BREAKING NEWS

നാലുവയസുകാരിയെ പീഡിപ്പിച്ച സംഭവം, സിപിഎം പ്രവർത്തകനായ പ്രതിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി, നടപടി പ്രതിയെ പാർട്ടി സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ, പ്രതി ഒളിവിൽ, പീഡനവിവരം ചോദിക്കാൻ ചെന്ന കുട്ടിയുടെ പിതാവിനു മർദ്ദനം

· · 1 min read
Share: Copied!

കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഎം പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കേസിൽ പ്രതിയായ ബി.കെ. സുബ്രഹ്മണ്യനെതിരേയാണ് നടപടി. പീഡനക്കേസിൽ പ്രതിയായ ഇയാളെ പാർട്ടി സംരക്ഷിക്കുന്നു എന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഉയർന്നതിന് പിന്നാലെയാണ് നടപടി. ബ്രാഞ്ച് കമ്മിറ്റി കൂടി നടപടികൾ പ്രഖ്യാപിച്ച ശേഷം ഏരിയ കമ്മിറ്റിയുടെ അംഗീകാരവും ലഭിച്ചതോടെയാണ് നടപടി. പരാതി വരികയും കേസെടുക്കുകയും ചെയ്ത ശേഷം സുബ്രഹ്മണ്യൻ ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഇത്രയും ദിവസമായിട്ടും അറസ്റ്റിലേക്കോ മറ്റുനടപടിക്രമങ്ങളിലേക്കോ പോകാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. തേലത്തുരുത്ത് ബ്രാഞ്ച് അം​ഗം ബികെ സുബ്രഹ്മണ്യനെതിരേ ജനുവരി 15-നാണ് പോലീസ് കേസെടുത്തത്. പീഡനവിവരം ചോദിക്കാൻ ചെന്ന കുട്ടിയുടെ പിതാവിനെ പ്രതിയും കുടുംബവും ചേർന്ന് മർദിച്ചതായും പരാതിയുണ്ട്.

കുട്ടിയുടെ കുടുംബവുമായി അടുത്തബന്ധം പുലർത്തിയ വ്യക്തിയായിരുന്നു സുബ്രഹ്മണ്യൻ. ഇയാളുടെ ഭാര്യ നടത്തിയിരുന്ന അം​ഗനവാടിയിലായിരുന്നു കുട്ടി പോയിരുന്നത്. മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയം കുട്ടിയെ അം​ഗനവാടിയിൽ കൊണ്ടുപോയിരുന്നതും സുബ്രഹ്മണ്യനാണ്. കഴിഞ്ഞ ദിവസം കുട്ടിയെ കുളിപ്പിക്കുന്നതിനിടെ നെഞ്ചിൽ പാട് കണ്ടതിനെ തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തുപറയുന്നത്. സുബ്രഹ്‌മണ്യനെ കാണുന്നത് ഇഷ്ടമല്ലെന്നും ഇയാൾ ഉപദ്രവിച്ചുവെന്നും കുട്ടി പറഞ്ഞു. അതിക്രമത്തിന് ശേഷം കുഞ്ഞ് രാത്രി ഞെട്ടി എഴുന്നേൽക്കാനും മാതാപിതാക്കളെ അടിക്കാനും തുടങ്ങിയതായും മാതാപിതാക്കൾ പറയുന്നു.
റിലയന്‍സ് സ്മാര്‍ട്ട് ബസാര്‍ ‘ഫുള്‍ പൈസ വസൂല്‍ സെയ്ല്‍’ 22 മുതൽ
ജനുവരി 14-നാണ് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. അന്നുമുതൽ ഇയാൾ ഒളിവിലാണ്. കുട്ടിയുടെ പിതാവിനെ മർദിച്ച വിവരം പോലീസിൽ പറഞ്ഞെങ്കിലും അധികൃതർ കേസെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. നിരവധി തവണ ഇവരെ ഭീഷണിപ്പെടുത്താൻ സുബ്രഹ്മണ്യന്റെ മകനടക്കമുള്ളവർ ശ്രമിച്ചതായും പരാതിയുണ്ട്.

BREAKING NEWS
ശ്വാസംമുട്ടി ഡൽഹി; എക്യുഐ 349, മലിനീകരണം അതീവ മോശം നിലയിലേക്കെന്ന് മുന്നറിയിപ്പ്, ദീപാവലിക്ക് മുമ്പേ വിഷയം രൂക്ഷം; വാഹനങ്ങൾക്കും നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണം
02 Nov 2026
BREAKING NEWS
അവര്‍ക്കെന്ത് ഇസ്ലാം..............കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുന്നയാളോട് ബിസ്മി ചൊല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നത് പോലെ, പോക്‌സോ കേസിൽ അറസ്റ്റിലായ മുസ്ലിം പ്രഭാഷകന്‍ വസ്ത്രധാരണത്തിന്റെ പേരിൽ നസ്രിയയെ വിമര്‍ശിച്ചയാൾ
02 Nov 2026
BREAKING NEWS
‘ഒരു ഭീഷണിക്ക് മുന്നിലും കൂഞ്ഞില്ല‘; പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്ന് ഇറാൻ; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് അബ്ബാസ് അരാഗ്ച്ചി
02 Nov 2026
BREAKING NEWS
സിസിടിവി ക്യാമറയില്‍ സ്പ്രേ അടിച്ചു, പിന്നാലെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി, ഒന്നര ലക്ഷം രൂപ മോഷ്ടിച്ചു, അലമാരയിലെ ലോക്കറും ഡിവിആറും കടത്തിക്കൊണ്ടുപോയി മോഷ്ടാവ്
02 Nov 2026