BREAKING NEWS

നാട്ടിക അപകടം നടന്നു മൂന്നു ദിവസത്തിനകം വീണ്ടും ലോറി അപകടം: നിയന്ത്രണംവിട്ട ലോറി ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്നവരുടെ ദേഹത്തേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു; ഡ്രൈവറെ കസ്റ്റഡിയിലെടുത്തു

· · 1 min read
Share: Copied!

പാലക്കാട്: തൃശൂർ നാട്ടിക ദേശീയപാതയിൽ വഴിയോരത്തു കിടന്നുറങ്ങുകയായിരുന്ന നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ച സംഭവം നടന്ന് ദിവസങ്ങൾ കഴിയും മുൻപേ വീണ്ടും ലോറിയപകടം. ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് ചിറ്റൂരിൽ ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്നവരുടെ ദേഹത്ത് കയറിയിറങ്ങി, യുവതിക്ക് ദാരണാന്ത്യം.

അപകടത്തിൽ മൈസൂർ ഹൻസൂർ ബിആർ വില്ലേജ് സ്വദേശി പാർവതിയാണ് (40) മരിച്ചത്. ഉറങ്ങുകയായിരുന്ന പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇവർക്ക് ഒപ്പമുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൃഷ്ണൻ (70), ഭാര്യ സാവിത്രി (45), മകൻ വിനോദ് (25) എന്നിവർക്കാണ് പരുക്കേറ്റത്.

സാവിത്രിയുടെ ചേച്ചിയുടെ മകളാണ് മരിച്ച പാർവതി. അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

BREAKING NEWS
‘സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം; സ്നേഹം മാത്രമേ ഉള്ളൂ‘; കൊല്ലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ 26 കാരിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
02 Nov 2026
BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026