അറസ്റ്റ് വാറണ്ടിന് പിന്നാലെ വെടിനിർത്തൽ കാരാറിന് ഒരുങ്ങി നെതന്യാഹു…!!! എതിർപ്പുമായി ഇസ്രയേൽ സുരക്ഷാ മന്ത്രി…!!! ഹിസ്ബുള്ളയെ ഉന്മൂലനം ചെയ്യാനുള്ള വലിയ അവസരമാണ് നഷ്‌ടപ്പെടുന്നത്.., ഇത് വലിയ തെറ്റാണെന്ന് ഇറ്റാമർ ബെൻ ഗ്വിർ

ടെൽ അവീവ്: ലെബനനുമായുള്ള വെടിനിർത്തൽ കരാർ ചർച്ച ചെയ്യാൻ ഇസ്രയേൽ മന്ത്രിസഭ ഇന്ന് യോഗം ചേരും. ടെൽ അവീവിലെ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ആസ്ഥാനത്താണ് യോഗമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ചര്‍ച്ചയ്ക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകാരം നൽകിയതിന് പിന്നാലെയാണ് യോഗം ചേരുന്നത്. എന്നാൽ നെതന്യാഹുവിനെതിരേ രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വെടിനിർത്തൽ കരാറിന് ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.

ഞായറാഴ്‌ച രാത്രി ഇസ്രയേൽ ഉദ്യോഗസ്ഥരുമായി നടത്തിയ സുരക്ഷാ കൂടിയാലോചനയിലാണ് ലെബനനില്‍ വെടിനിര്‍ത്തലിനെപ്പറ്റി ആലോചിക്കാമെന്ന് നെതന്യാഹു അറിയിച്ചത്. ഇന്ന് ചേരുന്ന ഇസ്രയേൽ മന്ത്രിസഭ നിർദിഷ്‌ട കരാറിൽ വോട്ട് ചെയ്യുമെന്നും അത് പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നെതന്യാഹുവിന്‍റെ വക്താവ് പറഞ്ഞു.

എന്നാൽ ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ കരാറിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹിസ്ബുള്ളയെ ഉന്മൂലനം ചെയ്യാനുള്ള വലിയ അവസരമാണ് നഷ്‌ടപ്പെടുന്നത് എന്നും ഇത് വലിയ തെറ്റാണ് എന്നുമാണ് ഗ്വിര്‍ അഭിപ്രായപ്പെട്ടത്. ഗാസയിലെ വെടിനിർത്തൽ കരാറുകൾ തടയാനും ബെൻ ഗ്വിർ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

അതേസമയം ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാരില്‍ അമേരിക്കയുടെ സ്വാധീനമുണ്ടെന്നാണ് കഴിഞ്ഞയാഴ്‌ച യുഎസ് പ്രതിനിധി ആമോസ് ഹോഷ്‌സ്‌റ്റീൻ ബെയ്‌റൂത്തിൽ പറഞ്ഞത്. ഇത് ഞങ്ങളുടെ സ്വാധീനത്തിലാണെന്നും ആത്യന്തികമായി തീരുമാനമെടുക്കേണ്ടത് ഇരു രാജ്യങ്ങളാണ് എന്നുമാണ് യുഎസ് പ്രതിനിധി പറഞ്ഞത്.

ഗാസയിലെ ഇസ്രയേല്‍ അധിനിവേശത്തെ എതിര്‍ത്തുകൊണ്ട് ഹിസ്‌ബുള്ള രംഗത്ത് വന്നതോടെയാണ് ഇസ്രയേല്‍ ഹിസ്‌ബുള്ളയ്ക്ക് നേരെ തിരിഞ്ഞത്. ഹിസ്‌ബുള്ള കേന്ദ്രങ്ങളാണ് ആക്രമിക്കുന്നത് എന്ന വാദത്തിലാണ് ഇസ്രയേല്‍ ലെബനനെ ആക്രമിക്കുന്നത്. എന്നാല്‍ സാധാരണ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലാണ് ഇസ്രയേലിന്‍റെ ആക്രമണങ്ങളിലേറെയും എന്നാണ് വ്യാപക വിമർശനം ഉയരുന്നത്.

സെപ്റ്റംബർ 23 മുതലാണ് ലെബനനില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കുന്നത്. ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതിനോടകം മൂവായിരത്തിലധികം പേർ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തിലധികം പേർ പലായനം ചെയ്യുകയും ചെയ്‌തതായാണ് ഐക്യരാഷ്‌ട്രസഭയുടെ കണക്ക്.

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടു…!!! വീട് വിറ്റ് 30 ലക്ഷം രൂപ ജെയ്സിക്ക് കിട്ടിയെന്ന് അറിഞ്ഞു…!! കടമായിട്ട് കിട്ടില്ലെന്ന് മനസ്സിലാക്കി അരുംകൊല ചെയ്തു…!! 85 ലക്ഷത്തിൻ്റെ കടം തീർക്കാൻ കാമുകി ഖദീജയും ഗിരീഷും നടത്തിയത് വൻ ആസൂത്രണം…!!!

സ്ത്രീകളെയും കുട്ടികളെയുമടക്കം കൂട്ടക്കൊല നടത്തുകയും ജനങ്ങളെ പട്ടിണിക്കിടുകയും ആശുപത്രികളടക്കം തകർക്കുകയും ചെയ്യുന്നെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ നെതന്യാഹുവിനെതിരായ രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റവും നെതന്യാഹുവിനും മുൻ ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ കോടതി ആരോപിച്ചിട്ടുണ്ട്. ഹമാസ് മിലിട്ടറി കമാൻഡർ മുഹമ്മദ് ദെയ്ഫിനെതിരെയും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. മുഹമ്മദ് ദെയ്ഫ് ജൂലൈയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ കോടതിയുടെ വാദങ്ങളെ ഇസ്രയേലും ഹമാസും നിഷേധിച്ചു.

2025 നേട്ടങ്ങളുടെ വ‍ർഷം…!!! പുതിയ പ്രതീക്ഷകൾ.., 27 നക്ഷത്രങ്ങളുടെയും ​ഗുണദോഷങ്ങൾ അറിയാം…

2023 ഒക്ടോബർ ഏഴിലെ അക്രമ സംഭവങ്ങളിലാണ് കേസ് നടക്കുന്നത്. ഹമാസ് തെക്കൻ ഇസ്രയേലിൽ ആക്രമണം നടത്തി 1,200 പേരെ കൊലപ്പെടുത്തിയിരുന്നു. 251 പേരെ ബന്ദികളാക്കി. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ 44,000 പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ജനങ്ങളെ ബന്ദികളാക്കി ഉപദ്രവിക്കുക, ബലാത്സംഗം, തടവിൽ പാർപ്പിക്കുക, കൊലപാതകം എന്നിവയാണ് ഹമാസിനെതിരെ പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റങ്ങൾ. ജനവാസ മേഖലകളിൽ ആക്രമണം നടത്തി നിരവധി പേരെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലിനു നേരെ ആരോപിക്കുന്ന കുറ്റം.

13-ാം വയസിൽ കോടീശ്വരൻ, ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയൻ, രഞ്ജി കളിക്കുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരം, ഇനി’ ചേട്ടന്റെ’ ശിക്ഷണത്തിൽ അനിയൻ കളിക്കും

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7