LATEST UPDATES

വിടുവായിത്തം പറയുമ്പോൾ ആളും തരവും നോക്കി പറയണ്ടേ ആർച്ചറേ… ഇല്ലെങ്കിൽ പിള്ളേര് പണി തരുമെന്നു പറഞ്ഞാൽ തന്നിരിക്കും… ഇന്ത്യയെ നാലു വിക്കറ്റന് 40 റൺസിലൊതുക്കുമെന്ന് വീമ്പ് പറഞ്ഞ ജോഫ്ര ആർച്ചറെ എടുത്തിട്ടലക്കി ഇന്ത്യൻ ബാറ്റർമാർ, നാല് ഓവറിൽ അടിച്ചുകൂട്ടിയത് 60 റൺസ്

· · 1 min read
Share: Copied!

ചെന്നൈ: ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ട്വന്റി20യിൽ ഇന്ത്യയെ ആറു വിക്കറ്റ് നഷ്ടത്തിൽ 40 റൺസെന്ന നിലയിലേക്ക് ഒതുക്കുമെന്ന് മത്സരത്തിനു മുൻപേ വിടുവായിത്തം വിളമ്പിയ ഇംഗ്ലീഷ് പേസ് ബോളർ ജോഫ്ര ആർച്ചറിനെ എടുത്തിട്ട് അടിച്ചലക്കി ഇന്ത്യൻ ബാറ്റർമാർ. ജോഫ്ര ആർച്ചർ എറിഞ്ഞ നാല് ഓവറിൽ ഇന്ത്യൻ ബാറ്റർമാർ അടിച്ചുകൂട്ടിയത് 60 റൺസ്! ഇതിൽ, ഇരട്ട സിക്സും ഒരു ഫോറും സഹിതം തിലക് വർമ ഒരു ഓവറിൽ അടിച്ചുകൂട്ടിയ 17 റൺ‌സും ഉൾപ്പെടുന്നു.

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ഒന്നാം ട്വന്റി20യിൽ നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത് ഇംഗ്ലീഷ് ബോളർമാരിൽ തിളങ്ങിയ ആർച്ചറിന്, ചെന്നൈയിലെത്തിയപ്പോൾ തൊട്ടതെല്ലാം പിഴയ്ക്കുന്നതായിരുന്നു കാഴ്ച. ആർച്ചർ എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ മൂന്നു ഫോറുകളോടെ അഭിഷേക് ശർമ അടിച്ചുകൂട്ടിയത് 13 റൺസ്.

ആർച്ചറിന്റെ രണ്ടാം ഓവറിൽ മലയാളി താരം സഞ്ജു സാംസൺ പുറത്തായെങ്കിലും, പിന്നാലെയെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ‌ യാദവ് ഇരട്ട ഫോറുകളുമായി തലങ്ങും വിലങ്ങും പായ്ച്ചതോടെ ആ ഓവറിലും 11 റൺസ് പിറന്നു. ഇതുകൊണ്ടൊന്നും എനിക്ക് തൃപ്തിയായില്ലെന്ന മട്ടിലെത്തിയ ആർച്ചർ പിന്നീടങ്ങോട്ട് തിലക് വർമയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. ആർച്ചറിന്റെ മൂന്നാം ഓവറിൽ ഇരട്ട സിക്സും ഫോറും സഹിതം തിലക് വർമ അടിച്ചുകൂട്ടിയത് 17 റൺസ്! ഇതോടെ ആദ്യ മൂന്ന് ഓവറിൽ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും ആർച്ചർ വഴങ്ങിയത് 41 റൺസ്! പിന്നീട് നിർണായക ഘട്ടത്തിൽ അവസാന ഓവർ എറിയാനെത്തിയ ആർച്ചറിനെതിരെ തിലക് വർമയും അർഷ്ദീപ് സിങ്ങും ചേർന്ന് രണ്ടു സിക്സും ഒരു ഫോറും സഹിതം അടിച്ചെടുത്തത് 19 റൺസ്. ഇതോടെ ആർച്ചർ നാല് ഓവറിൽ വഴങ്ങിയത് 60 റൺസ്. നേടിയത് ഒരു വിക്കറ്റും.

തൊട്ടിലാട്ടത്തിനിടെ കമ്പിക്കഷ്ണം തെറിച്ച് താഴെക്കൂടെ നടന്നുപോവുകയായിരുന്ന 17 കാരന്റെ തലയിൽ കൊണ്ടു, ശക്തിയിൽ വന്നതിനാൽ കമ്പികഷ്ണം കുട്ടിയുടെ തലയുടെ പിൻഭാ​ഗത്ത് തലച്ചോറിനുള്ളിലേക്ക് തുളച്ചുകയറി, കരാറുകാരൻ കസ്റ്റഡിയിൽ

മത്സരത്തിനു മുൻപ് ഒരു രാജ്യാന്തര മാധ്യമത്തോടുള്ള ആർച്ചറിന്റെ ഡയലോ​ഗ് ഇങ്ങനെയായിരുന്നു, ‘‘കൊൽക്കത്തയിൽ എനിക്കു നന്നായി പന്തെറിയാൻ സാധിച്ചു. ഇംഗ്ലണ്ടിന്റെ മറ്റു ബോളർമാരും മികച്ചു നിന്നു. പക്ഷേ ഇന്ത്യൻ ബാറ്റർമാരെ ഭാഗ്യം നന്നായി തുണച്ചു. അതുകൊണ്ടാണ് അവർ വിജയിച്ചത്. ഇന്ത്യൻ ബാറ്റർമാർ ഉയർത്തിയടിച്ച പല പന്തുകളും ഇംഗ്ലണ്ട് ഫീൽഡർമാർക്കു പിടിച്ചെടുക്കാൻ സാധിച്ചില്ല. അവർക്കു ഭാഗ്യമുണ്ട്. അടുത്ത കളിയിൽ അതിൽ വിജയിച്ചാൽ, ഇന്ത്യയെ 40 റൺസിന് ആറ് എന്ന നിലയിലേക്കൊക്കെ എത്തിക്കാൻ സാധിക്കും.’’

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026
BREAKING NEWS
"പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ല", മക്കളെ കേസിൽനിന്ന് ഊരിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് അപ്പന്മാരും ഉപ്പമാരും, കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിലെത്തും മുമ്പ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കിട്ടി, വിമര്‍ശനവ...
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026