BREAKING NEWS

നഗരത്തിലെ റൂം ഒഴിഞ്ഞ് ഓട്ടോയിൽ കയറിപോകുന്ന ദൃശ്യം ലഭിച്ചു..!!! റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി…!! ഫോൺ ഓഫ് ചെയ്ത നിലയിൽ… ഡ്രൈവറെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിന് പിന്നാലെയാണ് കാണാതായത്…

· · 1 min read
Share: Copied!

കോഴിക്കോട്: കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ തുഷാര (35) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ടൂറിസ്റ്റ് ഹോമിൽനിന്ന് മുറി ഒഴിഞ്ഞ ശേഷം ഇരുവരും വീട്ടിൽ എത്തിയില്ലെന്നാണ് പരാതി. തുഷാരയുടെ സഹോദരനാണ് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. ഇരുവരുടേയും ഫോൺ ഓഫ് ചെയ്ത നിലയിലാണ്. ‌

മാമി തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്, രജിത് കുമാറിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് മാമി തിരോധാന കേസിൽ പങ്കുണ്ടെന്ന് അന്വേഷണസംഘത്തിന് സംശയമുണ്ട്. ഇതിനിടെയാണ് ഇരുവരെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. രജിത്തും ഭാര്യയും കുറച്ചുനാളായി എലത്തൂരിലെ വീട് ഒഴിവാക്കി കോഴിക്കോട് മാവൂർ റോഡിലെ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ഇവിടെനിന്ന് മുറി ഒഴിഞ്ഞ് പുറത്തുപോകുകയായിരുന്നു. എന്നാൽ പിന്നീട് ഇവരെക്കുറിച്ച് വിവരമുണ്ടായില്ല. ഇതോടെയാണ് വൈകിട്ട് സഹോദരൻ പൊലീസിൽ പരാതി നൽകിയത്. ഇരുവരും ഒരു ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കഴിഞ്ഞ വർഷം ആഗസ്റ്റ് 21നാണ് റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ മുഹമ്മദ് ആട്ടൂരിനെ കാണായത്. അരയിടത്തുപാലത്തെ ഓഫിസിൽനിന്നും വീട്ടിലേക്കിറങ്ങിയ മാമിയെ കാണാതാവുകയായിരുന്നു. തലക്കുളത്താണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിച്ചിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. നടക്കാവ് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും മൊബൈൽ ടവർ ലൊക്കേഷനും ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

കഴിഞ്ഞ ജൂലൈ പത്തിന് എഡിജിപി എം.ആർ.അജിത്കുമാർ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടും തുമ്പുണ്ടായില്ല. തുടർന്ന് കേസ് ക്രൈംബ്രഞ്ചിന് കൈമാറി.

മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി…!!! രജിത്തിനെയും തുഷാരയെയും കോഴിക്കോട്ട് എത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ്…

എന്താണ് ഇത്ര ധൃതി..? മറ്റു കേസുകൾ പരിഗണിക്കണമെന്നും കോടതി..!! ബോബി ചെമ്മണ്ണൂർ ജയിലിൽ തന്നെ തുടരണം…!! ഹണി റോസിനെതിരേ ബോബിയുടെ പരാതി… സോഷ്യൽ മീഡിയയിലൂടെ നിരന്തരം വേട്ടയാടുന്നു…

ഹണി റോസ് നൽകിയത് നിർണായകമായ രഹസ്യ മൊഴി…!!! ഇതാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കാതിരുന്നതിന് കാരണമായത്…!!! ജാമ്യം നൽകിയാൽ ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും പ്രൊസിക്യൂഷൻ വാദിച്ചു…!!!

BREAKING NEWS
പാങ്ങപ്പാറയിൽ 17കാരന്റെ കൊലപാതകം ആസൂത്രിതം; പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാമിൽനിന്ന് സന്ദേശമയച്ച് വിളിച്ചുവരുത്തി, ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ആദ്യ മൊഴി; പിന്നീട് മാറ്റി പറഞ്ഞ് പ്രതി
03 Nov 2026
BREAKING NEWS
വീണ്ടും യുദ്ധം? ഇറാനിലെ ഖേഷം ദ്വീപിന് നേരെ യുഎസ് വ്യോമാക്രമണം; അഞ്ച് സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്; അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആക്രമണം
03 Nov 2026
BREAKING NEWS
‘ഒരു മരുന്ന് ഞാൻ കഴിച്ചിരുന്നു, അതിനു ശേഷമാണ് മദ്യം മണക്കുന്നുവെന്ന് പറയാൻ തുടങ്ങിയത്; കുട്ടികൾ രോഷാകുലരായിരുന്നതിനാലാണ് പ്രതികരിക്കാതെയിരുന്നത്; വണ്ടിയിൽ നിന്നിറങ്ങാൻ തീരുമാനമെടുത്തത് ഞാൻ തന്നെയാണ്‘: മീനങ്ങാടി വിനോദയാത്രാ വിവാദത്തിൽ പ്രതികരിച്ച് പിടിഎ പ്രസിഡന്റ്
03 Nov 2026
BREAKING NEWS
കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; സിസിടിവിയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം നിർണ്ണായകമായി;പ്രണയതർക്കത്തിന്റെ പേരിൽ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി, മുഖ്യ പ്രതിയും 17 കാരൻ; പെൺകുട്ടിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
03 Nov 2026