BREAKING NEWS

ഉമ തോമസ് സാധാരണ നിലയിലേക്ക്, ‘എല്ലാം ഏകോപിപ്പിക്കുക’- മകനും സ്റ്റാഫിനും നിർദേശം നൽകി എംഎൽഎ

· · 1 min read
Share: Copied!

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജിൽനിന്നു വീണ് ഗുരുതരമായി പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസ് സാധാരണ ജീവിതത്തിലേക്ക് നടന്നു തുടങ്ങി. മകനോടും സ്റ്റാഫ് അംഗങ്ങളോടും സംസാരിച്ച ഉമ തോമസ് ‘എല്ലാം ഏകോപിപ്പിക്കണം’ എന്നും ഇവർക്ക് നിർദേശം നൽകി. തന്റെ അഭാവത്തിലും ഓഫിസ് പ്രവർത്തനങ്ങൾ മുടങ്ങരുതെന്നും കൃത്യമായി പ്രവർത്തിച്ചിരിക്കണമെന്നും അവർ നിർദേശം നൽകിയെന്ന് ഉമ തോമസിന്റെ സോഷ്യൽ മീഡിയ ടീം എംഎൽഎയുടെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ച സന്ദേശത്തിൽ പറഞ്ഞു.

എന്നാൽ ഒരാഴ്ച കൂടി ഉമ തോമസ് ഐസിയുവിൽ കഴിയേണ്ടി വരുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ‘‘അപകടം നടന്നിട്ട് ഇന്ന് പത്താം ദിവസം. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് നമ്മുടെ ഉമ ചേച്ചി. ശരീരമാസകലം കലശലായ വേദനയുണ്ട്. ഇന്നലെ ചേച്ചി ബെഡിൽ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയിൽ ഇരുന്നത് ഏറെ ആശ്വാസകരമാണ്. രാവിലെ മകൻ വിഷ്ണു അമ്മയെ കാണുന്നതിന് അകത്തു പ്രവേശിച്ചപ്പോഴാണ്, ഒപ്പമുള്ള സ്റ്റാഫ് അംഗങ്ങളെയും സോഷ്യൽ മീഡിയ ടീമിനെയും ഫോണിൽ വിളിക്കാൻ ആവശ്യപ്പെട്ടത്. ഏകദേശം 5 മിനിറ്റോളം നടത്തിയ കോൺഫറൻസ് കോളിൽ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനിൽ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചത്. പിന്നീട് ‘Coordinate Everything’ (എന്നു പറഞ്ഞു).

തന്റെ അഭാവത്തിലും ഓഫിസ് കൃത്യമായി പ്രവർത്തിക്കണമെന്നും എംഎൽഎയുടെ തന്നെ ഇടപെടൽ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളിൽ നമ്മുടെ മറ്റ് നിയമസഭ സാമാജികരുടെ സഹായം തേടണമെന്നും നിർദ്ദേശിച്ചു. മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ്‌ അംഗങ്ങൾക്ക് നിർദേശം നൽകി ചേച്ചി. വരുന്ന നിയമസഭ സമ്മേളനത്തെ പറ്റി വിഷ്ണുവിനോട് ചോദിച്ചതടക്കം ചേച്ചി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിൻറെ നല്ല സൂചനയാണ് നൽകുന്നത്. ഒരാഴ്ച കൂടി ചേച്ചി ഐസിയുവിൽ തുടരുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ’’– ഉമ തോമസിന്റെ ഫെയ്സ്ബുക്ക് പേജിൽ ഇങ്ങനെ പറയുന്നു.
നിന്റെ തലയിൽ കളിമണ്ണാണോയെന്ന ചോദ്യം ഇനി വേണ്ട, ഇതാ തലയിൽ ഒരു നെൽപ്പാടം, ഞാറു മാത്രമല്ല ഗോതമ്പ്, ചെറുധാന്യങ്ങൾ, കടലയും ഇവിടെ വിളയും

ഡിസംബർ 29ന് ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി ഒരുക്കിയ 11,600 പേരുടെ നൃത്തപരിപാടിയിൽ മറ്റു വിശിഷ്ടാതിഥികൾക്കൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു സ്ഥലം എംഎൽഎ കൂടിയായ ഉമ തോമസ്. എന്നാൽ കലൂർ സ്റ്റേഡിയത്തിൽ കെട്ടിയ വേദിയിൽ നിന്ന് ഉമ തോമസ് താഴേക്ക് പതിക്കുകയായിരുന്നു.

മുഖ്യമന്ത്രി വാക്ക് പാലിച്ചു…!! ഈ അവസ്ഥയിലേക്ക് എന്നെ തള്ളിവിട്ടവരില്‍ പ്രധാനിയാണ് ഇപ്പോള്‍ കസ്റ്റഡിയിലായിരിക്കുന്നത്…!! ആശ്വാസമായെന്ന് ഹണി റോസ്…!! ഈ കേസിന് പിന്നില്‍ തന്നെയുണ്ടാകും… ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതികരണം….

വീഴ്ചയിൽ തലച്ചോറിനും ശ്വാസകോശത്തിനുമായിരുന്നു ഉമ തോമസിനു കൂടുതൽ പരുക്കേറ്റത്. ഇതാകട്ടെ, അതീവ ഗുരുതരവുമായിരുന്നു. വാരിയെല്ല് പൊട്ടിയതിനെ തുടർന്ന് ശ്വാസകോശത്തിൽ കയറിയ രക്തം ഇവിടെ അടിഞ്ഞതായിരുന്നു ഏറെ വെല്ലുവിളിയായത്.

BREAKING NEWS
"ബഹുമാനപ്പെട്ട ജഡ്ജിമാരോട് ഞാൻ യാതൊരു പ്രത്യേക പരിഗണനയും ആവശ്യപ്പെടുന്നില്ല, സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കുകയും ഞങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് മതിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നീതിയെന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നത്, ജയിലിൽവെച്ചുതന്നെ ഞാൻ മരിച്ചേക്കും, ഭാര്യയ്ക്കും ചിക...
17 Nov 2026
BREAKING NEWS
സ്പാ, മസാജ് സെന്ററുകൾ, വെൽനെസ് സെന്ററുകളിലെ ട്രീറ്റ്‌മെന്റ് മുറികൾ അകത്തു നിന്ന് കുറ്റി ഇടാനോ പുറത്തു നിന്ന് പൂട്ടാനോ കഴിയുന്ന തരത്തിൽ ആയിരിക്കരുത്, ട്രീറ്റ്‌മെന്റ് മുറികളിൽ സിസിടിവി ക്യാമറകൾ പാടില്ല, സ്വീകരണ സ്ഥലം, ഇടനാഴികൾ, ചികിത്സ- തെറാപ്പി മുറികളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ക്യാമറകൾ സ്ഥാപിക്...
17 Nov 2026
BREAKING NEWS
അവൾക്കങ്ങനെ പ്രതിസന്ധിയിൽ തളരാനാവില്ല, അവൾ ഭദ്രകീർത്തിയാ, അച്ഛന്റെ ഭദ്ര.... ജയബാലകൃഷ്ണന്റെ ട്രേഡ്മാർക്കായ ദോശയും ചമ്മന്തിയും ഓംലെറ്റും ചായയും വിളമ്പി വീണ്ടും ഒന്നേന്നുതുടങ്ങി അമ്മ ബിന്ദുവും മകളും
17 Nov 2026
BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026