BREAKING NEWS

\സഞ്ജുവിന്റെ തിരിച്ചുവരവ്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ മിന്നും അർദ്ധ സെഞ്ചുറി

· · 1 min read
Share: Copied!

ജൊഹാനസ്ബര്‍ഗ്: കഴിഞ്ഞ രണ്ടുകളിയിൽ ഡക്കിൽ പുറത്തായെന്ന നാണക്കേട് മറികടന്ന് മലയാളി താരം സഞ്ജുവിന്റെ അർദ്ധ ശതകം. 28 ബോളിലാണ് സഞ്ജു അർദ്ധ സെഞ്ചുറി നേടിയത്. 28ാമത്തെ ബോളിൽ മനോ​ഹരമായൊരു സിക്സറിലൂടെയായിരുന്നു താരത്തിന്റെ അർദ്ധ സെഞ്ചുറി. 36 റൺസെടുത്ത അഭിഷേക് ശർമ ക്ലാസന് ക്യാച്ച് നൽകി പുറത്തായെങ്കിലും തിലക് വർമയെ കൂട്ടുപിടിച്ചാരുന്നു മലയാളി താരത്തിന്റെ മുന്നേറ്റം.

യാന്‍സന്റെ ആദ്യ ഓവറില്‍ കരുതലോടെ തുടങ്ങിയ സഞ്ജു, ജെറാള്‍ഡ് കോട്‌സിയെറിഞ്ഞ രണ്ടാം ഓവര്‍ മുതല്‍ ​ഗിയർ മാറ്റി തുടങ്ങി. ഒരു ഫോറും സിക്‌സുമായിരുന്നു സമ്പാദ്യം. യാന്‍സന്‍ വീണ്ടുമെത്തിയപ്പോള്‍ പക്ഷേ, സഞ്ജു ആദ്യ ഓവറിലെ മയം കാണിച്ചില്ല. സിക്‌സിന് പായിച്ചു. നാലാം ഓവറില്‍ സിപംലയെയും സിക്‌സും ഫോറും പായിച്ച് പ്രഹരിച്ചു.

സിമലെന്റെ അഞ്ചാം ഓവറില്‍ അഭിഷേക് ശര്‍മകൂടി താണ്ഡവം തുടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 68-ലെത്തി. മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 24 റണ്‍സായിരുന്നു ഓവറിലെ സമ്പാദ്യം. എന്നാല്‍ സിപംല എറിഞ്ഞ ആറാം ഓവറില്‍ അഭിഷേക് ശര്‍മ വിക്കറ്റ് കീപ്പര്‍ ക്ലാസന് ക്യാച്ച് നല്‍കി പുറത്തായി (18 പന്തില്‍ 36). നാല് സിക്‌സും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെയാണിത്.

സഞ്ജുവിന്റെ വ്യക്തിഗത സ്‌കോര്‍ 46-ല്‍ നില്‍ക്കേയാണ് സ്റ്റബ്‌സെത്തിയത്. തുടര്‍ച്ചയായ രണ്ട് സിക്‌സുകള്‍ നേടി സഞ്ജു വ്യക്തിഗത സ്‌കോര്‍ 59 റണ്‍സിലെത്തിച്ചു. 12.5 ഓവര്‍ പിന്നിടുമ്പോള്‍ 37 പന്തില്‍ 79 റണ്‍സെന്ന നിലയിലാണ് സഞ്ജു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ഇന്ന് വിജയിച്ചാല്‍ പരമ്പര ഉറപ്പിക്കാം.

BREAKING NEWS
പോലീസിനെ വിമർശിച്ച് സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ലൈക്കടിച്ച് തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ; സസ്പെൻഷൻ
01 Nov 2026
BREAKING NEWS
എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല, നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, എനിക്ക് നീ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല, ഇനി എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകും, നെഞ്ചുപൊട്ടി ഉബൈദ്
01 Nov 2026
BREAKING NEWS
മത്സ്യ വ്യാപാരിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍
01 Nov 2026
BREAKING NEWS
ചങ്ങനാശ്ശേരി കുടുംബത്തിന്റെ കൂട്ടമരണത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ഓൺലൈൻ ഗെയിമിങ്, ട്രേഡിങ് ഇടപാടുകളും പരിശോധിക്കും
01 Nov 2026