BREAKING NEWS

സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാർക്കും അന്തസുണ്ട്, രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്രമേനോൻ- ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സംഭവം നടന്നിട്ട് 17 വർഷമായെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും അന്തസുണ്ടെന്നും രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും വ്യക്തമാക്കി.

തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്ര മേനോൻ കോടതിയിൽ വാദിച്ചത്. നേരത്തെ നവംബർ 21 വരെ ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതേ ഹ‍ർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്.

‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ഷൂട്ടിങ് ലൊക്കേഷനിൽ വിളിച്ചുവരുത്തുകയും ശേഷം ഹോട്ടലിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. ഭയം കാരണമാണ് ഇത്രയും നാൾ പറയാതിരുന്നതെന്നാണ് നടി പറഞ്ഞത്.

അർജുനെതിരെ കേസുണ്ടെന്ന് അറിയാമായിരുന്നു.., കുറ്റവാളിയാണെന്ന് വിശ്വസിച്ചിരുന്നില്ല, ബാലഭാസ്കറിന്റെ ഫോണിരുന്നത് ബന്ധുവിന്റെ കയ്യിൽ.., ചോദിച്ചെങ്കിലും തന്നില്ല..!!!, ബോധം വരുമ്പോൾ കൈകൾ കണ്ടും ബെഡ്ഡിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു.., വീട്ടുകാരുടെ അകൽച്ച വിവാഹം മുതൽ- ലക്ഷ്മി

ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽകൂടി അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാലചന്ദ്രമേനോൻ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരേയും നടിയുടെ അഭിഭാഷകനെതിരേയും ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്രേമനോനെതിരേ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ഇത് തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇതിൽ നടപടി വേണമെന്നും ബാലചന്ദ്രമേനോൻ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

BREAKING NEWS
അവർ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർ, അവർക്ക് ജൂതരാഷ്ട്രത്തിന്റെ നിലനിൽപ്പ് അംഗീകരിക്കാവില്ല!! അറബ് പാർട്ടികളൊഴികെ ആർക്കും ഞങ്ങളോടൊപ്പം ചേരാം... വിശാല ദേശീയ സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി നെതന്യാഹു, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ടിന് പ്രതിപക്ഷ പിന്തുണ, വിവിധ പ്രതിപക്ഷ കക്ഷികൾ ഒന്നി...
03 Nov 2026
BREAKING NEWS
കിണറും കുടിവെള്ള ടാങ്കുകളും അണുവിമുക്തമാക്കിയില്ല, കൽപറ്റ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും, ഒരു ആഴ്ച അവധി പ്രഖ്യാപിച്ച് അധികൃതര്‍
03 Nov 2026
BREAKING NEWS
ടിവികെയ്ക്ക് കൂറ് ഫാസിസ്റ്റ് ശക്തികളോട്, ഇവര്‍ ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെയാണോ?? 'ഇത്രയൊക്കെ സംഭവിച്ചിട്ടും വിജയ് തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്, അവര്‍ ആത്മാഭിമാനം പണയം വെച്ചുവോ?? വിമര്‍ശനവുമായി ഡിഎംകെ
03 Nov 2026
BREAKING NEWS
നേപ്പാളിൽ എവറസ്റ്റിന് സമീപം രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു; ഇന്ത്യക്കാരന് ദാരുണാന്ത്യം; അപകടം ലാൻഡിങ്ങിനിടെ; വീഡിയോ
03 Nov 2026