BREAKING NEWS

​ഗോപൻ സ്വാമിയുടെ ശ്വാസകോശത്തിൽ ഭസ്മം? തലയിൽ കരിവാളിച്ച പാടുകൾ- ജീർണിച്ച അവസ്ഥയിലായതിനാൽ കൃത്യമായി മനസിലാക്കാൻ സാധിക്കുന്നില്ല, ശ്വാസകോശത്തിലെ സ്രവം പരിശോധനയ്ക്ക് അയച്ചു, ശരീരത്തിൽ വിഷത്തിന്റെ അംശമുണ്ടോയെന്നും അറിയണം, വ്യക്തത വരുത്താൻ മൂന്ന് പരിശോധനാ ഫലങ്ങൾകൂടി കിട്ടണം- ഡോക്ടർമാർ

· · 1 min read
Share: Copied!

തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ മരണത്തിൽ കൂടുതൽ വ്യക്തത വരണമെങ്കിൽ മൂന്ന് പരിശോധനാ ഫലങ്ങൾ വരേണ്ടതുണ്ട്. അതിന്റെ ഫലങ്ങൾ ഈ ഘട്ടത്തിൽ നിർണായകമെന്ന് ‍ഡോക്ടർമാരുടെ വെളിപ്പെടുത്തൽ. സമാധി സ്ഥലത്ത് വച്ച് ശ്വാസകോശത്തിൽ ഭസ്മം കടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഭസ്മം ശ്വാസകോശത്തിൽ കടന്നിട്ടുണ്ടെങ്കിൽ അത് ശ്വാസം മുട്ടുന്നതിന് കാരണമായേക്കാം. തൽഫലമായി ഹൃദയാഘാതം ഉണ്ടായോയോന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിൽ വ്യക്തത വരുത്തുന്നതിനായി ശ്വാസകോശത്തിലെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു

മാത്രമല്ല തലയിൽ കരിവാളിച്ച പാടുകൾ കാണുന്നുണ്ടെന്നും ജീർണിച്ച അവസ്ഥ ആയതിനാൽ ഇത് കൃത്യമായി മനസിലാക്കാൻ സാധിക്കുന്നില്ലെന്നും ഡോക്ടർമാർ ‌വെളിപ്പെടുത്തി. ഇക്കാര്യത്തിൽ കൃത്യമായ നി​ഗമനത്തിലെത്താൻ ഹിസ്‌റ്റോ പത്തൊളജി ഫലം വരണം. അതുപോലെ തന്നെ വിഷാംശം ഉണ്ടോ എന്ന് കണ്ടെത്താൻ ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലവും ലഭിക്കണം. ഈ പരിശോധന ഫലങ്ങളെല്ലാം വന്നെങ്കിൽ മാത്രമേ ​ഗോപൻ സ്വാമിയുടെ മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്നതിൽ വ്യക്തത വരികയുള്ളൂ എന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. കൂടാകെ മരണസമയം കൃത്യമായി അറിയാനും രാസപരിശോധന ഫലം പുറത്തു വരേണ്ടതുണ്ട്. രാസപരിശോധന ഫലം കിട്ടാൻ ദിവസങ്ങളെടുക്കും.

വ്യാഴാഴ്ച രാവിലെ ​ഗോപൻ സ്വാമിയുടെ സമാധി തുറന്ന് ​മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം ഇന്ന് നിംസ് ആശുപത്രിയിൽ സൂക്ഷിക്കും. വെള്ളിയാഴ്ച വീട്ടുവളപ്പിലായിരിക്കും സംസ്കാര ചടങ്ങുകൾ. അതേ സമയം മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്ന് ഫോറൻസിക് സംഘം വ്യക്തമാക്കിയിട്ടുണ്ട്.
കല്ലറയിലുണ്ടായിരുന്നത് ​ഗോപൻതന്നെ, വാ തുറന്ന് ചമ്രം പടിഞ്ഞ് ഇരുന്ന നിലയിൽ മൃതദേഹം, വസ്ത്രങ്ങൾ ധരിപ്പിച്ചിരുന്നു, തലയിൽ മുട്ടാത്ത രീതിയിൽ സ്ലാബ്, മുഖത്തും ശിരസിലും കളഭം, നെഞ്ചുവരെ സു​ഗന്ധ ദ്രവ്യങ്ങൾ കുത്തിനിറച്ച നിലയിൽ- കൗൺസിലർ

മൃതദേഹം ​ഗോപൻ സ്വാമിയുടേത് തന്നെയെന്നു പ്രാഥമിക നിഗമനം.., പൂർണമായി അഴുകിയിട്ടില്ല, പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.., വിശദമായ ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും

ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍…!! മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം .. ഇരിക്കുന്ന നിലയിൽ കല്ലറയിൽ മൃതദേഹം കണ്ടെത്തി… പുറത്തെടുത്ത് പോസ്റ്റ്മോർട്ടം…

രണ്ട് സ്ത്രീകളുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേരെ അയൽവാസി വെട്ടിക്കൊന്നു…!!! വ്യക്തി വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്…. അറസ്റ്റിലായ അയൽവാസി മൂന്ന് കേസുകളിലെ പ്രതി…

BREAKING NEWS
‘പ്രതിപക്ഷത്തിരിക്കുമ്പോൾ പിന്തുണ, അധികാരത്തിലെത്തിയപ്പോൾ മാറി; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചു’; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരായ കേസിൽ പ്രതികരിച്ച് വളർമതി
31 Oct 2026
BREAKING NEWS
ലണ്ടനില്‍ നിന്നും ഇന്ത്യയിലെത്തിയത് വീട്ടുകാരോട് മറച്ചുവച്ചു, ഫോണ്‍ സ്വിച്ച് ഓഫായതോടെ പൊലീസില്‍ പരാതി നല്‍കി കുടുംബം, 34കാരി പൂനെയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍
31 Oct 2026
BREAKING NEWS
പൂജയ്ക്കായി പൂ പറിക്കുന്നതിനിടെ 11കാരൻ കാൽവഴുതി വീണു, ബാൽക്കണിയിൽ തൂങ്ങിക്കിടന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും ബാലൻസ് നഷ്ടപ്പെട്ടു! !23-ാം നിലയിൽ നിന്ന് വീണ് അച്ഛനും മകനും ദാരുണാന്ത്യം
31 Oct 2026
BREAKING NEWS
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്, മരിച്ചത് ജർമൻ, സ്ലോവാക്യൻ പൗരന്മാർ, അപകടം നടന്നത് സാധാരണ മുറിയിൽ ഒരു രാത്രി താമസിക്കാൻ കുറഞ്ഞത് 25,000 രൂപ ചെലവാകുന്ന ആഡംബര ഹോട്ടലിൽ
31 Oct 2026