LATEST UPDATES

പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇത്തവണയും തിലകിനെ പുറത്താക്കാൻ ഇം​ഗ്ലീഷ് ബോളർമാർക്കായില്ല…, ചെക്കൻ ഇത്തവണ അടിച്ചെടുത്തത് 72*…, പുറത്താകാതെ 300 കടക്കുന്ന ആദ്യ താരമായി തിലക് വർമ

· · 1 min read
Share: Copied!

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ആഞ്ഞടിച്ച് ഇന്ത്യയുടെ വിജയശിൽപിയായ തിലക് വർമ, രാജ്യാന്തര ട്വന്റി20യിൽ പുറത്താകാതെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ലോക റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ 72 റൺസുമായി പുറത്താകാതെ നിന്ന തിലക് വർമ, രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും ഒടുവിൽ പുറത്തായത് നാലു മത്സരം മുൻപാണ്. ഈ നാല് ഇന്നിങ്സുകളിൽ നിന്നായി താരം അടിച്ചുകൂട്ടിയതാകട്ടെ 318 റൺസ്! ചെപ്പോക്ക് ട്വന്റി20യിലും നോട്ടൗട്ട് ആയതോടെ, അടുത്ത മത്സരത്തിൽ നേടുന്ന റൺസും റെക്കോർഡ് ബുക്കിൽ ഇടംപിടിക്കും.

ശനിയാഴ്ച ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടി20 യിൽ തിലക് വർമ ക്രീസിൽ പൂണ്ടുവിളയാടിയതോടെ തകർന്നത് ന്യൂസീലൻഡ് താരം മാർക്ക് ചാപ്മാന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ്. അഞ്ച് ഇന്നിങ്സുകളിൽനിന്ന് 271 റൺസ് അടിച്ചാണ് മാർക്ക് ചാപ്മാൻ റെക്കോർഡ് സ്ഥാപിച്ചത്. 65*, 16*, 71*, 104*, 15 എന്നിങ്ങനെയായിരുന്നു മാർക്ക് ചാപ്മാന്റെ പ്രകടനങ്ങൾ. പുറത്തായ ഇന്നിങ്സിലെ 15 റൺസ് കൂട്ടിയാണിത്.

ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് രണ്ട് ഇന്നിങ്സുകളിൽനിന്ന് പുറത്താകാതെ 240 റൺസടിച്ച് മൂന്നാം സ്ഥാനത്തുണ്ട്. 68*, 172* എന്നിങ്ങനെയാണ് പുറത്താകും മുൻപ് ഫിഞ്ച് നേടിയത്. ഫിഞ്ചിനൊപ്പം മൂന്നാം സ്ഥാനം പങ്കിടുന്നത് ഇന്ത്യൻ താരം ശ്രേയസ് അയ്യരാണ്. നാല് ഇന്നിങ്സുകളിൽനിന്നായി താരം അടിച്ചെടുത്തതതും 240 റൺസ്. 57*, 74*, 73*, 36 എന്നിങ്ങനെയാണ് ശ്രേയസ് അയ്യരുടെ സ്കോർ.

ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും പുറത്താകാതെ സെഞ്ച്വറി നേടിയതോടെയാണ് തിലക് വർമയുടെ ഈ ‘നോട്ടൗട്ട്’ പ്രകടനത്തിന്റെ തുടക്കം. നാലാം ട്വന്റി20യിൽ പുറത്താകാതെ 107, അഞ്ചാം ട്വന്റി20യിൽ പുറത്താകാതെ 120 എന്നിങ്ങനെയായിരുന്നു തിലക് വർമയുടെ പ്രകടനം. ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയിൽ കൊൽക്കത്തയിൽ നടന്ന ഒന്നാം ട്വന്റി20യിൽ പുറത്താകാതെ 19 റൺസെടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച തിലക്, ശനിയാഴ്ച നടന്ന രണ്ടാം ട്വന്റി20യിൽ 55 പന്തിൽ നാലു ഫോറും അഞ്ച് സിക്സും സഹിതം അടിച്ചുകൂട്ടിയത് 72 റൺസ്. ഇതോടെയാണ് രാജ്യാന്തര ട്വന്റി20യിൽ താരം പുറത്താകാതെ ഇതിനകം 318 റൺ‌സ് നേടിയത്.

ചെപ്പോക്ക് ട്വന്റി20യിൽ ജെയ്മി ഓവർട്ടൻ എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്‌ക്ക് രണ്ടു വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് ആറു റൺസ്. ആദ്യ പന്തിൽ ഡബിളും രണ്ടാം പന്തിൽ ബൗണ്ടറിയും കണ്ടെത്തി തിലക് വർമ രാജകീയമായി ഇന്ത്യയ്‌ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. വാലറ്റത്ത് അഞ്ച് പന്തിൽ രണ്ടു ഫോറുകൾ സഹിതം ഒൻപതു റൺസുമായി പുറത്താകാതെ നിന്ന രവി ബിഷ്ണോയിയും ഇന്ത്യൻ വിജയത്തിന് പോരാട്ടവീര്യം പകർന്നു.
വിടുവായിത്തം പറയുമ്പോൾ ആളും തരവും നോക്കി പറയണ്ടേ ആർച്ചറേ… ഇല്ലെങ്കിൽ പിള്ളേര് പണി തരുമെന്നു പറഞ്ഞാൽ തന്നിരിക്കും… ഇന്ത്യയെ നാലു വിക്കറ്റന് 40 റൺസിലൊതുക്കുമെന്ന് വീമ്പ് പറഞ്ഞ ജോഫ്ര ആർച്ചറെ എടുത്തിട്ടലക്കി ഇന്ത്യൻ ബാറ്റർമാർ, നാല് ഓവറിൽ അടിച്ചുകൂട്ടിയത് 60 റൺസ്

BREAKING NEWS
പോലീസിനെ വിമർശിച്ച് സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ലൈക്കടിച്ച് തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ; സസ്പെൻഷൻ
01 Nov 2026
BREAKING NEWS
എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല, നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, എനിക്ക് നീ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല, ഇനി എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകും, നെഞ്ചുപൊട്ടി ഉബൈദ്
01 Nov 2026
BREAKING NEWS
മത്സ്യ വ്യാപാരിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍
01 Nov 2026
BREAKING NEWS
ചങ്ങനാശ്ശേരി കുടുംബത്തിന്റെ കൂട്ടമരണത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ഓൺലൈൻ ഗെയിമിങ്, ട്രേഡിങ് ഇടപാടുകളും പരിശോധിക്കും
01 Nov 2026