കിടപ്പു രോഗിയായ അച്ഛൻ മൂത്രമൊഴിച്ചതിന് വഴക്ക്, അർദ്ധ രാത്രിയിൽ ആഭിചാരകർമ്മങ്ങൾ, സമാധിയായ അച്ഛനു മണ്ഡപം കെട്ടി ‌ശരീരം പീഠത്തിലിരുത്തി സ്ലാബിട്ടു മൂടി, പോസ്റ്റർ പതിച്ച് സ്മാരകം സ്ഥാപിച്ചു, നെയ്യാറ്റിൻകര സ്വദേശിയെ കാണാതായതിനു കേസെടുത്ത് പോലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കിടപ്പു രോ​ഗിയായ അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കൾ പോസ്റ്റർ പതിക്കുകയും അടക്കം ചെയ്ത് സ്മാരകം സ്ഥാപിക്കുകയും ചെയ്ത സംഭവത്തിൽ അടിമുടി ദൂരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും. സംഭവത്തിൽ മരിച്ചെന്ന് പറയപ്പെടുന്ന നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമി എന്ന് വിളിക്കുന്ന ഗോപനെ (78) കാണാതായതിന് പൊലീസ് കേസെടുത്തു. വീടിന് മുന്നിൽ സമാധി ഇരുത്തിയെന്ന് മകൻ അവകാശപ്പെടുന്ന കല്ലറ പൊളിച്ച് പൊലീസ് പരിശോധിക്കും. കല്ലറയിൽ മൃതദേഹം കണ്ടെത്തിയാൽ പോസ്റ്റ്മോർട്ടം നടത്തുമെന്നും പൊലീസ് പറഞ്ഞു.

ആർഡിഒയുടെ സാന്നിധ്യത്തിലായിരിക്കും അച്ഛൻറെ സ്മാരകം എന്ന് പറയുന്ന സ്ഥലം പൊളിക്കുക. വിഷയത്തിൽ പൊലീസ് കളക്ടർക്ക് റിപ്പോർട്ട് നൽകി. കലക്ടറുടെ നിർദേശം അനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നു നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി ഗോപൻ സമാധിയായെന്ന് മക്കൾ ബോർഡ് സ്ഥാപിച്ചത്. രണ്ട് ആൺ മക്കൾ ചേർന്ന് മൃതദേഹം അടക്കം ചെയ്ത് സ്മാരകം വയ്ക്കുകയായിരുന്നു. സന്യാസിയായ അച്ഛൻ സമാധിയായെന്നാണ് മക്കൾ പറയുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രം​ഗത്തെത്തുകയായിരുന്നു.

പിതാവ് മരിച്ചതിനു പിന്നാലെ മണ്ഡപം ഉണ്ടാക്കി അതിനുള്ളിൽ മൃതദേഹം വച്ച് സ്ലാബിട്ടു മൂടിയെന്നാണ് മകനും വീടിനു സമീപത്തുള്ള ക്ഷേത്രത്തിലെ പൂജാരിയും പൊലീസിനോടു പറഞ്ഞത്. കട തുറക്കാൻ പോയപ്പോഴാണ് സമാധിയുടെ പോസ്റ്റർ കണ്ട് വിവരം അറിഞ്ഞതെന്ന് സമീപവാസി പറഞ്ഞു. ഇത്തരത്തിൽ മരണം നടന്നാൽ അയൽവാസികൾ ഉൾപ്പെടെ ആരെയെങ്കിലും അറിയിക്കേണ്ടതല്ലേ. ഒരാളെപോലും വിവരം അറിയിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും നാട്ടുകാർ പറയുന്നു. ഇതോടെയാണ് നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി വീട്ടുകാരുടെയും നാട്ടുകാരുടെയും മൊഴിയെടുത്ത് റിപ്പോർട്ട് നൽകിയത്. തുടർന്ന് സമാധിമണ്ഡപത്തിന് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. ആർഡിഒയുടെ സാന്നിധ്യത്തിൽ കല്ലറ പൊളിച്ച് മൃതദേഹമുണ്ടെങ്കിൽ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
കിടന്നുറങ്ങിയ വൈദികരെ വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്നു, പ്രായമായ വൈദീകരെ പോലീസ് മർദ്ദിച്ചതായും ആരോപണം, എറണാകുളം- അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മിൽ വീണ്ടും സംഘർഷം

