BREAKING NEWS

2018 പ്രളയം, വയനാട് ദുരന്തമടക്കം എയർലിഫ്റ്റിങ്ങിന്റെ ചെലവ് 132.62 കോടി രൂപ, 15 വർഷത്തെ മുഴുവൻ തുകയും തിരിച്ചടയ്ക്കണമെന്ന ആവശ്യവുമായി ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് കേന്ദ്രത്തിന്റെ കത്ത്

· · 1 min read
Share: Copied!

തി​രു​വ​ന​ന്ത​പു​രം: 2018ലെ പ്രളയത്തിനടക്കം എയർലിഫ്റ്റിങ്ങിന് ചെലവായ തുക മുഴുവൻ തിരിച്ചടയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്രം. ഇക്കാര്യം ഉന്നയിച്ച് കേരളത്തിന് കത്തയച്ചു. 2006- 2024 വരെയുള്ള 18 വർഷം ചെലവായ 132.62 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം മുൻ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു.

എ​ത്ര​യും പെ​ട്ടെ​ന്ന് തു​ക അ​ട​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാണ് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ കത്ത് ന​ൽ​കിയത്​. വ​യ​നാ​ട്ടി​ലെ പു​ന​ര​ധി​വാ​സ​ത്തി​ന് ചി​ല്ലി​ക്കാ​ശ് കി​ട്ടി​യി​ല്ലെ​ന്ന കേ​ര​ള​ത്തി​ൻറെ വ​ലി​യ പ​രാ​തി നി​ല​നി​ൽ​ക്കെ​യാ​ണ് എ​സ്ഡി​ആ​ർ​എ​ഫി​ലെ നീ​ക്കി​യി​രി​പ്പി​ൽ നി​ന്ന് വ​ലി​യൊ​രു തു​ക കേ​ന്ദ്രം തി​രി​ച്ച് ചോ​ദി​ക്കു​ന്ന​ത്.

വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ത്തി​ൽ ആ​ദ്യ ദി​ന​ത്തി​ലെ ചെ​ല​വ് മാ​ത്രം 8,91,23,500 രൂ​പ​യാ​യെ​ന്നാ​ണ് കേ​ന്ദ്രം അ​റി​യി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി വ​യ​നാ​ട്ടി​ൽ ന​ട​ത്തി​യ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​കെ ന​ൽ​കേ​ണ്ട​ത് 69,65,46,417 രൂ​പ​യാ​ണെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഈ വർഷം ഒക്ടോബറിലാണ് ചീഫ് സെക്രട്ടറിയായിരുന്ന വി. വേണുവിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം കത്തയച്ചത്. കണക്കനുസരിച്ച് കേരള സർക്കാർ ചെലവായ തുക തിരിച്ചടച്ചിട്ടില്ലെന്നും തുക എത്രയും വേഗം തിരിച്ചടയ്ക്കണമെന്നും കത്തിൽ പറയുന്നുണ്ട്. കേരളത്തെ പ്രളയം വിഴുങ്ങിയ 2018 ഓഗസ്റ്റിൽ നടത്തിയ എയർലിഫ്റ്റിങിന് ചെലവായ തുകയും കണക്കിൽ വ്യക്തമായി പറയുന്നുണ്ട്. 2018 ഓഗസ്റ്റ് 18ന് മാത്രം 29.64 കോടി രൂപയാണ് എയർലിഫ്റ്റിങിന്റെ ഭാഗമായി കേരളം, കേന്ദ്ര സർക്കാരിന് നൽകാനുള്ളത്.
പ്രിയങ്കയ്ക്ക് സംഭവിച്ചത് അറിവില്ലായ്മയോ, അതോ നാവു പിഴയോ? ലോക്സഭയിലെ കന്നി പ്രസംഗത്തിൽ ഹിമാചൽ പ്രദേശ് സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി, ഭരിക്കുന്നത് കോൺ​ഗ്രസാണ് ബിജെപിയല്ലെന്ന് മറുപടി, താൻ വിമർശിച്ചതു കേന്ദ്ര സർക്കാരിനേയെന്ന് പ്രിയങ്ക

BREAKING NEWS
'നേഹാ ബോറ രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ', ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് അവർ പറയുന്നത് രാഹുലിൽ നിന്നും പ്രചോദനമുൾക്കൊണ്ട്; കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നു '
03 Nov 2026
BREAKING NEWS
ഖദീമി മസ്ജിദ് പൊളിച്ചുനീക്കും... കൃഷിഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും ഭരണപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മതേതര പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങളുടെ പുനർനിർമാണത്തിനും നവീകരണത്തിനും പള്ളി തടസം- കേന്ദ്രം ഹൈക്കോടതിയിൽ
03 Nov 2026
BREAKING NEWS
ജമ്മു കാശ്മീരിൽ രാഷ്ട്രീയപ്പോര്, നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എംപി ആഗ റൂഹുള്ള പാർട്ടി വിട്ടു, എംപി സ്ഥാനം രാജിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു
03 Nov 2026
BREAKING NEWS
കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍
03 Nov 2026