BREAKING NEWS

തൃണമൂൽ കോൺഗ്രസ് അൻവറിൻറെ തറവാട്ടുസ്വത്തല്ല, പാർട്ടിയെ സ്വന്തം നേട്ടങ്ങൾക്കുവേണ്ടി ഉപയോ​ഗിക്കുന്നു, ഏകപക്ഷീയമായി ഇഷ്ടക്കാരെ വെച്ച് യോഗങ്ങൾ വിളിക്കുന്നു, അൻവറിന് നൽകിയ കൺവീനർ പോസ്റ്റ്‍ താത്കാലികം, അൻവർ ശ്രമിക്കുന്നത് മുസ്ലിം വികാരമുണർത്താൻ, ദേശീയ നേതൃത്വത്തിന് പരാതി നൽകും- ആഞ്ഞടിച്ച് ടിഎംസി സംസ്ഥാന വിഭാഗം

· · 1 min read
Share: Copied!

കൊച്ചി: തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറായ പിവി അൻവറിനെതിരെ കടുത്ത വിമർശനവുമായി ടിഎംസി സംസ്ഥാന വിഭാഗം. തൃണമൂൽ കോൺഗ്രസ് അൻവറിൻറെ തറവാട്ടുസ്വത്തല്ലെന്ന് ടിഎംസി കേരള പ്രദേശ് പ്രസിഡൻറ് സി ജി ഉണ്ണി തുറന്നടിച്ചു. തൃണമൂൽ കോൺഗ്രസിനെ അൻവർ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും ഏകപക്ഷീയമായി ഇഷ്ടക്കാരെ വെച്ച് യോഗങ്ങൾ വിളിക്കുകയാണെന്നും സി ജി ഉണ്ണി പറഞ്ഞു.

ഇല്ലാ കഥകൾ പറഞ്ഞ് ആളാവാനാണ് അൻവറിൻറെ ശ്രമം. സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാൻ പിവി അൻവറിന് ആരും അധികാരം കൊടുത്തിട്ടില്ല. അൻവറിന് നൽകിയ കൺവീനർ പോസ്റ്റ്‍ താത്കാലികം മാത്രമാണ്. അൻവറിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകുമെന്നും സിജി ഉണ്ണി പറഞ്ഞു.

തന്റെ മുൻകാല ചെയ്തികളിൽ നടപടിയുണ്ടാകുമ്പോൾ അത് മുസ്ലിം വികാരം ഉണർത്താൻ വേണ്ടിയാണ് അൻവറിൻറെ ശ്രമം. മുസ്ലിമിനെതിരായ പീഡനമായിട്ടാണ് അൻവർ അതിനെ ചിത്രീകരിക്കുന്നത്. ഒരു മതേതര പ്രസ്ഥാനമായ തൃണമൂൽ കോൺഗ്രസിൽ ജാതി സ്പിരിറ്റോടെ കയറി വന്ന് ആ ജാതിയെ മാത്രം ഫോക്കസ് ചെയ്ത് അവരുടെ മൊത്തക്കച്ചവടം അൻവറിനെ ആരും ഏൽപ്പിച്ചിട്ടില്ല. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അൻവറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല.

അൻവർ നടത്തുന്ന ഇത്തരം കഥകൾ ടിഎംസിയിൽ വിലപ്പോവില്ല. എംഎൽഎ സ്ഥാനം രാജിവച്ചപ്പോൾ നൽകിയ താത്കാലിക പോസ്റ്റ് മാത്രമാണ് കൺവീനർ സ്ഥാനമെന്നും ടിഎംസി അൻവറിൻറെ തറവാട്ടു സ്വത്തല്ലെന്നും അത് അൻവർ മനസിലാക്കണമെന്നും സിജി ഉണ്ണി പറഞ്ഞു
തൽക്കാലം ആ വീട്ടിലേക്കില്ല, കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലിഖാൻ ഇനി ഫോർച്യൂൺ ഹൈറ്റ്‌സ് വീട്ടിൽ? വീടുമാറാനുള്ള തീരുമാനം കരീന കപൂറിന്റേത്

BREAKING NEWS
വിളിച്ചുവരുത്തി വകവരുത്തി... വനിതാ ഹെഡ് കോൺസ്റ്റബിൾ പ്രണയബന്ധം അവസാനിപ്പിക്കാൻ ആ​ഗ്രഹിച്ചു, എഎസ്ഐ വഴങ്ങിയില്ല, വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി, സഹോദരനേയും ബന്ധുവിനേയും കൂട്ടി മൃതദേഹം വനത്തിലെത്തിച്ച് കാറിലിട്ട് കത്തിച്ചു!! നാലുപേർ അറസ്റ്റിൽ, തീ ആളിപ്പടരുന്നതിനിടെ യുവതിക്കും പൊള്ളലേറ്റു
18 Nov 2026
BREAKING NEWS
സാവരിയ ബസന്ത് കൊല്ലപ്പെട്ട കേസ്, ഉസ്ബക്കിസ്ഥാനിൽ സഹപാഠിക്ക് എട്ടരവർഷം തടവ്, ഒരേ കുറ്റകൃത്യത്തിന് രണ്ടു രാജ്യങ്ങളിൽ വിചാരണ നടത്തുന്നതിൽ നിയമപരമായ പരിമിതി, സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാൻ നീക്കം
18 Nov 2026
BREAKING NEWS
സിഎംആർഎൽ- എക്സാലോജിക്... ഒന്നാംഘട്ട കുറ്റപത്രം ഉടൻ കോടതിയിൽ!! മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ ഇ.ഡി, 3 പേർക്ക് സമൻസ്, ഈ മാസം അവസാനം ഹാജരാകാൻ നിർദേശം
18 Nov 2026
BREAKING NEWS
"അവൻ വിഡ്ഢിയാണ്, പക്ഷേ ഞാൻ ക്യാപ്റ്റനാണ്, എന്റെ അഹങ്കാരത്തിന് വഴങ്ങുകയാണെങ്കിൽ അവന്റെ ബാഗുകൾ പാക്ക് ചെയ്ത് ഇപ്പോൾ തന്നെ വീട്ടിലേക്ക് അയക്കാം, എന്നാൽ ചെന്നൈയെ വിജയിപ്പിക്കാൻ അവന് കഴിയും, അതുകൊണ്ട് എന്റെ അഭിമാനവും അഹങ്കാരവും മാറ്റിവെച്ച് അവനെ തുടർന്നും കളിപ്പിക്കും," 2023 ഐപിഎല്ലിലെ സംഭവം വെളിപ്പെ...
18 Nov 2026