എന്നാൽ മരിച്ച ഗോപൻ കിടപ്പു രോഗിയായിരുന്നുവെന്ന് അയൽവാസി കോമള കുമാരി പറഞ്ഞു. കിടക്കയിൽ മൂത്രമൊഴിക്കുന്നതിന് മകൻ രാജസേനൻ ഗോപനെ വഴക്കുപറയുമായിരുന്നു. അർത്ഥരാത്രിയിൽ ആഭിചാരകർമ്മങ്ങൾ ചെയ്യുമായിരുന്നു. രാത്രിയാണ് ഇവരുടെ ക്ഷേത്രത്തിൽ വിളക്ക് കത്തിക്കാറുള്ളത്. വീടിന് സമീപത്തമാണ് ക്ഷേത്രം. മുൻപ് മോഷണ കേസിൽ ഗോപൻറെ മകൻ രാജസേനനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കോമള കുമാരി പറഞ്ഞു. പാതിരാത്രിയാണ് ആ ക്ഷേത്രത്തിൽ വിളക്ക് കത്തിക്കുന്നതെന്നും നാട്ടുകാരെ അങ്ങോട്ട് കയറ്റാറില്ലെന്നും ഇവിടെ ജീവിക്കാൻ പേടിയുണ്ടെന്നും നാട്ടുകാർ പറഞ്ഞു. നെയ്യാറ്റിൻകരയിലെ സമാധിയിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷിക്കണമെന്നും നാട്ടുകാർ പറഞ്ഞു.

രാഹുൽ ഈശ്വറും തയ്ച്ചുവച്ചോ ഒരു കുപ്പായം, ”ഞാനും എന്റെ കുടുംബവും കടുത്ത മാനസികസമ്മർദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത്, അതിനു പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കളാണ്, നിങ്ങൾ ശ്രമിക്കുന്നത് എന്നെ ആത്മഹത്യയിലേക്ക് തള്ളിയിടാൻ”

എന്റെ കേസ് ഞാൻതന്നെ വാദിക്കും; ഹണി റോസിനെ ഒരു വാക്കുകൊണ്ട് പോലും താൻ അധിക്ഷേപിക്കുന്നത് കാണിച്ചാൽ വിചാരണ കൂടാതെ ജയിലിൽ പോകും, നടിയെ സോഷ്യൽ ഓഡിറ്റിന് വിധേയയാക്കണം, അമലപോൾ ലോ നെക്ക് ലൈനുള്ള വസ്ത്രം ധരിച്ച് കോളേജ് ഫങ്ഷനെത്തി, നൈറ്റ് ക്ലബ്ബിൽ പോകുന്ന വസ്ത്രം ധരിച്ചാണോ കോളേജിൽ പോകുന്നത്?- രാഹുൽ ഈശ്വർ

മകൻ പറഞ്ഞതിങ്ങനെ: അഞ്ച് കൊല്ലം മുമ്പ് അച്ചൻ സമാധി കല്ല് ഉൾപ്പെടെ വരുത്തിയിരുന്നു. എന്നാൽ ഇപ്പോഴാണ് സമാധിയാകാൻ സമയമായെന്ന് അച്ഛൻ പറഞ്ഞതെന്നും അതുപ്രകാരമാണ് കാര്യങ്ങൾ ചെയ്തെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞു. സന്യാസിയായ അച്ഛൻ സമാധിയാകാൻ സമയമായപ്പോൾ അവിടെ പോയിരുന്ന് പത്മാസനത്തിൽ ഇരുന്ന് എന്നെ അനുഗ്രഹിച്ചു. പ്രാണശക്തി ഉണർത്തുകയും പ്രാണായാമം ചെയ്ത് ഭ്രമത്തിലേക്ക് ലയിക്കുന്ന ചെയ്യുന്ന സമയമായിരുന്നു അത്. അപ്പോൾ ആരെയും കാണിക്കാൻ പാടില്ല. ഞാൻ ചെയ്തത് പൂർണമായും ശരിയാണ്. ഞാൻ ചെയ്തത് തെറ്റല്ല. അച്ഛൻ സ്വന്തം ആഗ്രഹപ്രകാരമാണ് സമാധിയായത്.

അച്ഛൻ സമാധിയായശേഷം ചേട്ടനെ വിളിച്ച് പൂജാദ്രവങ്ങളെല്ലാം വാങ്ങികൊണ്ടുവന്നു. പകൽ സമയത്താണ് ഇതെല്ലാം ചെയ്തത്. എല്ലാ സുഗന്ധ ദ്രവ്യങ്ങളും ഇട്ടാണ് അച്ഛനെ നിമജ്ഞനം ചെയ്തത്. ഈ ക്ഷേത്രത്തിൻറെ യോഗീശ്വരനാണ് അച്ഛൻ. ഇനി ഈ ക്ഷേത്രത്തിന് വളർച്ചയുണ്ടാകും. അതിനെ തകർക്കാനാണ് നാട്ടുകാരുടെ ശ്രമമെന്നും മകൻ ആരോപിച്ചു. രാവിലെ ചടങ്ങുകളെല്ലാം കഴിഞ്ഞ് സമാധിയായെന്ന് പറഞ്ഞ് പോസ്റ്റർ ഒട്ടിച്ചു അച്ഛനെ അവർക്ക് വിട്ടുകൊടുക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. നിങ്ങൾ ആരെയും അറിയിക്കാതെ ഇത് ചെയ്തെന്നും അകത്താക്കി തരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും മകൻ ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7