BREAKING NEWS

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തിക്കു നേരെ ‘ആക്ഷൻ ഹീറോ ബിജു പ്രയോ​ഗം’, പ്രതിയെ ന​ഗ്നനാക്കി ചൊ​റി​യ​ണം തേ​ച്ച സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​സ്പി​ക്ക് ഒ​രു മാ​സം ത​ട​വും പിഴയും, ശിക്ഷ 18 വർഷം മുൻപ് നടന്ന സംഭവത്തിൽ

· · 1 min read
Share: Copied!

ആ​ല​പ്പു​ഴ: പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ന​ഗ്‌​ന​നാ​ക്കി ചൊ​റി​യ​ണം തേ​ച്ച സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​സ്പി​ക്ക് ഒ​രു മാ​സം ത​ട​വും ആ​യി​രം രൂ​പ പി​ഴ​യും.ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി മ​ധു​ബാ​ബു​വി​നെ​യാ​ണ് ചേ​ർ​ത്ത​ല ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

18 വ​ർ​ഷം മു​ൻ​പ് ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് ഇ​പ്പോ​ൾ വി​ധി വ​ന്നി​രി​ക്കു​ന്ന​ത്. സംഭവം നടക്കുന്ന സമയത്ത് ചേ​ർ​ത്ത​ല എ​സ്ഐയാ​യി​രു​ന്നു മ​ധു​ബാ​ബു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളി​നേ​യും കോ​ട​തി ശി​ക്ഷി​ച്ചി​ട്ടു​ണ്ട്. 2006 ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു സം​ഭ​വം. സി​ദ്ധാ​ർ​ഥ​ൻ എ​ന്ന​യാ​ളെ മ​ധു​ബാ​ബു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചൊ​റി​യ​ണം പ്ര​യോ​ഗം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. ക​യ​റ്​ ഫാ​ക്ട​റി​യു​ടെ പ്ര​വ​ർ​ത്ത​നം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളെ മ​ലി​നീ​ക​രി​ക്കു​ന്നു​വെ​ന്ന പ​രാ​തി ന​ൽ​കു​ക​യും ഇ​തി​നെ​തി​രേ സ​മ​രം ചെ​യ്യു​ക​യും ചെ​യ്ത വ്യ​ക്തി​യാ​യി​രു​ന്നു സി​ദ്ധാ​ർ​ഥ​ൻ.

അന്ന് സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സി​ദ്ധാ​ർ​ഥ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചേ​ർ​ത്ത​ല എ​സ്ഐ ആ​യി​രു​ന്ന മ​ധു​ബാ​ബു​വും ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളും ചേ​ർ​ന്ന് ത​ന്നെ ന​ഗ്‌​ന​നാ​ക്കി ചൊ​റി​യ​ണം തേ​ച്ചെ​ന്നു കാണിച്ച് സി​ദ്ധാ​ർ​ഥ​ൻ പി​ന്നീ​ട് പ​രാ​തി ന​ൽ​കിയിരുന്നു. 2007ലാ​ണ് പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​ത്. പിന്നീട് കേ​സി​ൻറെ ന​ട​പ​ടി​ക​ൾ നീ​ണ്ടുപോവുകയായിരുന്നു.
താജ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത് 2016ൽ പിന്നെങ്ങനെ 2012ൽ അവിടെവച്ച് പീഡിപ്പിക്കും? പരാതി നൽകാൻ കാലതാമസമെടുത്തതെന്തുകൊണ്ട്? സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിക്കാരൻ ഉന്നയിച്ചതെല്ലാം കള്ളം- കര്‍ണാടക ഹൈക്കോടതി

രണ്ടു മാസത്തിനിടെ അധ്യാപകനെതിരെ കോളേജിന് ലഭിച്ചത് 26 പരാതികൾ, സഹപ്രവർത്തകരെ മർദ്ദിക്കൽ, അധ്യാപികയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം, സ്കൂൾ കുട്ടികൾക്കു നേരെ അതിക്രമം- പരാതിയിൽ അധ്യാപകനു സസ്പെൻഷൻ, പോക്സോ നിയമപ്രകാരം കേസെടുത്തേക്കും

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026