ട്രംപുമായി ഏതു സമയത്തും ചർച്ചയ്ക്ക് തയാർ, യുക്രൈൻ യുദ്ധത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാർ, മുൻ വ്യവസ്ഥകളൊന്നുമില്ല, പക്ഷെ ഏത് കരാറിലും യുക്രൈൻ ഭരണകൂടവും ഉൾപ്പെടും: വ്ലാഡിമിർ പുടിൻ

മോസ്‌കോ: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഏതുസമയത്തും ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ട്രംപുമായുള്ള ചർച്ചയിൽ യുക്രൈൻ യുദ്ധത്തിൽ വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. ചർച്ചകൾക്ക് മുൻവ്യവസ്ഥകളൊന്നുമില്ല, പക്ഷെ ഏത് കരാറിലും നിയമാനുസൃതമായി യുക്രൈൻ ഭരണകൂടവും ഉൾപ്പെടുമെന്നും പുടിൻ പറഞ്ഞു. ജനുവരിയിൽ ട്രംപ് അധികാരമേൽക്കാനിരിക്കെയാണ് വാർഷിക വാർത്താസമ്മേളനത്തിലായിരുന്നു പുടിന്റെ പ്രസ്താവന.

ട്രംപുമായി താൻ വർഷങ്ങളായി സംസാരിച്ചിട്ടില്ലെന്നും എന്നാൽ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പുടിൻ പറഞ്ഞു. യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കി ഉൾപ്പെടെ ആരുമായും ചർച്ചയ്ക്ക് റഷ്യ തയ്യാറാണെന്ന് പുടിൻ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

യുക്രൈനിലെ യുദ്ധമേഖലകളിൽ റഷ്യയ്ക്കാണ് മേൽക്കൈ. എന്നാൽ, ഓഗസ്റ്റിൽ യുക്രൈൻ സൈന്യം പ്രത്യാക്രമണം തുടങ്ങിയ പടിഞ്ഞാറൽ കുർസ്‌ക് മേഖല റഷ്യ എന്നു തിരിച്ചുപിടിക്കുമെന്ന് അറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപുമായി എന്നെങ്കിലും കൂടിക്കാഴ്ച നടന്നാൽ ഒത്തിരിക്കാര്യങ്ങൾ പറയാനുണ്ടെന്നും നാലരമണിക്കൂറോളം നീണ്ട വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഭാര്യയുടെ ചികിത്സയ്ക്കായി നിക്ഷേപത്തുക ആവശ്യപ്പെട്ടെത്തിയപ്പോൾ നൽകിയില്ല, അപമാനിച്ച് ഇറക്കിവിട്ടു, പിടിച്ചുതള്ളി, ബാങ്കിൽ നിന്ന് ലഭിക്കാനുള്ളത് 25 ലക്ഷം രൂപ, സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്നി​ൽ നി​ക്ഷേ​പ​ക​ൻ തൂ​ങ്ങി​മ​രി​ച്ച നിലയിൽ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7