“ഷാരോൺ പ്രണയത്തിന് അടിമ, മരണക്കിടക്കയിലും അവൻ അവളെ പ്രണയിച്ചിരുന്നു, മരണം മുന്നിൽ എത്തി നിൽക്കുമ്പോഴും അതിനു കാരണക്കാരിയായവളെ വിശേഷിപ്പിച്ചത് വാവയെന്ന്”…

തിരുവനന്തപുരം: ഷാരോൺ പ്രണയത്തിന് അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ പ്രണയിച്ചിരുന്നുവെന്നും കോടതി. ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിക്കവേ നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയുടേതായിരുന്നു ഈ നിരീക്ഷണം.

ഷാരോണിന് പരാതിയുണ്ടായിരുന്നോ എന്നത് കോടതിക്ക് വിഷയമല്ല. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചു. ജ്യൂസിൽ എന്തോ പ്രശ്‌നമുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. ഒരു തുള്ളി വെള്ളം കുടിക്കാൻ കഴിയാതെ 11 ദിവസം ഷാരോൺ കിടന്നു. ഗ്രീഷ്മയെ വാവ എന്നാണ് മരണക്കിടക്കിലും ഷാരോൺ വിശേഷിപ്പിച്ചതെന്നും വിധിന്യായം വായിക്കവെ കോടതി പറഞ്ഞു.

കൂടാതെ ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം കേസിൽ നിന്ന് വഴി തിരിച്ചുവിടാനാണെന്നും കോടതി നിരീക്ഷിച്ചു. പോലീസ് കസ്റ്റഡിയിൽ ഇരിക്കെ നടത്തിയത് വ്യാജ ആത്മഹത്യാശ്രമമാണ്. ലൈസോൾ കുടിച്ചാൽ മരിക്കില്ലെന്ന് ഗ്രീഷ്മയ്ക്ക് തന്നെ അറിയാമായിരുന്നു. ഷാരോണിന്റെ ആന്തരിക അവയവങ്ങൾ ഒക്കെ അഴുകിയ നിലയിലായിരുന്നു. ഇത് സമർത്ഥമായ കൊലപാതകമാണെന്നും കോടതി വ്യക്തമാക്കി.

തട്ടിക്കൊണ്ടുപോകൽ, വിഷം നൽകൽ, കൊലപാതകം, പോലീസിനെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞത്. തെളിവുനശിപ്പിച്ചെന്ന കുറ്റമാണു ​ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായരുടേത്. ഒന്നാംപ്രതിക്കു വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. പ്രായവും വിദ്യാഭ്യാസവും പരിഗണിച്ചു കുറഞ്ഞ ശിക്ഷ നൽകണമെന്നു പ്രതിഭാഗം വാദിച്ചു.

എന്നാൽ യാഥൊരു പ്രകോപനവുമില്ലാതെ മറ്റൊരാളെ വിവാഹം കഴിക്കാൻ വേണ്ടിയായിരുന്നു ഷാരോണിനെ കൊലപ്പെടുത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ഇതിനായി ​ലൈം​ഗിക ബന്ധത്തിലേർപ്പെടാനെന്ന പേരിൽ ഷാരോണിനെ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്നും കോടതി കണ്ടെത്തി.
നീതി… ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ, കോടതിക്ക് പ്രതിയുടെ പ്രായം മാത്രം കണ്ടാല്‍ പോരാ…ഷാരോണ്‍ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റ്…സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നല്‍കുന്നത്- കോടതി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7