്കണം, വാഹന ഉപയോഗത്തില്‍ ശ്രദ്ധവേണം.
പുണര്‍തം: വിചാരിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ സമയം പിടിക്കും, കാര്‍ഷിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, ഭാഗ്യാഭിവൃദ്ധിയുണ്ടാകും.
പൂയം: ഏറ്റെടുത്ത പ്രവൃത്തികള്‍യഥാസമയം പൂര്‍ത്തീകരിക്കും, തൊഴിലിടങ്ങളില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും, സാമ്പത്തിക ബാധ്യതയുണ്ടാകാം.
ആയില്യം: അനാരോഗ്യപ്രവണതകള്‍ ഉപേക്ഷിക്കണം, ജീവിതപങ്കാളി നിമിത്തം നേട്ടങ്ങളുണ്ടാകും, തൊഴിലിടങ്ങളില്‍നേട്ടം.
മകം: ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായി വരും, അനുകൂലമായ തൊഴിലറിയിപ്പുകള്‍ ലഭിക്കും, ഉത്തരവാദിത്വം വര്‍ധിക്കും.
പൂരം: ബന്ധുജനങ്ങളെ കണ്ടുമുട്ടും, സാമ്പത്തിക ചെലവേറും, തൊഴില്‍പരമായ കാര്യങ്ങള്‍ക്കായി പ്രായോഗിക തീരുമാനങ്ങള്‍ നടപ്പാക്കും.
ഉത്രം: വാക്കുകള്‍ മധുരമാകും, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടതായി വരും, ദൂരയാത്രകളുണ്ടാകും.
അത്തം: വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചെലവ് വര്‍ധിക്കും, ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകും, തൊഴില്‍പരമായി നേട്ടം.
ചിത്തിര: ആരോഗ്യപരമായി ശ്രദ്ധവേണം, സാമ്പത്തിക കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തണം, സഹപ്രവര്‍ത്തകര്‍ നിമിത്തം ഗുണാനുഭവം.
ചോതി: ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും, സഹായികളായി നിന്നവരില്‍നിന്ന് വിപരീതാനുഭവങ്ങളുണ്ടാകാം, അനാവശ്യചെലവുകള്‍ വര്‍ധിക്കും.
വിശാഖം: ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തണം, അനാവശ്യവിവാദങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം, ജീവിതപങ്കാളിക്ക് നേട്ടം.
അനിഴം: കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും, വീട്ടില്‍ അഗ്നിബാധയുണ്ടാകാതെ ശ്രദ്ധിക്കണം, സന്താനഗുണം.
തൃക്കേട്ട: ചില സന്ദര്‍ഭങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ സാധിക്കാതെ വന്നെന്നുവരും, ബന്ധുജനങ്ങളുമായി ഐക്യമുണ്ടാകും, സാമ്പത്തിക അച്ചടക്കം പാലിക്കും.
മൂലം: അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍, വാക്കുകള്‍ രൂക്ഷമാകും, വിവാദ വിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം.
പൂരാടം: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ഏറ്റെടുത്ത പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിക്കും, വാക് ചാതുര്യം കൂടും.
ഉത്രാടം: വ്യത്യസ്ത ആശയങ്ങളുള്ളവരെ പരിചയപ്പെടും, സാമ്പത്തികശേഷി വര്‍ധിക്കും, എതിരഭിപ്രായങ്ങളെ വിലവയ്ക്കില്ല.
തിരുവോണം: ദമ്പതികള്‍ തമ്മില്‍ ഐക്യത്തിലെത്തും, മാനസിക സമ്മര്‍ദം വര്‍ധിക്കും, മറ്റുള്ളവരുടെ ധാരണകള്‍ തിരുത്താന്‍ ശ്രമിക്കും.
അവിട്ടം: ആരോഗ്യക്കാര്യങ്ങളില്‍ മാറ്റങ്ങളുണ്ടാകും, വാഹനസംബന്ധമായി ചെലവുകള്‍ വര്‍ധിക്കും, സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത.
ചതയം: ദൂരയാത്രകളുണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ടുകളുണ്ടാകും, തൊഴിലിടങ്ങളില്‍ അസ്വസ്ഥതയുണ്ടാകും.
പുരുരുട്ടാതി: സാഹസപ്രവൃത്തികളില്‍നിന്ന് വിട്ടുനില്‍ക്കണം, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധവേണം, അലച്ചിലുണ്ടാകും.
ഉത്രട്ടാതി:മനസിന് സ്വസ്ഥതയുണ്ടാകും, ഏറ്റെടുത്ത പ്രവൃത്തികള്‍ യഥാസമയം പൂര്‍ത്തീകരിക്കും, സാമ്പത്തിക നേട്ടം.
രേവതി: ആരോഗ്യക്കാര്യങ്ങളില്‍ മാറ്റങ്ങളുണ്ടാകും, അപ്രതീക്ഷിതമായ ധനലാഭം, സന്താനനേട്ടം.