BREAKING NEWS

ട്രെയിൻ ഓപ്പറേറ്റർക്ക് ഒന്ന് മുട്ടി, ഓടി പോയി കാര്യം സാധിക്കാനെടുത്തത് നാല് മിനിറ്റും 16 സെക്കന്റും, തിരിച്ചെത്തിയപ്പോഴേക്കും ഓപ്പറേറ്റർ ഞെട്ടി, വൈകിയത് ഒന്നും രണ്ടും ട്രെയിനുകൾ അല്ല 125 ട്രെയിനുകൾ

· · 1 min read
Share: Copied!

ശെടാ… ട്രെയിൻ ഓപ്പറേറ്ററായാലും മുട്ടിയാൽ ടോയിലെറ്റിൽ പോകാതിരിക്കാനാകുമോ? അതിന്റെ പേരിൽ 125 ട്രെയിനുകളൊക്കെ വൈകിയോടുക എന്നു പറഞ്ഞാൽ… പേടിക്കണ്ട, ഇന്ത്യയിലല്ല, ഇവിടെ മണിക്കൂറുകൾ ബാത്ത്റൂമിലിരുന്നാലും ഒരു ട്രെയിൻ ടൈം പോലും തെറ്റാൻ പോകുന്നില്ല. സംഭവം അങ്ങ് സിയോളിൽ ആണ്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ സിയോളിലെ ലൈൻ ടുവിലാണ് സംഭവമുണ്ടായത്. ഒരു സർക്കുലർ ലൈൻ ട്രെയിനിലെ ഓപ്പറേറ്റർ അടിയന്തിരമായി ടോയ്‍ലെറ്റിൽ പോകുന്നതിന് വേണ്ടി ബ്രേക്കെടുത്തതോടെയാണ് 125 ട്രെയിനുകളും വൈകി ഓടിയത്. റെസ്റ്റ്‍റൂമിൽ പോകുന്നതിന് വേണ്ടി ഒരു സ്റ്റേഷനിലാണ് വണ്ടി നിർത്തിയത്. റെസ്റ്റ്റൂം അടുത്ത നിലയിലായതിനാൽ തന്നെ ഇയാൾ പോയി വരുന്നതിന് വേണ്ടി നാല് മിനിറ്റും 16 സെക്കന്റുമാണത്രെ എടുത്തത്.

എന്നാൽ, ഇതോടെ പല ട്രെയിനുകളുടെയും ഷെഡ്യൂൾ പുനഃക്രമീകരിക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്. മൊത്തം 125 ട്രെയിനുകളാണത്രെ വൈകിയത്. ചിലതെല്ലാം 20 മിനിറ്റ് വരെ വൈകി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സർക്കുലർ ലൈനുകളിലെ ട്രെയിൻ ഓപ്പറേറ്റർമാർ സാധാരണയായി രണ്ടോ, മൂന്നോ മണിക്കൂർ ഇടവേളകളില്ലാതെയാണ് പ്രവർത്തിക്കുന്നത്.

അടിയന്തിര സാഹചര്യങ്ങളിൽ പോർട്ടബിൾ ടോയ്‌ലറ്റുകൾ ലഭ്യമാണെങ്കിലും, ഓപ്പറേറ്റർമാർ മിക്കവാറും പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വളരെ അകലെയുള്ള വിശ്രമമുറികളെയാണ് ആശ്രയിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും.

എന്തായാലും, ട്രെയിനുകൾ വൈകിയെങ്കിലും യാത്രക്കാർക്ക് വലിയ പ്രയാസങ്ങളോ, ബുദ്ധിമുട്ടുകളോ ഇല്ലാതെ തന്നെ അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സാധിച്ചുവെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, കൊറിയയിലെ പൊതു​ഗതാ​ഗത മേഖലയിലെ തൊഴിലാളികൾ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് എന്ന് കാണിച്ചുകൊണ്ട് വലിയ പ്രതിഷേധം നേരത്തെ തന്നെ ദക്ഷിണ കൊറിയയിൽ ഉയരുന്നുണ്ട്.

BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026
BREAKING NEWS
12കാരിക്ക് മൊബൈൽ ഫോൺ വാങ്ങിനൽകി; കാമുകനെ വീട്ടിലെത്തി കുത്തിക്കൊന്ന് പിതാവ്, 50കാരൻ അറസ്റ്റിൽ
02 Nov 2026