BREAKING NEWS

പരാതികൾ പിൻവലിക്കില്ല, നീതി ലഭിക്കുന്നതുവരെ മുന്നോട്ട് പോകും…!!! വീണ്ടും ട്വിസ്റ്റ്…!! മുകേഷ് ഉൾപ്പെടെയുള്ള നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

· · 1 min read
Share: Copied!

കൊച്ചി: മുകേഷ് ഉൾപ്പെടെയുള്ള നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും പരാതിക്കാരി പറഞ്ഞു. നടിക്കെതിരെ എടുത്ത പോക്‌സോ കേസില്‍ അതൃപ്തി പ്രകടിപ്പിച്ച് പരാതികള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തനിക്കെതിരെയുള്ള പോക്‌സോ കേസ് വ്യാജമായിട്ടും സര്‍ക്കാര്‍ സഹായിച്ചില്ലെന്ന അതൃപ്തിയിലാണ് പീഡന പരാതികള്‍ പിന്‍വലിക്കുമെന്ന് നടി നിലപാട് എടുത്തത്. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം വീണ്ടും ട്വിസ്റ്റ്. മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതികള്‍ തത്കാലം പിന്‍വലിക്കുന്നില്ലന്ന് ആലുവ സ്വദേശിയായ നടി പറയുകയായിരുന്നു. നീതി ലഭിക്കുന്നതുവരെ മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കി.

ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി നല്‍കിയ പരാതിയിലാണ് നടിക്കെതിരെ പോക്‌സോപ്രകാരം കേസെടുത്തത്. ചെന്നൈയില്‍ വച്ച് നടന്ന സംഭവമായതിനാല്‍ കേസ് തമിഴ്‌നാട് പോലീസിന് കൈമാറിയിരുന്നു. ഈ കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ആലുവ സ്വദേശിയായ നടി പറഞ്ഞു. മുകേഷിന് പുറമേ ഇടവേള ബാബു മണിയന്‍പിള്ള രാജു ജയസൂര്യ എന്നിവര്‍ക്കെതിരെയും പീഡന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. അതേസമയം നടിയുടെ അടിക്കടിയുള്ള നിലപാട് മാറ്റം കോടതിയില്‍ തിരിച്ചടി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

ഇത്രയും നാൾ സരിനെ ഒരുക്കി…!!! ആത്മാർത്ഥമായി ജോലി ചെയ്തു…, കൂലി ചോദിച്ചപ്പോൾ മോഷണക്കുറ്റം ആരോപിച്ചു..!! സരിൻ്റെ സഹായിക്കെതിരേ ഹെയർ സ്റ്റൈലിസ്റ്റ് ബാവ പട്ടാമ്പി

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026